48 പേരെ കൊന്ന് തള്ളിയിട്ടും ഇന്ത്യൻ പാർലിമെന്റിൽ ഹോളി ആഘോഷങ്ങൾ കഴിഞ്ഞിട്ടേ ചർച്ച ചെയ്യുള്ളു, പക്ഷെ യുകെ പാർലിമെന്റിൽ ബ്രിട്ടീഷുകാർ ഹോളി കഴിയാൻ കാത്ത് നിന്നില്ല

1231
Ashkar Lessirey
48 പേരെ കൊന്ന് തള്ളിയിട്ടും ഇന്ത്യൻ പാർലിമെന്റിൽ ഹോളി ആഘോഷങ്ങൾ കഴിഞ്ഞിട്ടേ ഡൽഹി വംശഹത്യ ചർച്ച ചെയ്യുള്ളു എന്ന് തീരുമാനിച്ചപ്പോൾ അങ്ങ് യുകെ പാർലിമെന്റിൽ ബ്ലഡി ബ്രിട്ടീഷുകാർ ഹോളി കഴിയാൻ കാത്ത് നിന്നില്ല.സങ്കികൾ വാർത്താ പേജുകളിൽ പോയി, അയ്യോ ഞങ്ങടെ ആഭ്യന്തര വിഷയം മറ്റു രാജ്യങ്ങൾ ചർച്ച ചെയ്യുന്നേ എന്നും പറഞ്ഞ് ആകെ കരച്ചിലും പിഴിച്ചിലുമാണ്.

ഓർക്കുക, ജർമ്മനിയിലെ കൊടും ഫാസിസത്തിന്റെ അന്ത്യം കുറിച്ചത് രണ്ടാംലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ ശക്തമായ പോരാട്ടം കൊണ്ടായിരുന്നു. ഒരു രാജ്യത്തിൻറെ ആഭ്യന്തര കാര്യങ്ങളിൽ ആർക്കും ഇടപെടാൻ പാടില്ല എന്നൊന്നും ഇല്ല, ഒരു രാജ്യത്തെ ഭരണകൂടം ജനതയെ കൂട്ടക്കൊല ചെയ്‌താൽ രക്ഷിക്കാൻ ബാധ്യതയുണ്ട് മറ്റുള്ളവർക്ക് . അത് ചരിത്രത്തിലുടനീളം കണ്ടിട്ടുണ്ട്. ഇന്ത്യയിൽ ജനാധിപത്യം എന്നാൽ ഫാസിസവും ഗുണ്ടായിസവുമാണ്. ഭൂരിപക്ഷ വർഗ്ഗീയതയുടെ താത്പര്യങ്ങൾ മാത്രം നടത്തിയെടുക്കാൻ ആരുടെ സ്വന്തം സർക്കാർ . ഇവിടെ ഇരകൾക്കു നീതി നൽകാൻ ആരുണ്ട്. ജനാധിപത്യത്തിന്റെ മഹത്വം അറിയുന്ന രാജ്യങ്ങളെങ്കിലും ഇവിടത്തെ ന്യൂനപക്ഷങ്ങളുടെ കാര്യം ചർച്ച ചെയ്യാനുണ്ട് എന്നത് ആശ്വാസം തന്നെ.