ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് കൂമന്. കെ.ആര് കൃഷ്ണകുമാറിന്റെതാണ് തിരക്കഥ. ‘ഗിരിശങ്കര്‍’ എന്ന പോലീസ് കോണ്‍സ്റ്റബിളായിട്ടാണ് ആസിഫ് ചിത്രത്തിലെത്തുന്നത്.
രഞ്ജി പണിക്കര്‍, ബാബുരാജ്, ജാഫര്‍ ഇടുക്കി, പൗളി വില്‍സണ്‍, മേഘനാഥന്, ബൈജു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരള – കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് കര്‍ക്കശക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കൂമന് അവതരിപ്പിക്കുന്നത്.
സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അനന്യ ഫിലിംസ്, മാജിക്ക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ ആല്വിന് ആന്റണി, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിറ്റൂര്‍, കൊല്ലങ്കോട്, മറയൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.
ചിത്രം പ്രഖ്യാപിച്ചത് മുതൽ പലർക്കുമുള്ള സംശയമാണ് ജീത്തുവിന്റെ സിനിമയിൽ അഭിനയിക്കാൻ സൂപ്പർതാരങ്ങൾ വരെ കാത്തുനിൽക്കുമ്പോൾ എന്തുകൊണ്ട് ജീത്തു ആസിഫലിയെ നായകനാക്കി എന്ന്. ഒരർത്ഥത്തിൽ ആ സംശയത്തിന് അടിസ്ഥാനമുണ്ട്. കഴിവുറ്റ നടൻ ആണെങ്കിലും ആസിഫ് അലിയുടെ സിനിമകൾ പലതും പരാജയപ്പെടുകയാണ്. ആ സാഹചര്യത്തിൽ ഒരു സൂപ്പർഹിറ്റ് സംവിധായകനായ ജീത്തു എന്തുകൊണ്ട് ആസിഫലിയെ പരീക്ഷിച്ചു എന്ന സംശയത്തിന് സ്വാഭാവികമായും ന്യായീകരണം ഉണ്ട്. അതുമായി ബന്ധപ്പെട്ടൊരു കുറിപ്പാണു ചുവടെ, വായിക്കാം
എന്തുകൊണ്ട് കൂമനിൽ ജിത്തു ജോസഫ് ആസിഫലിയെ തെരഞ്ഞെടുത്തു എന്നതിന്റെ ഉത്തരം…!
Murshida Mubeen
ഈ റോൾ ഫഹദിനും ദുൽഖറിനും പൃഥ്വിരാജിനും ടോവിനോയ്ക്കും ഈസിയായി ചെയ്യാനാവും…! എന്ന് മാത്രമല്ല അവർ ചെയ്തിരുന്നേൽ ഇപ്പോൾ കിട്ടിയതിനേക്കേൾ കൂടുതൽ കളക്ഷൻ കിട്ടിയേനേ…! പക്ഷേ ആസിഫലിയെ ജിത്തു ജോസഫ് സെലക്ട് ചെയ്തത് ബഡ്ജറ്റ് കുറയ്ക്കാനാണ്… ഫഹദിനെയോ പൃഥ്വിരാജിനെയോ ഒക്കെ കാസ്റ്റ് ചെയ്താൽ ബഡ്ജറ്റ് 10-15 കോടിക്ക് മുകളിൽ പോയേനേ… ആസിഫലി ആയതിനാൽ 5 കോടിക്കുള്ളിൽ പടം തീർക്കാനായി.
പിന്നെ ഇതിൽ നായകൻ ഇളിഭ്യനാകുന്ന കുറേ സീൻസ് ഉണ്ട്…! ഉദാഹരണം ബാബുരാജ് ആസിഫിനെ ചളിയിലേക്ക് എടുത്തെറിഞ്ഞ് നാട്ടുകാരുടെ മുന്നിൽ നാണം കെടുന്ന സീൻ..! ഇതൊന്നും ഒരുപക്ഷേ ഫഹദോ പൃഥ്വിരാജോ ചെയ്തെന്നുവരില്ല..! എന്നാൽ ആസിഫ് അത് നായക ഇമേജ് നോക്കാതെ ചെയ്തു. എന്തായാലും ജിത്തുജോസഫ് ബഡ്ജറ്റ് കുറച്ച് ഇതിലെ എല്ലാ കഥാപാത്രങ്ങൾക്കും മികച്ചകാസ്റ്റിങ്ങ് ആണ് നടത്തിയത്.
ആസിഫ്,ബാബുരാജ്, കരാട്ടെ കാർത്തി എല്ലാവരും നന്നായി ചെയ്തു. ജാഫർ ഇടുക്കി വേറെ ലെവൽ..! ആസിഫിൻ്റെ പരാജയപരമ്പരകൾക്ക് ഒടുവിൽ ജിത്തുവിലൂടെ താൽക്കാലിക വിരാമം. പടം ഹിറ്റായി. വളരേ നല്ല പടമായ കൂമൻ കൂടുതൽ വിജയം അർഹിച്ചിരുന്നു. എന്നാലും 5 കോടിക്കെടുത്ത പടം 14+ കോടി ഇതുവരെ തീയേറ്ററിൽ കളക്ട് ചെയ്തു. ഒടിടിയിൽ ആമസോൺ പ്രൈമിൽ വിറ്റതിലൂടെ തരക്കേടില്ലാത്ത ലാഭവും നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്‍ കിട്ടി.