അശോകൻ ചരുവിൽ

താൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത നാടകത്തിൽ കയറി അഭിനയിച്ചപ്പോൾ ആവേശം കൊണ്ട് ആക്ടിംഗ് ഓവറായിപ്പോയതാണ് കളമശ്ശേരി എസ്‌.ഐ. ജീമൂതവാഹനന്റെ ദൗത്യം പൊളിയാൻ കാരണം. വില്ലനാക്കി കെട്ടിയൊരുക്കി കൊണ്ടുവന്ന സി.പി.എം. ഏരിയാ സെക്രട്ടറിയാവട്ടെ വല്ലാതെ തണുത്തുപോയി. ഇതു പോലെയുണ്ടോ ഒരു പച്ചപ്പാവം!
“മുൻപുണ്ടായിരുന്ന എസ്.ഐ.മാരേപ്പോലെ മാന്യമായി പെരുമാറണം”
“കളമശ്ശേരിയിലെ സ്ഥിതിഗതികൾ മനസ്സിലാക്കണം”
തുടങ്ങിയ പഞ്ചൂ ഡയലോഗകൾ കൊടുത്തിട്ടു പോലും അദ്ദേഹത്തിന് ശോഭിക്കാനായില്ല.

ഫലത്തിൽ സി.പി.എം.കാരനും സർവ്വോപരി മുസ്ലീം നാമധാരിയുമായ ഒരു ഭീകരന്റെ “ധാർഷ്ട്യം” വെളിച്ചത്തു കൊണ്ടുവരാനുള്ള സംവിധായകന്റെ ശ്രമം പരാജയപ്പെട്ടു. എസ്.ഐയുടെ ധാർഷ്ട്യപ്രകടനമായി അത് ആന്റി ക്ലൈമാക്സിൽ കലാശിച്ചു.

NB :എസ്.ഐ.മാർക്ക് പൂണൂലോ അതിനു പകരമുണ്ടായിരുന്ന ക്രോസ്ബെൽറ്റോ മടക്കിക്കൊടുക്കണം. എന്നാലേ ഭരതചന്ദ്രൻ ഐ.പി.എസും ജയറാം പടിക്കലും ആക്ഷൻ ഹീറോ ബിജുവും മറ്റും അസുരന്മാരെ ലോക്കപ്പിലിട്ട് (തേങ്ങ കൊണ്ടും മറ്റും) ഇടിക്കുന്നതു കണ്ട് കയ്യടിക്കാൻ ഞങ്ങൾ പ്രേക്ഷകർക്ക് ഒരു ഉഷാറൂണ്ടാവൂ.

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.