Ashwin KP Achu

Aishe യെ അവസാനമായി കാണുന്നത് ഈ കഴിഞ്ഞ എസ്എഫ്ഐ സ്ഥാപക ദിനത്തിൽ ആണ്. അടുത്ത് വന്ന് അശ്വിൻ എപ്പോ തിരിച്ചെത്തി എന്ന് ചോദിച്ചപ്പോ തമാശ രൂപേണ ഞാൻ ചോദിച്ചു “നാട്ടിലെ പോസ്റ്ററിൽ മുഴുവൻ ഇങ്ങടെ തല ആണ് എപ്പോഴാ കേരളത്തിലേക്ക് പോകുന്നേ ” ചോദിക്കാൻ കാരണങ്ങൾ ഒരുപാടുണ്ട്. എസ്എഫ്ഐ സ്ഥാപക ദിന റാലി, സാനുക്കയുടെ കല്യാണം , പാലക്കാട്ടെ ഓയേഷി തന്നെ നയിക്കുന്ന പരിപാടികൾ.അങ്ങനെ അങ്ങനെ കക്ഷിക്ക് നിർത്താതെ പരിപാടികൾ ഉണ്ടായിരുന്നു.

‘ഞാൻ പോകുന്നില്ല അശ്വിൻ.. ഇവിടെ ജനുവരി ഒന്ന് മുതൽ വീണ്ടും സമരം തുടങ്ങുകയാണ്.. ഞങൾ രജിസ്ട്രേഷൻ ബോയ്‌കോട്ട്‌ ചെയ്യുകയാണ്. ഇവിടെ ഞാൻ വേണം. ഇവരുടെ കൂടെ. നാട്ടിലെ പരിപാടികൾ ഒക്കെ ഞാൻ കാൻസൽ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ‘ഇത്രയും ഉത്തരവാദിത്വ ബോധമുള്ള, തന്റെ യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ കൂടെ എന്നും ഞാൻ വേണം എന്ന് കരുതുന്ന , അവരുടെ നിലനിൽപ്പിനായി സ്വന്തം വീട്ടിൽ പോലും പോകാതെ കാവൽ ഇരിക്കുന്ന ഈ സഖാവിന്റെ തലയാണ് ആണ് കരിങ്കൽ കൊണ്ട് അടിച്ചു പൊട്ടിച്ചത്.

പിറ്റെ ദിവസവും തലയിലെ മുറിവ് സ്‌റ്റിച്ച് ചെയ്ത് വീണ്ടും സമരപന്തലിൽ വന്നിരുന്ന് ഇൻക്വിലാബ് വിളിക്കുന്ന , നീതിക്ക് വേണ്ടി ഇനിയും സമരം ചെയ്യും എന്ന് പറയുന്ന ഈ സഖാവിനെ ആണോ നിങ്ങള് ആക്രമിച്ച് ഒതുക്കാൻ നോക്കിയത്. ചുട്ട്‌ പഴുത്ത ഉരുക്കിൽ എത്ര അടിച്ചാലും അതിന് മൂർച്ച കൂടുകയെ ഉള്ളൂ, സഖാവിന് അഭിവാദ്യങ്ങൾ

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.