Connect with us

തിരശീലയിൽ മരിച്ചു വീണിട്ടും ഇന്നും നീറ്റലാടങ്ങാതെ നമ്മുടെ മനസ്സിൽ അവശേഷിക്കുന്ന ചിലർ

വിജനമായ ഒരു സ്ഥലം. കാക്കി കുപ്പായത്തിൽ മീശ പിരിച്ച് കാവിത്തൊപ്പി വച്ച കുറെ ആൾക്കാർ. ഒരു അവശനായ മനുഷ്യനെ കെട്ടിയിട്ട മരത്തിന് ചുറ്റും നിന്ന് കൊലവെറിയിൽ

 67 total views

Published

on

Ashwin Vinay

ഏതൊരു ജീവിവർഗത്തിനും അതിൻ്റെ ജീവതകാലത്തിൽ മരണം പോലെ ഭയപ്പെടുത്തുന്ന മറ്റൊന്നില്ല. മരണം 100 അടി ദൂരെ മാറിനിന്നു അതിൻ്റെ വരവറിയിച്ചാൽ തന്നെ അറിയാതെ തൊണ്ട വരളും, കണ്ണിൽ ഇരുട്ട് കയറും, ഒരു ഇടി മിന്നൽ തലയിൽ അനുഭവപ്പെടും, അന്ന് വരെ കരിങ്കല്ല് പോലെ നിന്ന മനുഷ്യർക്ക് പോലും കാൽമുട്ടിനു വിറ അനുഭവപ്പെടും, ഒരു നിമിഷം മരണത്തെ മുന്നിൽ നിർത്തിയ കാരണത്തെ കുറിച്ച് നാമോർത്ത് കരയും, ഒരു മാജിക്കിനായി അറിയാതെ ആഗ്രഹിച്ചു പോകും. മരണം പോലെ ഭയപ്പെടുത്തുന്ന നിമിഷം ജീവിതത്തിലില്ല.

തിരശ്ശീലയിലെ ധീരൻമാരെ കുറിച്ചാണ് ഈ എഴുത്ത്. ജീവിതത്തിലെ സുഖ ദുഃഖങ്ങളെ പോലെ മരണത്തെയും സ്വീകരിച്ചവർ. തിരശീലയിൽ മരിച്ചു വീണിട്ടും ഇന്നും നീറ്റലാടങ്ങാതെ നമ്മുടെ മനസ്സിൽ അവശേഷിക്കുന്ന ചിലർ. മരണത്തിൻ്റെ അനിർവചനീയമായ നിമിഷം അനശ്വരമാക്കി അവതരിപ്പിച്ച അനന്യമായ ചില കഥാപാത്രങ്ങൾ.

……..
“നമ്മുടെ കയ്യിലുണ്ടായിരുന്ന ഏക ആയുധം പണമായിരുന്നു. ഇനി അതും ഇല്ല.”
“ഉണ്ടെട ഉണ്ട്. ചങ്കൂറ്റം. എന്നേം നിന്നേം ഇവിടെ വരേ എത്തിച്ചത് പണമല്ല, ചങ്കൂറ്റമാണ്. എന്തും ചെയ്യാനുള്ള ധൈര്യം. ഒരു പീറ രാഷ്ട്രീയക്കാരൻ വിചാരിച്ചാൽ തകർക്കാൻ കഴിയുന്നതല്ലട, നമ്മളുണ്ടാക്കിയ സാമ്രാജ്യം. നമ്മൾ തുടങ്ങിയ സ്ഥലത്തേക്ക് തന്നെ മടങ്ങി പോവുകയാണ്.
പല്ലിന് പല്ല്. കണ്ണിനു കണ്ണ്.
Yes, I am going to kill”
മലയാള സിനിമ ചരിത്രത്തിൽ വിൻസെൻ്റ് ഗോമസ് എന്നും ഒരു ഹരമാണ്. അയാളുടെ കണ്ണുകളെ പത്രക്കാരും, രാഷ്ടീയക്കാരും, വക്കീലന്മാരും വരെ ഭയപ്പെട്ടു. തൻ്റെ പ്രിയപ്പെട്ടവരുടെ മരണത്തിനിടയാക്കിയ രാഷ്ട്രീയക്കാരന് നേരെ തനിയെ തോക്കുമായി കയറി ചെല്ലുമ്പോൾ അയാള് വെല്ലുവിളിച്ചത് ഈ നാട്ടിലെ പ്രബലമായ ഫോഴ്സിനെ മുഴുവൻ ആയിരുന്നു.

