ബലിയർപ്പിക്കപ്പെട്ട പെൺകുട്ടികളിലും മാതാപിതാക്കളും ഇസ്ലാം വിരോധം കുത്തിവച്ച ആശയത്തിന്റെ പേരെന്താണ് ?

321

Ashkar Lessirey

ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള വെറുപ്പ് കാരണം വിദ്യാസമ്പന്നരായ അധ്യാപക ദമ്പതികൾ സ്വന്തം മക്കളെ വരെ കൊല്ലുകയും മക്കൾ തന്നെ അതിന് കൂട്ട് നിൽക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട് ഈ രാജ്യം.ഇസ്‌ലാം നശിക്കുകയും മക്കൾ പുനർജനിക്കുകയും ചെയ്യും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ രണ്ടും നടന്നില്ല എന്ന് മാത്രം. ബലി കൊടുക്കൽ മക്കളും കൂടി അറിഞ്ഞിട്ടുള്ള പരിപാടിയാണ്. ഇസ്‌ലാമിനെ നിഗ്രഹിക്കാൻ ശിവൻ വരുന്നുണ്ട് അത് കൊണ്ട് ഈ കോവിഡ് കാലത്ത് മരണം മനുഷ്യന് തിരെഞ്ഞെടുക്കാൻ കഴിയുന്നത് പോലെ പുനര്‍ ജനനവും തെരെഞ്ഞെടുക്കാൻ കഴിയണം എന്ന് സദ്ഗുരു പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാണ് മക്കൾ പുനർജ്ജനിക്കാൻ റെഡിയായിരുന്നത്. അധ്യാപക ദമ്പതികളായ പദ്മജയും ഭർത്താവ് പുരുഷോത്തമും ചേർന്നാണ്‌ അഭിചാര്യത്തിനു വേണ്ടി തങ്ങളുടെ മക്കളായ ആലേഖ്യയെയും സായി ദിവ്യയെയും തലക്കടിച്ച് കൊന്നത്

ഇന്ന് മുതൽ സത്യയുഗമാണെന്നും മക്കൾ പുനർജനിക്കുമെന്നും ദമ്പതികൾ പോലീസിനോട് പറയുന്നത്. കെമിസ്ട്രി അസിസ്റ്റന്‍റ് പ്രൊഫസറാണ് ഡോ വി പുരുഷോത്തം നായിഡു, അതേസമയം ഗണിതശാസ്ത്ര അധ്യാപികയാണ് വി പദ്മജ. ഇവരുടെ മൂത്ത മകളായി 27കാരി ആലേഖ്യ ഭോപ്പാലില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെ മകളായ 21കാരിയായ സായ് ദിവ്യ ബിബിഎ പൂര്‍ത്തിയാക്കി മുംബൈയിലെ എ ആര്‍ രഹ്മാന്‍ സംഗീത സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.ഇവരുടെ വീട്ടില്‍ നിന്ന് വിചിത്രമായ ശബ്ദങ്ങള്‍ കേട്ടതിനേത്തുടര്‍ന്നാണ് അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുന്നത്. തുടക്കത്തില്‍ പൊലീസുകാരെ ദമ്പതികള്‍ വീടിനകത്തേക്ക് കയറാന്‍ അനുവദിച്ചില്ല. ബലം പ്രയോഗിച്ച് പൊലീസ് അകത്ത് കടന്നപ്പോഴാണ് പൂജാ മുറിയില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കലിയുഗം അവസാനിക്കുന്നതിന്‍റെ ഭാഗമായാണ് കുട്ടികളെ ബലി നല്‍കിയതെന്നും കുട്ടികള്‍ പുനര്‍ജീവിക്കുമെന്നും അതിനായി ഒരു ദിവസം പ്രത്യേക പൂജകള്‍ ഉണ്ടെന്നും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു