മുസ്ലിം സമുദായം വളരെ ഗൗരവത്തിൽ പുനർവിചിന്തനം നടത്തേണ്ട ഒന്നാണ് മദ്രസ അദ്ധ്യാപക നിയമനം, പെർവെർട്ടുകളുടെ വിളനിലമാണ് അവിടം

88

Ashkar KA

മുസ്ലിം സമുദായം വളരെ ഗൗരവത്തിൽ പുനർവിചിന്തനം നടത്തേണ്ട ഒന്നാണ് മദ്രസ അദ്ധ്യാപക നിയമനം. പെർവെർട്ടുകളുടെ വിളനിലമാണ് അവിടം. കാസർകോട് സ്വന്തം മകളെ വർഷങ്ങളായി പീഡിപ്പിക്കുകയും മറ്റനേകം പേർക്ക് ആ കുഞ്ഞിനെ ആക്രമിക്കാൻ സൗകര്യവും ചെയ്ത്‌ നൽകിയ കേസിൽ അറസ്റ്റിലായ മദ്രസ്സ അദ്ധ്യാപകൻ മുൻപ് പോസ്കോ കേസിൽ പ്രതിയായിട്ടും യഥേഷ്ടം ജോലി ലഭ്യമാകുന്ന സിസ്റ്റം ഉടച്ചുവാർക്കണം. മദ്രസ്സ അദ്ധ്യാപകരുടെ ഇത്തരം വൃത്തികേടുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ എത്രയോ ഇരട്ടി റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഇരകളാകുന്നുണ്ട്. കുടുംബങ്ങൾ പിന്താങ്ങാത്തത് കൊണ്ട്, കുഞ്ഞുങ്ങൾ ഭയം കൊണ്ട് പുറത്ത് പറയാതിരിക്കുന്നത് കൊണ്ട്, മഹല്ലുകൾ ഒത്തുതീർക്കുന്നത് കൊണ്ട്, ഇരകളെ വേട്ടയാടുന്ന പൊതുബോധം കൊണ്ടൊക്കെ പുറത്തറിയാതെ പോവുന്ന എത്രയോ കേസുകളുണ്ട്. മുസ്ലിം പരിസരത്ത് ജീവിക്കുന്ന ഏതാണ്ടെല്ലാവർക്കും ഇക്കാര്യം അറിയാം.

കാസർകോട് പ്രതി എസ്ഡിപിഐ മെമ്പർഷിപ്പ് എടുക്കുന്ന ഫോട്ടോ കണ്ടു. എനിക്കതിൽ അത്ഭുതമില്ല. സുഡാപ്പികൾക്ക് കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുന്നതിൽ എതിർപ്പൊന്നുമില്ല. അവരുടെ നേതാവ് ഷഫീഖ് ഖാസിമി പ്രായപൂർത്തിയാവാത്ത കുഞ്ഞിനെ പീഡിപ്പിച്ചപ്പോൾ പീഡിപ്പിക്കാനുള്ള ന്യായം ചമയലായിരുന്നു റൈറ്റ് തിങ്കർ മുഫ്തിമാരുടെ ജോലി. അവർക്ക് അന്യമതക്കാരൻ പീഡിപ്പിക്കുന്നതിൽ മാത്രമാണ് എതിർപ്പ്. ബാക്കിയുള്ള കേസിലൊക്കെ കുഞ്ഞിന്റെ കൺസെന്റും പ്രായത്തിന്റെ മതവിധിയും പാടി നടക്കും. അതുകൊണ്ട് പോസ്കോ കേസിൽ പ്രതിയായ ആൾക്ക് മെമ്പർഷിപ്പ് കൊടുക്കുന്നതിനോ ഇരയെ പങ്കിട്ട്‌ എടുക്കുന്നതിനോ എതിർപ്പുണ്ടാവില്ല.അതുപോലെ അല്ല മദ്രസ അദ്ധ്യാപനം.