ശത്രുവിൻ്റെ മരണം, അല്ലെങ്കിൽ തൻ്റെ മരണം.
അയാളുടെ തോക്കിന് മുന്നിൽ ഒരേ ഒരു പ്രതിബന്ധം മാത്രമായിരുന്നു. അയാളുടെ പ്രണയിനി ആൻസി. അവളുടെ പിറകിൽ ഒളിച്ച ശത്രുവിന് മാപ്പ് നൽകുമ്പോൾ സ്വന്തം മരണം തൻ്റെ പ്രിയപ്പെട്ടവർക്കയി അർപ്പിക്കുകയായരുന്നു.
ആദർശവാനായിരുന്നു വിൻസെൻ്റ് ഗോമസ്. ധീരനായിരുന്നു വിൻസെൻ്റ് ഗോമസ്.
……….
“മിണ്ടരുതാവാക്ക്. ശരിയാവ്വത്രെ. കേട്ട് തുരുമ്പിച്ചു. ജീവിതത്തിൽ ഒരായിരം വട്ടം എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ട്, ശരിയാവും. എന്റെ അമ്മ അച്ഛൻ, പെങ്ങമാര്, അനിയൻ, ദേവി, നീ. അങ്ങനെ എല്ലാവരും പലവട്ടം പറഞ്ഞു, ശരിയാവും.
എവിടെ? എവിടെ ശരിയായി?
ശരിയാവില്ല. സേതുമാധവൻ ഒരിക്കലും ശരിയാവില്ല.”
എവിടെയോ തൊട്ട് പിഴച്ചു തുടങ്ങിയ തൻ്റെ ജീവിതത്തിനുള്ള മോക്ഷമായാണ് സേതുമാധവൻ മരണത്തിന് കീഴടങ്ങിയത്. അയാൾക് വെറുപ്പായിരുന്നു ആ അങ്ങാടിയെ. തന്റെ അഭിലാഷങൾ, പ്രണയം, കുടുംബം എല്ലാം തകർത്ത ആ അങ്ങാടി. എത്രയോ തവണ തിരിഞ്ഞു നടന്നിട്ടും തന്നെ വലിച്ച് ചെളിക്കുണ്ടിൽ താഴ്ത്തിയ ആ അങ്ങാടി.

