Ashkar KA

വടക്കോട്ട്‌ നോക്കും. മതവൈര്യത്തിന്റെ‌ പേരിൽ എട്ടുവയസ്സുകാരിയെ അമ്പലത്തിലിട്ട്‌ കൂട്ടബലാൽസംഘം നടത്തിയതിനെപ്പറ്റി പറയും. പ്രതികൾക്ക്‌ വേണ്ടി ഹർത്താൽ നടത്തിയതും അക്രമം നടത്തിയതും രാജ്യത്തിന്റെ പതാക ഉപയോഗിച്ച്‌ ജനപ്രതിനിധികളേയും കൂട്ടി പ്രകടനം നടത്തിയതും സംഘികൾ ആണെന്ന് ഞങ്ങൾ പറയും. താൻ ബലാൽസംഘം ചെയ്ത പെൺകുട്ടി പരാതിപ്പെട്ടപ്പോൾ കുടുംബാംഗങ്ങളെ കൊല്ലുകയും ഇരയെ തന്നെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തയാൾ ബിജെപി എംഎൽഎ ആണെന്നും ബിജെപി എംപിക്കെതിരെയുള്ള പരാതിയിൽ ഇരയെ ജയിലിൽ അടച്ചത്‌ ബിജെപി സർക്കാർ ആണെന്നും ഞങ്ങൾ പറഞ്ഞുതന്നെയിരിക്കും. ഈ വാർത്തകളൊക്കെ അറിഞ്ഞാലും ഇരകൾ ദളിതുകളോ മുസ്ലിങ്ങളോ ആയത്‌ കൊണ്ടും സംഘികൾ പ്രതിസ്ഥാനത്തായതുകൊണ്ടും കണ്ടില്ലെന്ന് നടിക്കുന്ന വലിയ വിഭാഗം ജനതയും പ്രതികൾക്ക്‌ ഓശാന പാടുന്ന മാധ്യമങ്ങളും വടക്കുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുകയും ചെയ്യും.

അതോണ്ട്‌ വാളയാറിലെ കുഞ്ഞുങ്ങൾക്കുള്ള നീതി വടക്ക്‌ നിന്ന് ഇറക്കുമതി ചെയ്യേണ്ടതില്ല. ആ കുഞ്ഞുങ്ങൾക്ക്‌ നീതി ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധരായ മനുഷ്യർ ഇവിടെയുണ്ട്‌. അധികാരികളെ ചോദ്യം ചെയ്യാൻ പ്രപ്തരായ, അതിനോട്‌‌ ആത്മാർത്ഥതയുള്ള ഭൂരിപക്ഷമാണിവിടെ. രാഷ്ട്രീയ ഭേദമന്യേ അതിനുള്ള ഇടപെടലുകൾ നടക്കുന്നുണ്ട്‌‌. പ്രതികൾക്ക്‌ വേണ്ടി ഹാജറായ വക്കീൽ മാന്യൻ മുതൽ ആ കുഞ്ഞുങ്ങളെ അപമാനിച്ച അന്വേഷണ ഉദ്യോഗസ്ഥൻ വരെയുള്ള എല്ലാ സർക്കാർ-രാഷ്ട്രീയ സംവിധാനങ്ങളും ചോദ്യം ചെയ്യപ്പെടും. സർക്കാർ ഇടപെടൽ ഉണ്ടാവുന്ന വരെ അതാളുകൾക്ക്‌ ബോധ്യമാകുന്ന വരെ പ്രതിഷേധവുമുണ്ടാവും. രാഷ്ട്രീയ മുതലെടുപ്പുകളും സാമാന്യവൽക്കരണവും ഒന്നും ആ കുഞ്ഞുങ്ങളുടെ നീതിക്ക്‌ മുകളിൽ പ്രതിഷ്ഠിക്കാതിരിക്കാനുള്ള പ്രബുദ്ധത വടക്കിനേക്കാൾ എത്രയോ ഇരട്ടി ഇവിടെയുണ്ട്‌. അക്കാര്യത്തിൽ ഈ നാട്‌ കുറേ നൂറ്റാണ്ട്‌ മുന്നിലാണ്‌, അപവാദങ്ങൾ ഉണ്ടെങ്കിൽ പോലും. വാളയാറിലെ പെൺകുട്ടികൾക്ക്‌ വേണ്ടിയുള്ള എല്ലാ സമരങ്ങളോടും നിരുപാധികം ഐക്യപ്പെടുന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.