ഡോക്ടർ ലീ വെൻലിയാങ് ശ്രദ്ധിക്കപ്പെടാതെ പോവാൻ പാടില്ലാത്ത ഒരു വീരയോദ്ധാവാണ്

0
203
Ashish Jose Ambat
ഡോക്ടർ ലീ വെൻലിയാങ് ശ്രദ്ധിക്കപ്പെടാതെ പോവാൻ പാടില്ലാത്ത ഒരു വീരയോദ്ധാവാണ്. ഇന്ന് ചൈനയിൽ നിന്ന് ലോകത്തിൽ വിവിധ രാജ്യങ്ങളിൽ പടർന്നുപിടിച്ച, 28,200 ആളുകളെ ബാധിക്കുകയും 560 മനുഷ്യജീവൻ അപഹരിക്കുകയും ചെയ്ത, കോടിക്കണക്കിന് മനുഷ്യരെ ക്വോറൻറ്റീൻ ചെയ്യാനും കാരണമായ 2019നോവൽ കൊറോണ വൈറസ്സിനെപ്പറ്റി ആദ്യമായി മുന്നറിയിപ്പ് നൽകുകയും അതിന്റെ പേരിൽ ചൈനീസ് സ്വേച്ഛാധിപത്യഭരണകൂടത്തിന്റെ അച്ചടക്ക നടപടിയ്ക്കു വിധേയമാകുകയും ചെയ്ത ഡോക്ടർ ആണ് ഇദ്ദേഹം. ചൈനിയിൽ വൈറൽ ന്യൂമോണിയ പടർന്നു പിടിക്കാൻ തുടങ്ങിയപ്പോൾ SARS പോലെ ഒരു കൊറോണ വൈറസ് രോഗം പകരാമെന്നും ക്വോറൻറ്റീൻ ആവശ്യമെന്നും ഡിസംബർ മാസത്തിൽ തന്നെ ഇദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ ചൈനീസ് ഭരണകൂടം അത് ചെവിക്കൊണ്ടില്ല എന്നു മാത്രമല്ല ഇങ്ങനെ ഒരു വാർത്ത പുറംലോകം കാണാതെ ഇരിക്കാൻ ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളുക്കയും ചെയ്തു.
Image result for dr lee CHINAഇന്നലെ 2019നോവൽകൊറോണ ബാധിച്ചു തന്റെ 34യാമത്തെ വയസ്സിൽ ഡോക്ടർ ലീ രക്തസാക്ഷിയായി. വുഹാൻ സെൻട്രൽ ആശുപത്രിയിലെ ഒഫ്താൽമോളജിസ്റ്റ് ആയിരുന്ന ഡോക്ടർ ലീ ഉൾപ്പെടെയുള്ളവരുടെ മുന്നറിയിപ്പ് ചൈനീസ് ഭരണകൂടം ആദ്യമെ ചെവിക്കൊണ്ടിരുന്നുവെങ്കിൽ ഈ വൈറൽ ബ്രെക്ക്ഔട്ട് ഇത്രയും ഭീകരം ആകില്ലായിരുന്നു. വൈറസ്ബാധ പകരുന്നുവെന്നു ആദ്യം അംഗീകരിക്കാൻ പോലും തയ്യാർ ആകാതെ മറ്റ് ലോകരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ മാത്രം അംഗീകരിക്കാൻ നിർബന്ധിക്കപ്പെട്ടുക ആയിരുന്നു ചൈന.
ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ്ജ ദുരന്തമാണ് ചെർണോബിൽ ന്യൂക്ലിയർ ദുരന്തം ആദ്യം സോവിയറ്റ് യൂണിയൻ മറച്ചു വയ്ക്കാൻ ശ്രമിച്ചതിന്റെ പര്യായം പോലെയാണ് 2019 നോവൽകൊറോണ വൈറസ്ബാധയും ചൈന ആദ്യം മറച്ചു വയ്ക്കാൻ നോക്കിയത്. ആദ്യമേ മുൻകരുതലുകൾ എടുത്തിരുന്നുവെങ്കിൽ ഇത്ര അധികം ആളുകളെ ബാധിക്കുകയും, ഇത്ര അധികം ആളുകളുടെ ജീവൻ കവരുകയും ചെയ്യുന്ന ഭീക്ഷണിയായി 2019നോവൽ കൊറോണ വൈറസ് മാറുക ഇല്ലായിരുന്നു. ഡോക്ടർ ലീയുടെ മുന്നറിയിപ്പുകളെ ” കിംവദന്തികൾ പടർത്തുന്നു” എന്നു ആരോപിച്ച് ആണ് ചൈനീസ് ഭരണകൂടം മൂടിവയ്ക്കാൻ നോക്കിയത്. താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്നും ചൈനീസ് പോലീസ് അദ്ദേഹത്തിൽ നിന്നും എഴുതി മേടിച്ചു കൊണ്ടാണ് അച്ചടക്കനടപടി കൈക്കൊണ്ടത് . ഇന്ന് ഞങ്ങൾ ഡോക്ടർ ലീയുടെ മരണത്തിൽ ഏറെ ദുഃഖിതർ ആണെന്നും, അദ്ദേഹം നടത്തിയ പോരാട്ടമെന്നും ഓർക്കപ്പെട്ടണമെന്നും ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു. ചൈനീസ് ഭരണകൂടം വൈറൽബാധയെ ഔദ്യോഗികമായി അംഗീകരിച്ചു നേരത്തെ തന്നെ ജാഗ്രത കാണിച്ചിരുന്നുവെങ്കിൽ അന്തരീക്ഷം ഇത്രയും ഭീകരം ആക്കില്ലായിരുന്നു, ഭരണകൂടം കൂടുതൽ സുതാര്യം ആകണമായിരുന്നുവെന്നാണ് ഡോക്‌ടർ ലീ അവസാനമായി പറഞ്ഞ ഒരു കാര്യം.
ശാസ്ത്രത്തിന്റെ സുതാര്യതയിൽ ഉള്ള കടന്നുകയറ്റവും ജനാധിപത്യനിഷേധവും വലിയ ഭീരകതകൾ സൃഷ്ടിക്കാം എന്നതിന്റെ ഉദാഹരണമാണ് 2019നോവൽകൊറോണ വൈറസ് ബാധ. ഡോക്ടർ ലീ വൈറസ്ബാധതയെ പ്രതിരോധിച്ചു ജനങ്ങളുടെ ജീവൻ രക്ഷിക്കുക മാത്രമല്ല ഒരു സ്വേച്ഛാധിപത്യഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ നിലനിൽക്കുക കൂടി ആയിരുന്നു. ശാസ്ത്രം സുതാര്യത ഉള്ളതും സ്വാർത്ഥ അജൻഡൾക്കു വിധേയം ആകാത്തത് ആകണമെന്നും പറഞ്ഞു കൊണ്ട് ഒരു വീരയോദ്ധാവ് ആയി ലീ നമ്മുടെ ഇടയിൽ നിന്ന് മരണപ്പെട്ടു പോയിരിക്കുന്നു, ആദരാഞ്ജലികൾ !
Advertisements