കീരിക്കാടന്റെ മരണം അനിവാര്യമായിരുന്നു. സേതു അവിടെ ഒരു നിയോഗം മാത്രം. എന്നിട്ടും സേതു അയാളുടെ ജീവന്റെ വില ആ മരണത്തിന് നൽകേണ്ടി വന്നു. സമൂഹം അയാളെ ഒരു ഗുണ്ടയായി അവരോധിച്ചു. അയാൾക്ക് പതിയെ മടുത്തു തുടങ്ങിയിരുന്നു. കീരിക്കാടന്റെ മകനാൽ മരണത്തിലേക്ക് അടുത്തപ്പോൾ അയാള് തൻ്റെ ജീവനേക്കാൾ ശ്രദ്ധിച്ചത് ആ മകന് തൻ്റെ അവസ്ഥ വരരുതേ എന്ന് മാത്രമാണ്. എത്രയോ കാലമായി സേതുമാധവന്റെ പ്രതീക്ഷയായിരുന്നിരിക്കാം അയാളുടെ മരണ രാത്രി. ഉറക്കെ കരയാതെ, രക്ഷിക്കാൻ വേണ്ടി കെഞ്ചാതെ, അയാൾ ആ കാട്ടിൽ കണ്ണടച്ച് കിടന്നു. അമ്മയെ ഓർത്തു.
………
“Whenever death may surprise us, let it be welcome if our battle cry has reached even one receptive ear and another hand reaches out to take up our arms.”
വിജനമായ ഒരു സ്ഥലം. കാക്കി കുപ്പായത്തിൽ മീശ പിരിച്ച് കാവിത്തൊപ്പി വച്ച കുറെ ആൾക്കാർ. ഒരു അവശനായ മനുഷ്യനെ കെട്ടിയിട്ട മരത്തിന് ചുറ്റും നിന്ന് കൊലവെറിയിൽ ആ കാക്കിക്കൂട്ടം അക്ഷമരാകുന്നു. അയാളുടെ തല പകുതി താണിരിക്കുന്നു. വലതു കണ്ണ് ബൂട്സ് കൊണ്ട് ചതയ്ക്കപ്പെട്ടിരിക്കുന്നു. കീറിയ ഷർട്ടും പാൻ്റും നിറയെ ഉണങ്ങിപ്പിടിച്ച ചോരക്കറയും ചളിയും. അയാൾ തന്നെ. മലയോര കീഴാളവർഗ്ഗ ജനങ്ങളുടെ കൺകണ്ട ദൈവം.
” നക്സൽ വർഗ്ഗീസ്”
വർഗീസിനെ കൊല്ലാനാണ് നിർദ്ദേശം. ആ കാക്കി കൂട്ടം കാത്തിരിക്കുന്നതു ആ നേരത്തിനാണ്. രവീന്ദ്രൻ സാറൊഴികെ. അയാൾക്ക് വർഗ്ഗീസ് എന്ന ആശയത്തെയും കർമ്മത്തേയും നേരത്തേ അറിയാമായിരുന്നു. വർഗ്ഗീസിന് നേരെ തോക്ക് ചൂണ്ടാൻ ആഞ്ജ ലഭിച്ച കോൺസ്റ്റബിൾ രവീന്ദ്രൻ അയാളെ നോക്കി അതികഠിനമായി കരയുന്നു. മേലുദ്യോഗസ്ഥന്റെ ആഞ്ജ ഭീഷണിയായി മാറിയപ്പോൾ ആ പാവത്തിന്റെ കയ്യിലെ തോക്ക് പൊട്ടി.
തോക്ക് പൊട്ടിയ ശബ്ദത്തേക്കാൾ ആയിരം മടങ്ങ് ശക്തിയിൽ ഒരു മുദ്രവാക്യം അവിടെ ആ നിമിഷം ഉയർന്നു. ചോര കല്ലിച്ച മുഷ്ടി ചുരുട്ടി, തല ഉയർത്തി, ഒരു മന്ദഹാസത്തോടെ, തൃപ്തിയോടെ, പ്രതീക്ഷയോടെ വർഗ്ഗീസ് വിളിച്ചു.
” ഇങ്ക്വിലാബ് സിന്ദാബാദ്”
വർഗ്ഗീസ് എന്ന വിപ്ലവകാരി.
……………
രണ്ടു മരണം കൂടെ ഇല്ലാതെ ഈ എഴുത്ത് എനിക്കവസാനിപ്പിക്കാൻ കഴിയില്ല.
ഒരു സൂപ്പർ ഹിറ്റ് മൊഴിമാറ്റച്ചിത്രത്തിലെ രോമാഞ്ജം ആയിരുന്നു ആ മരണം. അരുന്ധതിയുടെ മരണം.
മന്ത്രശക്തി നേടിയ പശുപതിയെ ജീവനോടെ അരുന്ധതി ഒരു മുറിയിൽ പൂട്ടിയിടുന്നു. ദുർമന്ത്രവാദി തന്റെ മന്ത്രശക്തിയാൽ ആ നാടിനെ നശിപ്പിക്കുന്നു. വറ്റിവരണ്ടു ആ നാട്ടുരാജ്യം. ജനങ്ങൾ പട്ടിണിയിലായി. കുട്ടികൾ മരിക്കാൻ തുടങ്ങി. തന്റെ നാടിന്റെ ദുരവസ്ഥയ്ക് പരിഹാരം തേടിയിറങ്ങിയ അരുന്ധതി സന്യസിമാരെ കണ്ടെത്തി. ആ നാടിന്റെ പരിഹാരത്തിനായി അരുന്ധതിയുടെ അസ്ഥിയാൽ നിർമ്മിച്ച വാളാണാവശ്യം എന്ന് കേട്ട ആ രാഞ്ജി പതറിയില്ല. ഏറ്റവും കഠിന വേദന നൽകുന്ന മരണ വിധി തന്നെ അവൾ ഏറ്റുവാങ്ങി.

