അശ്വതി അരുൺ

ചതുർമുഖം കണ്ട്, തീയേറ്റർ എക്സ്‌പീരിയൻസ് മിസ്സായെന്നു പറഞ്ഞപ്പോൾ ഭർത്താവാണ് കുറച്ചു അന്യഭാഷാ ഹൊറർ മൂവീസ് നിർദ്ദേശിച്ചത്. എവിടെയൊക്കെയോ അല്പം പാളിപ്പോയി എന്നതൊഴിച്ചാൽ സയൻസും ഫിക്ഷനും സാങ്കേതികതയും ഒന്നിച്ച നല്ലൊരു തീം ആയിരുന്നു ചതുർമുഖം. എങ്കിലും 6.5 ഇഞ്ച് വലുപ്പത്തിൽ കണ്ടത് കൊണ്ട് ബിഗ് സ്ക്രീൻ എഫക്റ്റ് നഷ്ടമായ ദുഃഖം മറക്കാൻ പതിദേവൻ നിർദ്ദേശിച്ച സിനിമകളിൽ ഒന്നായ “A Film by Aravind ” 6.5 സ്ക്രീനിൽ വിരുന്നാക്കി.

രണ്ട് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത അരവിന്ദും അതേ സിനിമകളിൽ നായകനായ ഋഷിയും ആത്മസുഹൃത്തുക്കളാണ്. അടുത്ത സിനിമയ്ക്കുള്ള സ്ക്രിപ്റ്റിന്റെ ഡിസിഷനുവേണ്ടി കാടിന് നടുവിലെ, അരവിന്ദിന്റെ വുഡൻ ഹൗസിലേക്ക് പോകുന്നതും ഒരു സ്ത്രീ ലിഫ്റ്റ് ചോദിക്കുന്നതും യാത്രയ്ക്കിടയിലും പിന്നീടും നടക്കുന്ന സംഭവങ്ങളാണ് കഥയിൽ.

രണ്ട് സുഹൃത്തുക്കൾ ഹൈവേയിലൂടെ കാറിൽ സഞ്ചരിക്കുമ്പോൾ ഒരു ലേഡി ലിഫ്റ്റ് ചോദിക്കുന്നതും അവർക്കൊപ്പം കാടിന് നടുവിലെ വീട്ടിൽ രണ്ട് ദിവസം തങ്ങുന്നതും പിന്നീട് അതൊരു ഹൊറർ മിസ്റ്റിക്ക് മൂഡിലേക്ക് മാറുന്നതുമാണ് ഇവർക്ക് ലഭിച്ച സ്ക്രിപ്റ്റിൽ എഴുതിയിരുന്നത്. എന്നാൽ പകുതി വരെ മാത്രമേ ആ സ്ക്രിപ്റ്റ് അരവിന്ദിന് വായിക്കാൻ കഴിയുന്നുള്ളൂ. ബാക്കിഭാഗം അസിസ്റ്റന്റിന്റെ അശ്രദ്ധ മൂലം മഷി പടർന്ന് വായിക്കാൻ കഴിയാതെ പോകുന്നു.

എന്തായാലും റൈറ്ററെ കണ്ടിപിടിക്കാൻ അസിസ്റ്റന്റിന് നിർദ്ദേശം നൽകി അരവിന്ദ് ഋഷിയെയും കൂട്ടി വുഡൻ ഹൗസിലേക്ക് പോകുന്നു. പിന്നീട് സംഭവിക്കുന്നതെല്ലാം സ്ക്രിപ്റ്റിലേത് പോലെ തന്നെ. ഇടയ്ക്ക് അവരോടൊപ്പം യാത്രയിൽ കൂടിയ നീലു എന്ന് പേരുള്ള സ്ത്രീ കാരണം അവർക്കിടയിലുണ്ടാകുന്ന വഴക്കും സ്ക്രിപ്റ്റിലേത് പോലെയാകുമ്പോൾ ദുരൂഹത അഴിയുന്നതിന് പകരം കൂടുതൽ കൂടുതൽ മുറുകുന്നു. അതിനിടയ്ക്ക് കാറിൽ കയറുന്ന മറ്റൊരു യാത്രക്കാരനും അയാൾ ബാക്കിയാക്കുന്ന ചോദ്യങ്ങളും പിന്നീട് പ്രത്യക്ഷപ്പെടുന്ന റൈറ്ററും ഇടയ്ക്ക് ന്യൂസിൽ വരുന്ന ലേഡി സൈക്കോ കില്ലറുടെ വാർത്തയും ചേർന്ന് സൃഷ്ടിക്കുന്ന ഭയാനകവും ദുരൂഹവുമായ അന്തരീക്ഷം തന്നെയാണ് കഥയുടെ ഹൈലൈറ്റ്. അതിലേക്ക് സമമായ അളവിൽ സസ്പെൻസും ചേർത്ത് കിടിലൻ മേക്കിങ് കൊണ്ട് അത്ഭുതപ്പെടുത്തിയ ഫന്റാസ്റ്റിക്ക് മൂവി തന്നെയാണ് ഭയാനക്.

