ആരാധകർക് പോലും തിരിച്ചറിയാൻ പറ്റാത്ത ഗെറ്റപ്പിൽ ചിയാൻവിക്രം

64

Ashwin Krishna E Kdr ന്റെ പോസ്റ്റ്

ആരാധകർക് പോലും തിരിച്ചറിയാൻ പറ്റാത്ത ഗെറ്റപ്പിൽ ചിയാൻവിക്രം

സിനിമലോകം ഇന്ന് ആകാംഷയോടെ കാത്തു നിൽക്കുന്ന ചിയാൻ വിക്രം നായകൻ ആകുന്ന ബിഗ് ബഡ്ജറ്റ് സിനിമ ആണ് കോബ്ര. ഡെമോണ്ടി കോളനി, ഇമ്മയ്ക നൊടികൾ എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത അജയ് ജ്ഞാനമുത്തു ആണ് കോബ്ര സംവിധാനം ചെയ്യുന്നത്. പ്രമുഖ ക്രിക്കറ്റർ താരം ഇർഫാൻ പത്താന്റെ അരങ്ങേറ്റ ചിത്രം കൂടി ആണ് കോബ്ര.ഇന്ത്യയിൽ ഉടനീളം തരങ്കം കെ ജി ഫ് എന്ന കന്നട ചിത്രത്തിലൂടെ പ്രശസ്തി പിടിച്ചു പറ്റിയ ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിലെ നായിക.വൻ താരനിരകൾ ഉള്ള ഈ ചിത്രത്തിൽ മലയാള സിനിമ താരങ്ങൾ ആയ മിയ ജോർജ്,റോഷൻ മാത്യു , മമൂക്കോയ, സർജനോ ഖാലിദ് ഒക്കെ ഉണ്ട്.വൻ ഹിറ്റ്‌ ആയ വിജയ് ചിത്രം മാസ്റ്റർന് ശേഷം സെവൻ സ്ക്രീൻ സ്റ്റുഡിയോ പ്രൊഡ്യൂസ് ചെയ്യുന്ന കോബ്രയ്ക് സംഗീതം നൽകുന്നത് എ ആർ റഹ്മാൻ ആണ്.ഏഴു ഗെറ്റപ്പിൽ ഉള്ള കഥാപാത്രങ്ങൾക്ക് ആണ് ചിത്രത്തിൽ വിക്രം രൂപം നൽകുന്നത്.

May be an image of 1 person, beard, standing and outdoorsചിത്രത്തിലെ “തുമ്പി തുള്ളൽ ” ഗാനം തരംഗം ആയി. ചിത്രത്തിന്റെ ട്രൈലെറും വൻ യൂട്യൂബിൽ റെക്കോർഡ് ഇട്ടു.വിക്രം ചിത്രത്തിൽ ഒരു മാത്‍സ് അധ്യാപകന്റെ റോൾ ആണ് ചെയ്യുന്നത് എന്നും ഇർഫാൻ പത്താൻ ഒരു ഇന്റർപ്പോൾ ഓഫീസറിന്റെ റോൾ ആണ് ചെയ്യുന്നത് എന്നും ടീസറിൽ നിന്ന് വ്യക്തമാണ്.തന്റെ ജീവൻ പോലും പണയപെടുത്തി ചെയ്ത വെള്ളത്തിൽ തന്റെ വായ കെട്ടി തലകീഴായി മുക്കി അടിക്കുന്ന ഒരു ഷോട്ട് മുന്നേ വൈറൽ ആയിരിന്നു. നിലവിൽ കോബ്രയുടെ ഷൂട്ടിംഗ് ഫൈനൽ സ്റ്റേജിൽ എത്തി നില്കുന്നു. റഷ്യിൽലെ സെന്റ് പീറ്റേഴ്സ്ബർഗിൽ ആണ് കോബ്രയുടെ അവസാനഘട്ട ഷൂട്ടിംഗ് നടക്കുന്നത്.തന്റെ റഷ്യൻ ഫാൻസും മറ്റു അണിയറ പ്രവർത്തകറും വിക്രമിന്റെ ഫോട്ടോസ് പുറത്തു വിട്ടിരുന്നു. അതിൽ ഒരു ഫോട്ടോയിലെ വിക്രമിന്റെ ഗെറ്റപ്പ് കണ്ടു സ്വന്തം ആരാധകർക്ക് പോലും സംശയം തോന്നി വിക്രം തന്നെ ആണോ എന്ന്. തടിച്ച ഒരു റഷ്യൻ ഹാക്കറുടെ ഗെറ്റപ്പ് ആയിരുന്നു അത്. റഷ്യയുടെ കൊടുംതണുപ്പിൽ (3°c) ൽ ആണ് ഇതുപോലെ ഉള്ള മേക്കപ്പ് ഇട്ടു മണികൂറോളം നീണ്ട ഷൂട്ടിംഗ് നടക്കുന്നത്. കഥാപാത്രത്തിനും സിനിമയ്ക്കു വേണ്ടി ഏതൊരറ്റം വരെയും പോകുന്ന നടൻ അണ് വിക്രം എന്ന കാര്യം ഇതിൽ നിന്ന് വ്യക്തമാണ്. ഈ വർഷം തന്നെ ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കാം
കോബ്രയുടെ ഷൂട്ടിംഗ് കഴിഞ്ഞാൽ വിക്രം ചെയ്യുന്നത് കാർത്തിക് സുബ്ബാരാജിന്റെ സംവിധാനത്തിൽ വരുന്ന വിക്രമും തന്റെ മോൻ ധ്രുവ് വിക്രമും ഒരുമിച്ചു അഭിനയിക്കുന്ന ഗാങ്സ്റ്റർ പടം ആയിരിക്കും