നടി അസിൻ തന്റെ മകളുടെ ക്രിസ്മസ് ആഘോഷത്തിന്റെ ചില ഫോട്ടോകൾ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തത് വൈറലാവുകയാണ്.
2001 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള ചിത്രത്തിലൂടെ നടിയായി അരങ്ങേറ്റം കുറിച്ച അസിൻ, 2004 ൽ പുറത്തിറങ്ങിയ ‘എം കുമാരൻ സൺ ഓഫ് മഹാലക്ഷ്മി’ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്.ആദ്യ ചിത്രം സൂപ്പർ ഹിറ്റായതോടെ താരത്തിന് തമിഴ് സിനിമ അവസരങ്ങൾ ലഭിച്ചു തുടങ്ങി. ഗജിനി, മജ, ശിവകാശി, തുടങ്ങിയ തമിഴ് സിനിമകളിൽ അഭിനയിച്ചു തുടങ്ങി.പ്രത്യേകിച്ച് തമിഴ് സിനിമയിൽ സൂര്യ, വിജയ്, അജിത്, കമൽ… എന്നിവർക്കൊപ്പം അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു.
തമിഴിൽ സൂര്യയ്ക്കൊപ്പം സൂപ്പർഹിറ്റായ ‘ഗജിനി’യുടെ ഹിന്ദി റീമേക്കിൽ ആമിർഖാനൊപ്പം കൽപ്പന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അസിനായിരുന്നു. താരത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ഇത്. ചിത്രത്തിന്റെ വിജയം അവരെ മുഴുവൻ സമയ ബോളിവുഡ് നടിയാക്കി.
2016ൽ മൈക്രോമാക്സ് സ്ഥാപകൻ രാഹുൽ ശർമ്മയുമായി പ്രണയത്തിലായ അസിൻ മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം കഴിച്ചു. വിവാഹശേഷം സിനിമാലോകം പൂർണമായും ഉപേക്ഷിച്ച അവർ 2017ൽ അരിൻ എന്ന പെൺകുഞ്ഞിന് ജന്മം നൽകി. ഇപ്പോൾ, മകൾക്ക് 5 വയസുണ്ട് , കുട്ടിയുടെ ജന്മദിനത്തിൽ മാത്രം അവളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്നത് ഒരു പതിവാണ് അത്തരത്തിൽ മകളുടെ ക്രിസ്മസ് ആഘോഷ ഫോട്ടോകൾ അസിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ ആ ഫോട്ടോകൾ വൈറലായി.
***