ഈർക്കിൽ പോലൊരു മനുഷ്യൻ ഒറ്റക്ക് ഒരു നാടിനെ വിറപ്പിക്കുന്നു

86
Ashwin Vinay
ഈർക്കിൽ പോലൊരു മനുഷ്യൻ ഒറ്റക്ക് ഒരു നാടിനെ വിറപ്പിക്കുന്നു എന്നത് സ്ക്രീനിൽ കണ്ടാൽ ഇത്തിരി പുളിച്ചു തേട്ടൽ ഉണ്ടാകും. അഭിനയിക്കുന്നത് ധനുഷ് ആണെങ്കില്ലോ?
രണ്ട് സിനിമകൾ, ധനുഷ് കരിയർ ബ്രേക്ക് എന്ന് പറയാവുന്ന “പുദുപ്പേട്ടയും” ഈ അടുത്ത് ബ്ലോക് ബസ്റ്റർ ഹിറ്റായ “അസുരനും”
Dhanush Photos [HD]: Latest Images, Pictures, Stills of Dhanush ...2005 ൽ ചോക്ലേറ്റ് പയ്യനായി കാദൽ കൊണ്ടേനിൽ വന്ന നരുന്ത് ചെക്കൻ സെൽവരാഘവന്റെ പടത്തിൽ. പക്ഷേ കണക്ക് കൂട്ടലുകൾ തെറ്റിയില്ല. ‘കൊക്കി കുമാറായി’ ധനുഷ് ജീവിച്ചു. ഒരു ഗാങ്ങ്സ്റ്ററുടെ ജീവിത കഥ പറയുന്ന സിനിമയാണ്, ‘പുദുപ്പേട്ട’. ‘കുമാർ’ എങ്ങനെ രണ്ട് നാട് കയ്യിലുള്ള ‘കൊക്കി കുമാറാ’യെന്നും പിന്നെ ‘എം എൽ എ കുമാറായെന്നും’ പറയുന്ന കഥ. നാട്ടിൽ 2 കൊലപാതകം ചെയ്ത് ടൗണിൽ എത്തപ്പെട്ട കുമാർ ചെന്നു പെട്ടത് ഡ്രഗ് ഡീലിംഗ് നടത്തുന്ന ഒരു ടീമിലായിരുന്നു. കുടിപ്പക പുലർത്തുന്ന രണ്ട് ടീമുകളും തമ്മിലുള്ള പ്രശ്നത്തിൽ ധനുഷ് ഒറ്റക്ക് എതിർ ടീമിന്റെ കയ്യിൽ കുടുങ്ങി. ഇഞ്ചിഞ്ചായി ചതയ്ക്കപ്പെട്ട കുമാർ ആ രാത്രി പല തീരുമാനങ്ങളും എടുത്തു.
“വലിക്കലെ, കൊഞ്ചം കൂടെ വലിക്കലെ”
Dhanush pattasu fight images download - Wallsnapyപിന്നെ കൊക്കി കുമാറിന്റെ നാളുകളായിരുന്നു. ഒളിഞ്ഞും നേരിട്ടും കൊക്കി കുമാറിനെ വധിക്കാൻ നിരവധി ടീമുകൾ വന്നു. അസാധ്യ മെയ് വഴക്കവും ചുരുങ്ങിയ റിയാക്ഷൻ ടൈമും ആവശ്യമായ കൊക്കി കുമാറിനെ ധനുഷ് തകർത്തഭിനയിച്ചു. കൊക്കി കുമാറിനെ തപ്പി നാട് മുഴുവൻ ഗാങ്സ്റ്റർസ് ഇറങ്ങി. ആ രാത്രിയിൽ കൊക്കി കുമാർ മരിക്കണം എന്ന വാശിയിലായി അപ്പോഴുള്ള ഗാങ്ങ് ലീഡർ.
“എന്ന ഉയിരോടെ വിട്ടാ, നാൻ ഉന്നെ ഉയിരോടെ വിടുവേൻ”
നേരിട്ട് അവന്റെ തട്ടകത്തിൽ ചെന്ന് കൊക്കി ഭീഷണിപ്പെടുത്തുന്നത് എക്സാഗറേഷന്റെ അങ്ങേ അറ്റമല്ലേ എന്ന് ഇത് വായിക്കുമ്പോൾ തോന്നാം, പക്ഷേ ആ സിനിമ കണ്ടവർക്ക് അത് രോമാഞ്ച സീനാണ്. എപ്പൊഴോ പാളി തുടങ്ങുന്ന കൊക്കി ആകെ താളം തെറ്റി ജയിലിലാകുന്നു. തുടർന്ന് ജനപ്രതിനിധിയും. കുട്ടിക്കാലത്തെ ഹാപ്പി ജീവിതം, പേടി, അത് കഴിഞ്ഞുള്ള നിസ്സഹായാവസ്ഥ, മരണത്തെപ്പോലും വെല്ലു വിളിക്കുന്ന തരം ധൈര്യം, അഹങ്കാരം, കുറ്റബോധം, പ്രീണനം തുടങ്ങി പല അവസ്ഥകളിലുടെയും കടന്ന് പോകുന്ന കൊക്കിയെ ധനുഷ് വിസ്മയമാക്കി.
VIP Trailer Analysis - Dhanush is back with a bang Tamil Movie ...അസുരനെ പറ്റി കൂടുതൽ എഴുതേണ്ട ആവശ്യമില്ലല്ലോ. വെട്രിമാരന്റെ ഡയറക്ഷനിൽ ജി. വി. പ്രകാശന്റെ മ്യൂസികും ധനുഷും കൂടി ആകുമ്പോൾ അസുരൻ തല ഉയർത്തി നിന്നു. അരോചകം എന്ന് തോന്നിക്കാതെ തന്നെ മെലിഞ്ഞ ഒരു മനുഷ്യൻ പത്തിൽ കൂടുതൽ ആൾക്കാരെ അരിഞ്ഞു വീഴ്ത്തി. നല്ലൊരു ഭർത്താവായിരുന്നു. നല്ലൊരു അച്ഛനായിരുന്നു. പുദുപ്പേട്ട പോലെ മറ്റൊരു അസുരാവധാരം വെട്രിമാരൻ പടുത്തുയർത്തി.
Dhanush & Vetrimaaran's Asuran - Second Look Posters | Varnam MYശരീരത്തിന്റെ യാതൊരു സപ്പോർട്ടും ഇല്ലാതെ ചടുലമായ ചലനങ്ങളാലും കൊലവെറിപൂണ്ട മുഖഭാവങ്ങളും കൊണ്ട് ധനുഷ് അനായാസം ഇത്തരം റോളുകൾ ചെയ്യുന്നു. കാർത്തി ഇത്തരം ആക്ഷൻ മൂവികളിൽ അഭിനയിക്കാൻ തമിഴ് ഇൻഡസ്ടിയിൽ ഉണ്ടെന്ന കാര്യം പ്രത്യേകം ഓർക്കണം. ഇത്തരം സീനുകൾ പ്രേക്ഷകരെ ചിരിപ്പിക്കാതെ അഭിനയിക്കുന്ന ധനുഷ് ഒരു പുസ്തകമാണ്. ക്ലിഷേ ആണത്തത്തിന്റെ അടയാളമായ ഹീറോ ദേവൻമാർക്കെതിരെയുള്ള പുസ്തകം.