✍️aslam
വർഷം 1995 തമിഴ് നാട്ടിൽ എന്നല്ല ദക്ഷിണേന്ത്യയാകെകോളിളക്കം സൃഷ്ടിച്ചു കൊണ്ട് സൂപ്പർ സ്റ്റാർ രാജനികാന്തിന്റെ ബാഷ എന്ന ചിത്രം എല്ലാ കളക്ഷൻ റിക്കോർഡ്കളും തകർത്തു മുന്നേറുന്നു .അങ്ങനെ ഇരിക്കെ സംവിധായകൻ സുരേഷ് കൃഷ്ണക്ക് ഒരാഗ്രഹം .. ബാഷ യുടെ അതേ ലെവലിൽ മലയാളത്തിൽ ഒരു പടം ചെയ്താലോ.. മോഹൻലാലിന്റെ ഡേറ്റ് ഉണ്ട്,
പക്ഷെ കഥ പറഞ്ഞുവരുമ്പോൾ അത് വരെ ഒരു മോഹൻലാൽ സിനിമക്കും താങ്ങാൻ കഴിയാത്ത ബഡ്ജറ്റിൽ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്,അങ്ങിനെ ഒരേ സമയം എല്ലാ ഭാഷക്കും അനുയോജ്യമായ രീതിയിൽ പ്രകാശ് രാജ് ഉൾപ്പെടെ കുറെ ഇതര ഭാഷാ താരങ്ങളെ കൂടി ഉൾപ്പെടുത്തി പടം പൂർത്തിയായി. ഡബ്ബിങ് സമയം ആയപ്പോഴേക്കും ലാലേട്ടന് സൈനസൈറ്റിസ് പ്രോബ്ലംസും മറ്റും വന്ന് തൊണ്ടക്ക് ഒരു ഓപ്പറേഷൻ വേണ്ടി വന്നു.. ശബ്ദത്തിൽ പ്രകടമായ വ്യത്യാസവും..പടം റിലീസ് ദിവസം പ്രേക്ഷകർ ആർത്തലച്ച് തിയറ്ററിൽ എത്തി,
പക്ഷേ ഒരു തരത്തിലും ഉൾക്കൊള്ളാൻ പറ്റാത്ത ,ഒരു തെലുങ്ക് ചിത്രം ഡബ്ബ് ചെയ്ത പ്രതീതിയാണ് തിയേറ്ററിൽ ഉണ്ടായത്.. കൂനിന്മേൽ കുരു പോലെ ലാലേട്ടന്റെ ശബ്ദ വ്യത്യാസവും.. തിയറ്റർ പ്രൊജക്ടർ കംപ്ലൈന്റ് എന്ന നിലയിൽ കാണികൾ കൂവി വിളിച്ചു .ആകപ്പാടെ ബഹളം… ഒടുവിൽ ഇടക്ക് വെച്ച് പ്രദർശനം നിർത്തി തിയറ്ററുകാർ പോലീസിനെ വിളിക്കേണ്ടി വരിക വരെ ചെയ്തു.. [ കോഴിക്കോട് ബ്ലൂ ഡയമണ്ട് തിയറ്റർ FDFS ദൃസാക്ഷി ]
ഇന്നത്തെ പോലെ സോഷ്യൽ മീഡിയകളോ ന്യൂസ് ചാനലുകളോ ഇല്ലാത്ത ആ കാലത്ത് പിറ്റേന്ന് “എന്റെ ശബ്ദം ഇനി അതാണ് “എന്ന് ലാലേട്ടൻ പത്രക്കുറിപ്പിൽ അറിയിച്ചു.. എങ്കിലും ദി പ്രിൻസ് ഡിസാസ്റ്റർ ആയി..
വർഷം :- 1998 അവസാനം.കണ്ണൂരിൽ “അയാൾ കഥ എഴുതുകയാണ് ” ലൊക്കേഷൻ. “നിനക്കും ഒരു സിനിമ എടുക്കണ്ടേ ആന്റണി..? ദീർഘകാലമായി ഡ്രൈവറും സന്ദഹ സഹചാരിയുമായ ആന്റണി പെരുമ്പാവൂറിനോട് ലാലേട്ടൻ ചോദിക്കുന്നു..
