ശ്രീ പിണറായി വിജയൻ മറ്റ്‌ മുഖ്യമന്ത്രിമാർക്കിടയിൽ വേറിട്ടുനിൽക്കുന്നു

0
107

കൊറോണ കാലത്ത് ഗൾഫിൽ മരണമടഞ്ഞവരുടെ മയ്യിത്തുകൾ(ഭൗതികശരീരങ്ങൾ) നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയ ഇടപെടലുകളെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി വിവരിക്കുന്നു.

”യഥാർത്ഥ്യങ്ങൾ എഴുതുന്നതിൽ ആരെയും ഭയക്കേണ്ട ആവശ്യമില്ല,അതുപോലെ തന്നെ നല്ലത് ചെയ്യുന്നവരെ നല്ലത് എന്ന് പറയണം.ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ വ്യക്താവും അല്ല. ഇൻഡ്യയിൽ വിമാനസർവീസ് നിർത്തിയപ്പോൾ ഞാൻ കരുതിയത് ഇനി ഇവിടെ നിന്നും മയ്യത്തുകൾ നാട്ടിൽ അയക്കാൻ കഴിയില്ല എന്നാണ്. എന്നാൽ ഈ കോവിഡ് കാലത്തും നമ്മുടെ മുഖ്യമന്ത്രിയും ഗവൺമെൻ്റും പിന്തുണ നൽകിയതോടെ മുപ്പതോളം മ്യതദേഹങ്ങൾ നാട്ടിൽ അയക്കാൻ സാധിച്ചു.ഇത് ഇവിടെ എഴുതുവാൻ കാരണം ഇൻഡ്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോ ഗവൺമെൻ്റോ അതിന് ശ്രമിക്കുന്നില്ല എന്ന കാര്യം വേദനയോടെ ഇവിടെ ഞാൻ പറയുവാൻ ആഗ്രഹിക്കുന്നു.

ഇവിടെ വർഷങ്ങളോളമായി ജോലി ചെയ്യുന്ന ഒരു പഞ്ചാബി സഹോദരൻ മരണപ്പെട്ടിട്ട് മൂന്നാഴ്ചയായി.ഇൻഡ്യയിലെ മറ്റ് വിമാനതാവളങ്ങളുമായി ബന്ധപ്പെട്ടിട്ട് അനുകൂലമായ മറുപടി കിട്ടിയില്ലായിരുന്നു. അവസാനം കൊച്ചിയിലെ പ്രമുഖ വ്യവസായി സലീം ഭായിയുമായി ബന്ധപ്പെട്ടപ്പോൾ മ്യതദേഹം ഡൽഹി വിമാനതാവളത്തിൽ ഇറക്കാനുളള തീരുമാനമായി.ഏത് കാര്യങ്ങളും ആത്മാർത്ഥമായി പരിശ്രമിച്ചാൽ സാധിക്കുമെന്നതിൻെറ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കാര്യം. പ്രതിസന്ധി ഘട്ടം കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനുള്ള അനുഭവസമ്പത്തും‌ സർക്കാരിലുള്ള പൊതുജനവിശ്വാസവും പ്രത്യേകം എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. പ്രവാസികളുടെ കാര്യത്തിൽ അദ്ദേഹത്തിൻെറ നിലപാട് വളരെ വ്യക്തമാണ്.

പ്രവാസികളുമായി നേരിട്ട്‌ സംവദിച്ച്‌ കൃത്യമായ തന്ത്രവും മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന ശ്രീ പിണറായി വിജയൻ മറ്റ്‌ മുഖ്യമന്ത്രിമാർക്കിടയിൽ വേറിട്ടുനിൽക്കുന്നു.അദ്ദേഹത്തിൻെറ നിശ്ചയദാർഢ്യത്തിൻെറ മുന്നിൽ രണ്ട് പ്രളയങ്ങളും നിപാ വെെറസും വഴിമാറിയതും ഇപ്പോൾ കോവിഡ് 19 വഴി മാറികൊണ്ടിരിക്കുന്നതും. പ്രിയപ്പെട്ട മുഖ്യമന്ത്രിക്കും സർക്കാരിനും അഭിനന്ദനങ്ങൾ.”