Suresh Varieth

1980 കളിൽ PT ഉഷയെ പിന്തുടരുമ്പോൾ സ്ഥിരമായി കേൾക്കുന്ന പേരാണ് ലിഡിയ ഡി വേഗാ എന്ന ഫിലിപ്പിനോയുടേത്. അത്ലറ്റിക് ട്രാക്കിൽ ഉഷയുടെ സ്ഥിരം എതിരാളിയായ ലിഡിയ, ഏറ്റവും വേഗമേറിയ ഏഷ്യൻ വനിത ആരെന്നതിന് ഉഷക്ക് വെല്ലുവിളി ഉയർത്തിയിരുന്ന താരമായിരുന്നു. ഉഷയുടെ ട്രാക്കിലെ ജീവിതമെന്നാൽ അത് ലിഡിയയുടേതു കൂടിയാണ്.1982 ൽ ഡൽഹി ഏഷ്യാഡിൽ 100 മീറ്ററിൽ ലിഡിയ സ്വർണം നേടിയപ്പോൾ ഉഷ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1986 സിയോൾ ഏഷ്യാഡിലും 100 മീറ്ററിൽ സ്വർണം നേടി ഉഷയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ ലിഡിയയോട് പക്ഷേ, 200 മീറ്ററിൽ ഉഷ പകരം വീട്ടി. 1979 മുതൽ 1994 വരെ നീണ്ട കരിയറിൽ ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ നാലും ഏഷ്യൻ ഗെയിംസിൽ രണ്ടും സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിൽ ഒൻപതും സ്വർണം ലിഡിയ നേടി. 1984 ലും 88 ലും ഒളിംപിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ചു.2022 ഓഗസ്റ്റ് 10 ന് തൻ്റെ 57 ആം വയസ്സിൽ, നാലു വർഷം മുമ്പ് വെളിപ്പെട്ട സ്തനാർബുദം കാരണം ലിഡിയ ഈ ലോകത്തോട് വിട പറഞ്ഞു. ആദരാഞ്ജലികൾ.

**

Leave a Reply
You May Also Like

പ്രശസ്ത പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു.

ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു.

അമ്മ തന്നെ വിട്ടു പോയിട്ട് ഇന്നേക്ക് ഒരു വർഷമായി. സ്വർഗ്ഗത്തിൽനിന്നും ഇതെല്ലാം അമ്മ കാണുന്നുണ്ടാകും: പ്രതീക്ഷ.

രണ്ടുവർഷത്തോളമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. പിന്നീട് രോഗം കൂടുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു.

സൽമാൻ ഖാന്റെ ബോഡി ഡബിൾ ആയി നിരവധി സിനിമകളിൽ വേഷമിട്ട സാഗർ പാണ്ഡെ അന്തരിച്ചു

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ബോഡി ഡബിൾ ആയി നിരവധി സിനിമകളിൽ വേഷമിട്ട സാഗർ പാണ്ഡെ…

ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു

ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.…