ബിജെപി സർക്കാർ ഇനി കേരളത്തിൽ പത്ത് ലക്ഷം ഐസിസ് അംഗങ്ങൾ തേരാപാരാ നടക്കുന്നുണ്ട് എന്ന് യുഎന്നിനോട് പറഞ്ഞാലും അത് അതുപോലെ തന്നെ യുഎൻ റിപ്പോർട്ടിൽ വരും

160

Ashkar Lessirey

ഇന്നലെ ദേശീയ മാധ്യമങ്ങൾ ഏറ്റവും ആഘോഷിച്ച ഒരു സംഭവമായിരുന്നു കേരളത്തിലും കർണാടകയിലും ഐസിസ് പ്രവർത്തിക്കുന്നുണ്ട് എന്ന് യുഎൻ റിപ്പോർട്ട് ചെയ്തു എന്ന വാർത്ത.ബിജെപിയോ പ്രതീഷോ മോഡിയോ ഒന്നുമല്ല.. സാക്ഷാൽ ഐക്യരാഷ്ട്ര സഭയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് !! അത് കൊണ്ട് തന്നെ സങ്കി അജണ്ടക്കൾക്ക് വീഴാത്ത പലരും വരെ ഈ ഞെട്ടിക്കുന്ന വാർത്ത ഷെയർ ചെയ്യുന്നത് കണ്ടു.മാറൂമിയുടെ തലക്കെട്ട് ഒക്കെയാണ് തലക്കെട്ട്.” യുഎൻ സ്ഥിരീകരിച്ചു, ഐഎസ് കേരളത്തിലും !!”

180-200 അംഗങ്ങൾ ഒക്കെ ഉണ്ടെന്നാണ് റിപ്പോർട്ട്.. അങ്ങ് ഇറാക്കിൽ വരെ തകർന്ന് തരിപ്പണമായ ടീമിന് അവിടെ പോലും ഇത്രേം ആളുകൾ ബാക്കിയുണ്ടോ എന്നറിയില്ല.. അപ്പളാണ് ഇത്.യുഎന്നിന് ഇതൊക്കെ എങ്ങനെ കൃത്യമായി ടെലിസ്ക്കോപ് വച്ച് കണ്ടുപിടിച്ചു എന്നൊന്നും ആരും ചോദിച്ചില്ല. ഇതൊക്കെ ഇത്രയും കൃത്യമായി അറിഞ്ഞിട്ടും അവരെ എന്താണ് പിടിച്ച് അകത്ത് ഇടാത്തത് എന്നും ആരും ചിന്തിച്ചില്ല.. യുഎൻ അല്ലെ, മോഡി ഒന്നും അല്ലല്ലോ പറയുന്നത്. എന്തേലും കാര്യമില്ലാതെ പറയില്ലല്ലോ..
എന്നാൽ ആ യുഎൻ റിപ്പോർട്ട് എടുത്ത് ഒന്ന് വായിച്ച് നോക്കിയാൽ തന്നെ കൃത്യമായി അതിൽ എഴുതിയിട്ടുണ്ട് ഒരു മെമ്പർ സ്റ്റേറ്റ് ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്ന്.. അപ്പൊ ആരാണ് ആ മെമ്പർ സ്റ്റേറ്റ് ? അത് ഞമ്മളെ ഇന്ത്യ തന്നെ.. 😎
(http://undocs.org/S/2020/717)

ആരാണ് ഇവിടെ ഭരിക്കുന്നത് ? മോഡിയും ബിജെപിയും ആർഎസ്എസ്സും ഒക്കെ തന്നെ. ബിജെപി സർക്കാർ ഇനി കേരളത്തിൽ പത്ത് ലക്ഷം ഐസിസ് അംഗങ്ങൾ തേരാപാരാ നടക്കുന്നുണ്ട് എന്ന് യുഎന്നിനോട് പറഞ്ഞാലും അത് അതുപോലെ തന്നെ യുഎൻ റിപ്പോർട്ടിൽ വരും. അയ്യോ യുഎൻ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ടേ എന്നും പറഞ്ഞ് ഇതൊന്നും പറയാതെ സകല മാധ്യമങ്ങളും മസാല ഇട്ട് പൊരിച്ചെടുക്കും.സ്വന്തം നിലയിൽ പറഞ്ഞാൽ അതിന്റെ വിശ്വാസ്യത എത്രത്തോളമുണ്ട് എന്ന് സ്വയം ബോധ്യമുള്ളത് കൊണ്ടാണ് മറ്റുള്ളവരുടെ പേരിൽ കുമ്മനടിക്കുന്നത്. ഇലക്ഷനുകൾ ഒരുപാട് വരാൻ നിൽക്കുന്നുണ്ട്, പഴയ ഇന്ത്യൻ മുജാഹിദീൻ ഒക്കെ പിരിച്ച് വിട്ടല്ലോ.