ശ്രീധരൻ ഇല്ലെങ്കിൽ പാലം പണിയേ നടക്കുകേല എന്നത് അമിത ഡെക്കറേഷനാണ്

  89

  ഇബ്രാഹിംകുട്ടി ആൻഡ് അഴിമതി ടീംസ് പണിതു നശിപ്പിച്ച പാലാരിവട്ടം പാലം പുതുക്കി പണിഞ്ഞു എൽ ഡി എഫ് സർക്കാർ ജനങ്ങൾക്ക് തുറന്നുകൊടുത്തിരിക്കുന്നു. സർക്കാരാകട്ടെ ആ പണിയുടെ മൊത്തം ക്രെഡിറ്റും നന്മയും തൊഴിലാളികൾക്ക് സമർപ്പിച്ചു മാതൃകയായി. എന്നാൽ പണിക്കു മേൽനോട്ടം വഹിച്ച ഇ. ശ്രീധരന് പ്രശംസകൾ നൽകാത്തതിൽ മനംനൊന്ത ബിജെപിക്കാർ അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥി കൂടിയായ ശ്രീധരനെ ഉയർത്തിക്കാട്ടി ചില കൊപ്രായങ്ങൾ അവിടെ ഒപ്പിച്ചിരുന്നു. ബ്യുറോക്രാറ്റുകൾക്കു അഭിവാദ്യം അർപ്പിക്കുന്നതിനേക്കാൾ തൊഴിലാളികൾക്ക്‌അത് അർപ്പിക്കുന്നത് തന്നെയാണ് ഉചിതം എന്ന് സർക്കാർ കാണിച്ചു തന്നപ്പോൾ കുരുപൊട്ടുന്നവർ ഉണ്ടെങ്കിൽ അശോക് കാർത്തിയുടെ ഈ കുറിപ്പ് വായിച്ചിരിക്കുക

  Ashok kartha : 

  പുതുക്കിപ്പണിത പാലാരിവട്ടം പാലം തുറന്നുകൊടുത്തപ്പോൾ മുഖ്യമന്ത്രി ഇ.ശ്രീധരനെ അഭിനന്ദിക്കാത്തതിലാണ് സങ്കികൾക്ക് സങ്കടം. വല്ലാത്ത കടി തന്നെ!അദ്ദേഹം മികച്ച ഒരു എൻജിനിയറാണ്. അത് അംഗീകരിച്ചതുകൊണ്ടാണ് പാലം പുതുക്കിപ്പണിയാൻ ഏൽപ്പിച്ചത്. അത് അദ്ദേഹം ഭംഗിയായി നിർവ്വഹിച്ചു. അതിൻ്റെ കൂലിയും സർക്കാർ കൊടുത്തു കാണും. അതിനപ്പുറം എന്താണ് ഒരു ബ്യൂറോക്രാറ്റിനു നൽകേണ്ടത്. ശ്രീധരൻ ഇല്ലെങ്കിൽ പാലം പണിയേ നടക്കുകേല എന്നത് അമിത ഡെക്കറേഷനാണ്.പൊതുമരാമത്ത് നിർമ്മിതികൾ ഏതെങ്കിലും ഒരു എൻജിനിയറുടെ നേട്ടമല്ല. അവ ജനകീയ സർക്കാരുകളുടെ നേട്ടമാണ്. മേൽനോട്ടക്കാരനും, ഉദ്യോഗസ്ഥരും, കരാറുകാരും തൊഴിലാളികളുമൊക്കെ അതിൻ്റെ നടത്തിപ്പുകാർ മാത്രമാണ്. പണി പറഞ്ഞ പോലെ ചെയ്യുന്നതിനു എന്തിനാണ് പ്രത്യേക അഭിനന്ദനം?

  പാലം പൊളിഞ്ഞപ്പോൾ അതിൻ്റെ ഉത്തരവാദി ഇബ്രാഹിം കുഞ്ഞായിരുന്നു. അന്നത്തെ പൊതുമരാമത്ത് മന്ത്രി. അല്ലാതെ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്നു ആരും പറഞ്ഞില്ല. സങ്കികളുടെ ഒരു ലൈൻവച്ച് പാലാരിവട്ടം പാലം പണിയിച്ച സൂപ്രണ്ടിങ് എൻജിനിയർ തൊട്ട് ഓവർസിയർ വരേയും കടലാസ് ശരിയാക്കിയ ക്ലാർക്ക് മുതൽ ചെക്ക് കൊടുത്ത ഡിവിഷണൽ അക്കൗണ്ടൻ്റ് വരെയും ഉത്തരവാദികളാകണ്ടെ? അവരെയെല്ലാം പ്രതിചേർത്ത് കേസ് ചാർജ് ചെയ്യണ്ടേ? പണി ദുർബലമായതിൽ അവരുടെ നോട്ടക്കുറവും ഉണ്ടല്ലോ. അവരേയെല്ലാം പിരിച്ചുവിടണം. പൊതു ഖജനാവിനു ഉണ്ടായ നഷ്ടം ആനുപാതികമായി അവരിൽ നിന്നു ഈടാക്കണം. അതിനുള്ള ഉത്സാഹക്കമ്മിറ്റി എന്തേ സങ്കികൾ ഇതുവരെ രൂപീകരിക്കാത്തത്.

  അഭിനന്ദനം മാത്രം പോരല്ലോ. അഴിമതിയും നോക്കണ്ടെ?ഇനിയും പാലത്തിനെന്തെങ്കിലും സംഭവിച്ചാൽ അതിൻ്റെ ഉത്തരവാദി മന്ത്രി ജി.സുധാകരനും ഇടതു സർക്കാരുമായിരിക്കും. അപ്പോൾ ഇ.ശ്രീധരൻ മുന്നോട്ട് വന്നു ‘നിങ്ങളൊക്കെ മാറി നിൽക്ക്, ഞാൻ ഏറ്റോളാം’ എന്നു പറയുമോ?ഇ.ശ്രീധരൻ അങ്ങനെ പറയണമെന്നു സങ്കികൾ ആവശ്യപ്പെടുമോ? അതു കൊണ്ട് ആദ്യം ഇ.ശ്രീധരനെ മുഖ്യമന്ത്രിയാക്ക്. അദ്ദേഹം മനോഹരമായ പാലങ്ങൾ പണിയുമ്പോൾ നമുക്ക് അഭിനന്ദിക്കാം. തൽക്കാലം ഒരു ബ്യൂറോക്രാറ്റിനുള്ള അംഗീകാരം മതി. അതു കൊടുത്തിണ്ട്. അദ്ദേഹത്തിനും അതറിയാം. അതു കൊണ്ടാണ് താൻ ‘യൂണിഫോം’ അഴിച്ചു വയ്ക്കുകയാണെന്നു പറഞ്ഞ് ഇ. ശ്രീധരൻ വിരമിച്ചത്. പുരിഞ്ചിതാ? നൗ ആൾ ഗോ ടു യുവർ ക്ലാസസ്. ഇവിടെ നടന്നു വെറുതെ അലമ്പുണ്ടാക്കരുത്.