ഭീതിയുടെ അളവ് പതുക്കെ പതുക്കെ കൂട്ടി കൂട്ടി അവസാനത്തെ അരമണിക്കൂർ, പിന്നീട് അവസാനത്തെ പത്ത് മിനിറ്റ് ശ്വാസം ഉള്ളിലെടുത്തെ കാണാൻ കഴിഞ്ഞുള്ളു. കൂടുതൽ ഭാഗവും ക്ളൈമാക്‌സും നേർത്ത നിലാവെളിച്ചത്തിന്റെ ഇഫക്റ്റിലാണ് എടുത്തിരിക്കുന്നത്. കഥയെ ഉൾക്കൊള്ളുന്നതിനോ ഓരോ സീനിലുമുള്ള വ്യക്തതയ്ക്കോ യാതൊരു മങ്ങലുമേൽക്കാതെയുള്ള ലൈറ്റിങ് എടുത്തു പറയേണ്ടതാണ്.

ക്ളൈമാക്സിലെ അല്പം അവിശ്വസനീയമായ ഡയലോഗ് മാത്രമേ ഒരു പോരായ്മയായി തോന്നിയുള്ളൂ. എങ്കിലും ആന്റിപ്രഡിക്റ്റബിൾ ആയ ക്ളൈമാക്‌സ് ബ്രില്യൻറ് സ്ക്രിപ്റ്റ് എന്ന് പറയേണ്ടിയിരിക്കുന്നു. ഓരോ സീനിലും വില്ലൻ/ വില്ലത്തി യിലേക്കുള്ള മുൻവിധിയുണ്ടാക്കും വിധം കഥ കൊണ്ടുപോകുന്നതും വിജനമായ കാടും കാടിന് നടുവിലെ വീടും സൃഷ്ടിക്കുന്ന ഭയവും നല്ല ഹൊറർ അനുഭവമാക്കുന്നുണ്ട്.

തെലുങ്ക് സിനിമയായ ഭയാനക് സംവിധാനം ചെയ്തത് ശേഖർ സൂരിയാണ്. അഭിനേതാക്കൾ റിച്ചാർഡ് ഋഷിയും ഗസൽ ശ്രീനിവാസും ഷെർലിൻ ചോപ്രയും (യൂ ട്യൂബിൽ നിന്ന്) ആണ്. നല്ലൊരു സസ്പെൻസ് ഹൊറർ സൈക്കോ ത്രില്ലർ തന്നെ ഭയാനക്..

 

You May Also Like

ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അടിസ്ഥാനരഹിതമാണ്

ഫേസ്ബുക്കിനെക്കുറിച്ച് പല അബദ്ധ ധാരണകളും പ്രചരിക്കുന്നുണ്ട്. എഫ്ബിയെ കുറിച്ച് പറയപ്പെടുന്ന ചില അടിസ്ഥാനരഹിത പ്രസ്താവനകള്‍ ചുവടെ…

‘അടവ്’.. മരിക്കാത്ത ഓര്‍മ്മകളിലൂടെ ജീവിക്കുന്നു..

ഡിസംബറിലെ മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പ്രഭാതം …രാത്രി വൈകി കിടന്നതിനാല്‍ ഉറക്കം തെളിഞ്ഞു പോയെങ്കിലും കിടക്ക വിട്ടു എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. പുതപ്പെടുത്തു തല വഴി മൂടിപ്പുതച്ചു ചുരുണ്ട് കൂടി കിടന്നു…

ഇതാണ് മോനേ നുമ്മ പറഞ്ഞ വിന്‍ഡോസ് 10

51 ശതമാനം ഉപകരണങ്ങളിലും വിന്‍ഡോസ് ഏഴ് ആണ് ഒ.എസ്. ടച്ച്‌സ്‌ക്രീന്‍ ഉപകരണങ്ങളെ ലക്ഷ്യമിട്ടുള്ള ചതുരക്കളങ്ങളുമായി വിന്‍ഡോസ് എട്ട് 2012 ഒക്ടോബറിലാണ് പുറത്തിറങ്ങിയത്.

സംസാരിക്കുന്ന നായയും !

സംസാരിക്കുന്ന നായയെ കണ്ടിട്ടുണ്ടോ? ഈ നായ പുല്ലു പോലെ സംസാരിക്കും. പക്ഷെ സംസാരിക്കുന്നത് യൂട്യൂബിലൂടെ ആണെന്ന് മാത്രം. കണ്ടു നോക്കൂ.