അമ്പരന്നു നിൽക്കുന്ന ആന്റണിയോട് ” നീ നല്ലൊരു story കണ്ടെത്തിക്കോളൂ ,ബാക്കി ഒക്കെ നമുക്ക് നോക്കാം ” എന്ന ലാലേട്ടന്റെ ഉറപ്പ്..പല കഥകളും നോക്കിയെങ്കിലും ഏറ്റവും വലിയ ലാലേട്ടൻ ഫാൻ ആയ ആന്റണിയുടെ മനസ്സിൽ ആറാം തമ്പുരാനെ വെല്ലുന്ന ഒരു മാസ്സ് മസാല ചിത്രം ആയിരുന്നു..അങ്ങനെ ആറാം തമ്പുരാൻ ടീമായ ഷാജി കൈലാസ് രഞ്ജിത്തിനെ തന്നെ സമീപിച്ചു..
“ഇപ്പോൾ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന രജനികാന്ത് ചിത്രം “പടയപ്പ” പോലെ ലോജിക്ക് ഒന്നും നോക്കാതെ പ്രേക്ഷകർക്ക് ആർത്തുല്ലസിക്കാൻ പറ്റുന്ന രീതിയിൽ ഒരു മാസ്സ് മസാല കഥ ആകണം.” ആന്റണിയുടെ ഏറ്റവും വലിയ ഡിമാന്റ് ഇത് മാത്രം.ഒടുവിൽ രഞ്ജിത്ത് മുൻപ് പലവട്ടം പല സംവിധായകരോടും ആലോചിച്ചു നടക്കാതെ പോയ “പൂവള്ളി ഇന്ദുചൂടൻ PO തൃശൂർ” എന്ന കഥ വീണ്ടും ആലോചിച്ചു.. ആ കഥയിൽ പരമാവധി മാസ്സ് എലന്റുകളും ചേർത്ത് ആശിർവാദ് ഫിലിംസിന്റെ പ്രഥമ ചിത്രം “നരസിംഹം” പൂർത്തിയായി.
പ്രിവ്യൂ കാണുമ്പോൾ പലർക്കും ടെൻഷനായിരുന്നു..വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഇന്റോ സീനും അമ്പത് പേരെ ഒറ്റക്ക് അടിക്കുന്ന ഹീറോയും ഒക്കെ മലയായികൾ ഉൾക്കൊള്ളുമോ..?പക്ഷെ നിർമ്മാതാവ് ആന്റണിക്ക് മാത്രം ഒരു കൂസലുമില്ല ” ഇതാണ് ഞാൻ കാണാൻ ആഗ്രഹിക്കുന്ന ലാലേട്ടൻ,
2000- തുടക്കത്തിൽ നരസിംഹം റിലീസ് ചെയ്തു.പിന്നീട് സംഭവിച്ചത് ചരിത്രം..ആന്റണിയുടെ നാക്ക് പൊന്നായി..
അതുവരെ ഉണ്ടായിരുന്ന എല്ലാ കളക്ഷൻ റിക്കോർഡ്കളും നരസിംഹം തകർത്തു ..ആശിർവാദ് ഫിലിംസ് മലയാളത്തിലേ ഏറ്റവും വലിയ നിർമ്മാണകമ്പനിയായി ഇന്നും തുടരുന്നു..ചുരുക്കത്തിൽ ലാലേട്ടന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലും പരാജയത്തിലും യാദൃശ്ചികമായി എങ്കിലും രണ്ട് രജനീകാന്ത് ചിത്രങ്ങൾ നിമിത്തമായി..( കൗതുകം തോന്നുന്ന മറ്റൊരു കാര്യം രജനിയുടെ ബാഷ ക്ക് പ്രചോദനം മമ്മുക്ക യുടെ സാമ്രാജ്യമണത്രേ)