ജി.ആർ. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ പൃഥ്വിരാജ്, ആസിഫ് അലി , അപർണ ബാലമുരളി, അന്ന ബെൻ എന്നിവർ ആണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജഗദീഷ്. നന്ദു, ദിലീഷ് പോത്തൻ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.
ജോമോൻ ടി ജോണാണ് ഡാർക്ക് മൂഡിലുള്ള ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഡോൺ വിൻസെന്റാണ് സംഗീതം. ജിനു വി. എബ്രഹാം, ഡോൽനിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെ ഫെഫ്ഡക റൈറ്റേഴ്സ് യൂണിയൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇപ്പോൾ കാപ്പയിലെ ആസിഫലിയുടെ അഭിനയത്തെ വിമർശിച്ചുകൊണ്ട് ഒരു സിനിമാസ്വാദകനായ Uvais Bin Ummer എഴുതിയ കുറിപ്പാണു ശ്രദ്ധിക്കപ്പെടുന്നത്. ആസിഫ് അലിയുടേത് ‘മൊണ്ണ’ വേഷമെന്നും ഭാവാഭിനയം അയാൾക്ക് പറ്റിയ പണിയല്ല രോഷാക്കിലെ റോൾ പോലെ തലയിൽ തുണിയിട്ടു അഭിനയിക്കുന്നതാണ് ഭേദം എന്നും Uvais പറയുന്നു. കുറിപ്പ് ഇങ്ങനെ
“കാപ്പ കണ്ടു. തുടക്കം തന്നെ ആസിഫലി. അപ്പോൾ തന്നെ തോന്നി പടത്തിന് ഇത്രയും മോശം ഒരു ദുർഗതി വേറേ വരാനില്ലെന്ന്. ആസിഫലി പൃഥ്വിരാജിൻ്റെ മുകളിൽ പോയി അഭിനയം എന്ന പി.ആർ തള്ളുകൾ കേട്ട് ചിരിച്ചു പോയി. നല്ല മൊണ്ണ റോൾ. ”
“നായകനായ പൃഥിരാജിനോട് നേരിട്ട് മുട്ടാനുള്ള ചങ്കൂറ്റം ഇല്ലാത്തതുകൊണ്ട് നായകൻ്റെ ഭാര്യയായ അപർണ്ണ ബാലമുരളി യുടെ കഥാപാത്രത്തിന്റെ പുറകേ പോയി മേഡം മേഡം എന്നു വിളിച്ച് സോപ്പിട്ട് സാംഷ്ടാംഗം പ്രണമിച്ചും ഭവ്യതകാണിച്ചും കാര്യം നേടുന്ന അയ്യോ പാവം റോൾ. പല സീനിലും അപർണയോട് തൊഴുകൈയ്യോടെ മേഡം വിളിയോടേ പെരുമാറുന്ന ആസിഫിന്റെ അഭിനയം വളരേ ആർട്ടിഫിഷ്യൽ ആയി തോന്നി. ഭാവം തീരെ വരാത്ത ഉറക്കം തൂങ്ങിയ കാരക്ടർ.”
“ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും എന്നു പറഞ്ഞപോലെ ആസിഫിന്റെ റോൾ നായകന് അവസാനം സംഭവിച്ചപോലെ പടത്തിനും പാരയായി എന്നു തോന്നുന്നു. പൃഥിരാജും അപർണ്ണയും ജഗദീഷുമൊക്കെ മികച്ച അഭിനയം കാഴ്ചവചപ്പോൾ ആസിഫും അന്നാബെന്നും തീരെ നിറം കെട്ടു.ഭാവാഭിനയം ആസിഫിന് പറ്റിയ പണി അല്ലെന്ന് തോന്നുന്നു. ഇതിലും ഭേദം റോഷാക്കിൽ ചെയ്തപോലെ മുഖത്ത് ചാക്കിട്ട് അഭിനയിക്കുന്നതായിരുന്നു. അതാവുമ്പോൾ ഭാവാഭിനയത്തിൻ്റെ പ്രശ്നം വരില്ലല്ലോ.”
NB: ഫിലിം പ്രൊമോഷൻ്റെ ഇൻറർവ്യൂവിലും പൃഥിരാജും അപർണ്ണയും നല്ല ഊഷ്മളതയോടേ പെരുമാറുമ്പോൾ അവിടെയും ഇരുന്ന് ഉറക്കം തൂങ്ങുന്ന ആസിഫലിയെ ആണ് കണ്ടത്.
4 Responses
റോഷാക്ക്പോലെ തല്ലിപ്പൊളിയായ മറ്റൊരു സിനിമ കണ്ടിട്ടില്ല.
ഇത് പറഞ്ഞ ആൾ ബുദ്ധി കൂടിപ്പോയ ലവലേശം ആരെയും മാനിക്കാത്ത മനുഷ്യ പുത്രനാണോ
Asif was brilliant as always.
This critique is out of his mind
ഏതാണീ … ഉവൈസ്..
ഈ വാർത്തറിപ്പോർട്ട് ചെയ്ത ആള് ആണോ ?…🥴🥴🥴🥴
അല്ലാതെ ഞങ്ങളാരും ഇങ്ങനൊര് പേര് മരുന്നിന് പോലും കേട്ടിട്ടില്ലാ😂😂