ആ മനസ്സ് മുഴുവൻ പ്രതികാരാഗ്നിയിൽ തിളക്കുകയായിരുന്നു. പ്രജകളുടെ ദുർഗ്ഗതിയോർത്ത് വിലപിക്കുകയായിരുന്നു. മരണത്തിൻ്റെ ചൂടിനേക്കാൾ വെട്ടിത്തിളങ്ങി തിളപൊങ്ങിയ അരുന്ധതി. അഭിമാനത്തോടെ നാടിന് വേണ്ടി മരിച്ചു വീണ അരുന്ധതി.
ജനങ്ങളുടെ ജജ്ജമ്മ.
………..
ഞാൻ ഗുൽമോഹറിനെ പ്രണയിച്ചവനാണ്. വിമോചനത്തിന്റെ വരവ് വസന്തത്തിന്റെ ഇടിമുഴക്കമായിരിക്കും എന്ന് പറഞ്ഞ ഗുൽമോഹർ, കയ്യിൽ കാശില്ലാതെ വിശന്നെത്തിയ ഒരു കുടുംബത്തിന് ഭക്ഷണം വാങ്ങി കൊടുത്ത ഗുൽമോഹർ, ഒരു യുവാവിന്റെ മരണത്തിനുത്തരവാദികളെ നടുറോട്ടിൽ തല്ലിച്ചതച്ച ഗുൽമോഹർ, എഴുതിയ തീസസ് മറ്റൊരാൾക്ക് വച്ച് നീട്ടി വിപ്ലവത്തിനിറങ്ങിയ ഗുൽമോഹർ, ഒരു കുട്ടിയുടെ സങ്കടം മനസ്സിലാക്കി ചേർത്ത് പിടിച്ച ഹെഡ്മാഷായ ഗുൽമോഹർ, രാസപരിശോധനയിലും രൂക്ഷമായിരുന്ന പീഢനങ്ങളിലും പതറാതിരുന്ന ഗുൽമോഹർ.

Advertisement

“ഇതൊരു തോറ്റ ജനതയാണ്. ഇനിയുമിനിയും ഇവരെ തോൽപിക്കാൻ ആവില്ല നിങ്ങൾക്ക്. മണ്ണിന് വേണ്ടിയുള്ള ഈ സമരം വിജയിക്കാൻ, അധികാരികളുടെ കണ്ണ് തുറക്കാൻ ഒരു ജീവൻ ബലി കൊടുത്തേ തീരൂ എങ്കിൽ”…
കാലങ്ങളായി അയാൾ മറയായി ഉപയോഗിച്ച് വരുന്ന ഷാളിന് സ്വയം തീ കൊളുത്തുന്നു.
മുകളിൽ പറഞ്ഞ മറ്റു മരണങ്ങൾ പോലെ ഭയപ്പെടുത്തുന്നതോ രോമാഞ്ചം നൽകുന്നതോ ശോകമോ കാൽപനീകമോ അല്ല ഗുൽമോഹറിന്റെ മരണം. അനീതിക്കെതിരായി മരിക്കാൻ തുനിഞ്ഞെറങ്ങിയ ജനതയ്ക്ക് വേണ്ടി സ്വയം വരിച്ച മരണം. ത്യാഗമായിരുന്നു ആ നിമിഷം. തുടർച്ചയായിരുന്നു ആ നിമിഷം. 2 മണിക്കൂർ സ്ക്രീനിൽ കണ്ട ജൈവ നിമിഷങ്ങളുടെ ആത്മാംശം പേറിയ മറ്റൊരു നിമിഷം.

 68 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement