മലയാള സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നടനാണ് ആസിഫ് അലി. റോഷാക്ക്, കൂമന് എന്നിവയാണ് ആസിഫിന്റെ ഏറ്റവും പുതിയ ചിത്രങ്ങളള്‍. റോഷാക്ക് എന്ന ചിത്രത്തില്‍ മുഴുനീള മുഖം മൂടി കഥാപാത്രം ആയിരുന്നു എങ്കിലും അദ്ദേഹത്തിന്റെ കണ്ണുകള്‍ പോലും അഭിനയി്ച്ചു എന്നാണ് ആസിഫിന്റെ ഈ ചിത്രത്തിലെ പ്രകടനത്തെ കുറിച്ച് മമ്മൂക്ക പോലും പറഞ്ഞത്.ആ കഥാപാത്രം ഞാന്‍ സൗഹൃദത്തിന്റെ പേരിലും മമ്മൂക്ക അഭിനയിക്കുന്ന സിനിമയുടെ ഭാഗമാവുക എന്ന താല്പര്യത്തോടെയും ചെയ്തതാണെന്ന് ആസിഫ് പറഞ്ഞിരുന്നു. കൂമന് എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ആസിഫ് എത്തിയിരിക്കുന്നത്. ജീത്തു ജോസഫാണ് കൂമന്റെ സംവിധായകന്. എന്നാലിപ്പോൾ താരം തന്റെ ക്രഷിനെ വെളിപെപ്ടുത്തുകയാണ് ഇപ്പോൾ .തനിക്കു മമത മോഹൻദാസിനോട് വല്ലാത്ത ക്രഷ് ഉണ്ടായിരുന്നതായി ആസിഫ് അലിപറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ
“എനിക്ക് ഉണ്ടായിരുന്നു ക്രഷ് മംമ്ത മോഹന്‍ദാസിനോട് ആയിരുന്നു.. ഇത് ഞാന്‍ പല സ്ഥലത്തും വെച്ച് പറഞ്ഞ് പ്രശ്നം ആയതാണ്.. എന്നാലും പറയാം… മംമ്ത ആയിരുന്നു എന്റെ ക്രഷ്. കാരണം എന്റെ ആദ്യത്തെ റൊമാന്റിക് ഗാനം അവരോടൊപ്പം ആയിരുന്നു.. അങ്ങനെയാണ് എനിക്ക് മംമ്തയോട് ക്രഷ് തോന്നിയത്.. പിന്നീട് പ്രണയം തുറന്ന് പറയണം എന്ന് തോന്നി.. മംമ്തയോട് ഞാന്‍ എന്റെ പ്രണയം തുറന്ന് പറയുകയും ചെയ്തു.. അപ്പോള്‍ എന്നെ നോക്കി സോ ക്യൂട്ട് എന്നാണ് അവര്‍ പറഞ്ഞത് ” – ആസിഫ് അലി ചിരിച്ചുകൊണ്ട് പറയുന്നു.