രാഷ്ട്രീയ ചർച്ചകളിൽ മറ്റുള്ളവരുടെ വീട്ടിലുള്ളവരെ വലിച്ചിടുന്നതും ജാതി അധിക്ഷേപം നടത്തുന്നതുമെല്ലാം ഇയാളുടെ ഹോബിയായാണ്

0
175

Ashkar KA

പിണറായി വിജയന്റെ ഭാര്യയുടെ പേര് കമല എന്നാണെന്ന് ഞാനാദ്യം കേൾക്കുന്നത് ഒരന്തിചർച്ചയിൽ ജയശങ്കറിൽ നിന്നാണ്. പിണറായി വിജയന് ബുദ്ധി ഉപദേശിക്കുന്നത് കമലിച്ചേട്ടത്തിയാണെന്നായിരുന്നു അയാളുടെ കമന്റ്. സിപിഐഎമ്മിലെ വിഭാഗീയതയെ പറ്റിയോ മറ്റോ ആയിരുന്നു ചർച്ച എന്നാണ് ഓർമ്മ. കോരന്റെ മകൻ, കമലയുടെ ഭർത്താവ് തുടങ്ങിയ സംബോധനങ്ങൾ പലതവണ ഞാനയാളിൽ നിന്നും കേട്ടിട്ടുണ്ട്. രാഷ്ട്രീയ ചർച്ചകളിൽ വീട്ടിലുള്ളവരെ വലിച്ചിടുന്നതും, ജാതി അധിക്ഷേപം നടത്തുന്നതുമെല്ലാം അയാളുടെ പതിവായിരുന്നു. അതാണ് അയാളുടെ ഏക യോഗ്യതയും.

ലോകത്തേറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഇന്ത്യക്കാരിയായ, ബുക്കർ പ്രൈസ് പോലുള്ള വലിയ അംഗീകാരങ്ങൾ നേടിയിട്ടുള്ള, രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ രാഷ്ട്രീയ പ്രതിപക്ഷമായി ശ്രദ്ധിക്കപ്പെടുന്ന, സമര വേദികളിലും തെരുവുകളിലും സ്ഥിര സാന്നിദ്ധ്യമായ, ഇപ്പോൾ ഇന്ത്യയൊട്ടാകെ മുഴങ്ങുന്ന ‘ആസാദി’ മുദ്രാവാക്യം എല്ലാവരിലും മുൻപ് ഉയർത്തി അതിന് സെഡിഷൻ ചാർജ്ജുകൾ വരെ ചാർത്തപ്പെട്ട, പൗരത്വ വിഷയത്തിൽ ബിബിസിയും അൽ ജസീറയുമൊക്കെ ആദ്യം അഭിപ്രായം തേടാൻ മാത്രം അടിമുടി രാഷ്ട്രീയ ജീവിയായ അമ്പത്തിയെട്ട് വയസ്സുള്ള അരുന്ധതി റോയിക്കെതിരെ അശ്ലീലങ്ങൾ പറയാൻ അയാളെ പാകപ്പെടുത്തിയത് പിണറായി വിജയനെ പള്ള് പറയുമ്പോൾ നാട്ടിൽ കിട്ടിയ കയ്യടിയാണ്. നോക്കിക്കോളൂ, ഇന്ന് വൈകുന്നേരവും ഏതെങ്കിലും ചാനലിൽ വന്നിരുന്ന്ചർദ്ദിക്കുന്നത് കാണാം. അത് വാരിത്തിന്നാൻ ഒരു കൂട്ടർ ഇവിടെ തയ്യാറുമാണ്.