സംവിധായകൻ, എഴുത്തുകാരൻ, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് രാംഗോപാൽ വർമ്മ. അതോടൊപ്പം വിവാദങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിലും അദ്ദേഹം ഒന്നാമനാണ് എന്നാണു ബോളിവുഡിലെ സംസാരം. അടുത്തകാലത്തായി അദ്ദേഹം മുഖ്യധാരയില്‍ നിന്ന് മാറി ബി ഗ്രേഡ് ചിത്രങ്ങളുടെ നിലവാരത്തിലേക്ക് മാറിയതായി ആരോപണമുയര്‍ന്നിരുന്നു. സ്വന്തമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉണ്ടാക്കി ബി ഗ്രേഡ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആക്ഷേപം.
സമകാലീന വിഷയങ്ങളിലെ വിവാദ പരാമര്‍ശങ്ങളുടെ പേരിലും രാംഗോപാല്‍ വര്‍മ്മ വിമര്‍ശന ശരമേറ്റു വാങ്ങാറുണ്ട്. ഇപ്പോഴിതാ സംവിധായകന് വീണ്ടും ഒരു വിവാദക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. ആര്.ജി.വി ഒഫിഷ്യല്‍ എന്ന സംവിധായകന്റെ തന്നെ യുട്യൂബ് ചാനലില്‍ പങ്കുവച്ച അഭിമുഖമാണ് വിവാദത്തിന് തിരി കൊളുത്തിയത്. നടി അഷു റെഡ്ഡിയുമായുള്ള അഭിമുഖമാണ് വിവാദമായത്. ആര്.വി.ജിയുടെ ഏറ്റവും പുതിയ ചിത്രമായ ഡെയിഞ്ചറസിന്റെ പ്രൊമോഷന്റെ ഭാഗമായിരുന്നു അഭിമുഖം
നടി സോഫയിലും രാം ഗോപാൽ വർമ്മ നിലത്തും ഇരുന്നാണ് അഭിമുഖം നടത്തിയത്. ഈ അഭിമുഖത്തിന്റെ അവസാനം അദ്ദേഹം നടിയുടെ കാലിൽ ചുംബിക്കുന്നു. കാലില്‍ നക്കിയ അദ്ദേഹം ആവൃടെ കാൽവിരലുകൾ കടിക്കുകയും ചെയ്യുന്നുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് കാരണമായി. കാലിലെ ചെരുപ്പ് ഊരി മാറ്റിയതിനു ശേഷം ആണ് അദ്ദേഹം ചുംബിക്കുകയും കടിക്കുകയും ചെയ്തത്.
തന്റെ സ്നേഹംപ്രകടിപ്പിക്കാന് ഇതല്ലാതെ മറ്റു വഴിയില്ലെന്നും ഇതുപോലെ സുന്ദരിയെ സൃഷ്ടിച്ചതിന് ദൈവത്തെ നമിക്കുകയാണെന്നും രാം ഗോപാൽ വർമ്മ പറയുകയുണ്ടായി. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെ അദ്ദേഹത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. സംഭവം വലിയ വിവാദമായി മാറിയതോടെ വിശദീകരണമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിമുഖത്തിന്റെ അവസാനം സംവിധായകന് നടിയോടുള്ള തന്റെ സ്നേഹം അറിയിക്കുകയും അഷു റെഡ്ഡിയുടെ സമ്മതത്തോടെ കാല് തൊടുകയും ചെരുപ്പ് ഊരിമാറ്റി കാലില്‍ ചുംബിക്കുകയും ചെയ്യുന്നുണ്ട്. നിന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റു വഴികളില്ല എന്ന് പറഞ്ഞ് രണ്ടാമതും നടിയുടെ കാലില്‍ ചുംബിക്കുകയും വിരലുകളില്‍ കടിക്കുകയും ചെയ്യുന്നുണ്ട്. നിന്നെപ്പോലൊരു സുന്ദരിയെ സൃഷ്ടിച്ച ദൈവത്തിന് സല്യൂട്ടെന്നും അദ്ദേഹം പറയുന്നുണ്ട്
സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് എല്ലാവരെയും ഓർമ്മിപ്പിക്കുന്നതിന് വേണ്ടിയാണ് താൻ തറയിൽ ഇരുന്ന് നടിയുടെ കാൽ ചുംബിക്കുകയും നക്കുകയും ചെയ്തത് എന്നാണ് രാം ഗോപാൽ വർമ്മ നൽകിയ വിശദീകരണം. അതേസമയം ഈ വിശദീകരണത്തെ പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയ നേരിട്ടത്. ഇങ്ങനെയല്ല സ്ത്രീകളുടെ ബഹുമാനം പ്രകടിപ്പിക്കേണ്ടത് . ഇത് ബഹുമാനം അല്ലെന്നും മറ്റെന്തോ വികാരം മൂലമാണ് സംവിധായകൻ ഇങ്ങനെ ചെയ്തത് എന്നുമാണ് പലരും കമന്റ് ചെയ്തത്.