നിശ്ചയദാർഢ്യത്തിന് ബോംബിനേക്കാളും കരുത്തുണ്ടെന്നും ഒരാക്രമത്തിനും തന്നെ തോൽപ്പിക്കാനാവില്ലെന്നും തെളിയിച്ചിരിക്കുകയാണ് അസ്ന

0
169
2000 സെപ്തംബർ 27 ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസം BJP യുടെ ബോംബേറിൽ വലതുകാൽ നഷ്ടപ്പെട്ട അസ്നയെന്ന പിഞ്ചുബാലികയെ കേരളം ഇന്നും മറന്നിട്ടില്ല. ഒരു നാടിന്റെ കണ്ണീരായി മാറിയ അസ്ന പിന്നെ ചങ്കുറപ്പും ദൃഢനിശ്ചയവും കൊണ്ടാണ് നമ്മുടെ ഹൃദയം കവർന്നത്. MBBS പഠനത്തിനായി കോഴിക്കോട് ഗവ. മെഡിക്കല് കോളജിലെത്തിയ അസ്നയ്ക്ക് നാലാം നിലയിലെ ക്ലാസ് മുറിയിലേക്കു കയറുന്നത് വെല്ലുവിളിയായി മാറിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ഇടപെട്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ലിഫ്റ്റ് സ്ഥാപിച്ചത്. ഒടുവിൽ ഒരുപാട് രോഗികൾക്കും ആ ലിഫ്റ്റൊരു ആശ്രയമായത് ചരിത്രം.
ബോംബിനേക്കാളും നിശ്ചയദാർഢ്യത്തിന് കരുത്തുണ്ടെന്നും ഒരക്രമത്തിനും തന്നെ തോൽപ്പിക്കാനാവില്ലെന്നും തെളിയിച്ചിരിക്കുകയാണ് അസ്ന. കണ്ണൂർ ചെറുവാഞ്ചേരിയിൽrss ബോംബേറിൽ കാൽ നഷ്ടപ്പെട്ട അസ്ന MBBS പൂർത്തിയാക്കി സ്വന്തം നാട്ടിൽ ഡോക്ടറായി ബുധനാഴ്ച ചുമതലയേറ്റു. ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് അസ്ന ഇനി മുതൽ. അസ്നയുടെ നിശ്ചയദാർഢ്യത്തിനും ഇച്ഛാശക്തിക്കും മുന്നിൽ ശിരസ്സുവണങ്ങുകയാണ് കേരളം.
Image result for ASNA" ആദ്യമായി അസ്ന സ്റ്റെതസ്കോപ്പ് വെച്ചത് അഞ്ചു വയസ്സുള്ള കുട്ടിയുടെ നെഞ്ചിലാണ്. അതൊരു ആകസ്മികതയാവാം. ബോംബ് പൊട്ടി പരിക്കേറ്റ തനിക്കും ഇതുപോലൊരു ആശുപത്രി ജീവിതമുണ്ടായിരുന്നു എന്ന് ഓർമ്മയും വന്നിട്ടുണ്ടാവും. അച്ഛൻ നാണുവിന് ഒപ്പമെത്തി ബുധനാഴ്ച രാവിലെ 9.30നാണ് അസ്ന ചുമതലയേറ്റത്. കൈവിട്ടുപോകുമെന്നു കരുതിയ ജീവിതം ഇങ്ങനെ എത്തിക്കാനായതിൽ അഭിമാനമുണ്ടെന്ന് പിതാവ് നാണു പറഞ്ഞു.
ഏറെക്കാലം കണ്ണൂരിന്റെ ദുഃഖപുത്രിയായിരുന്നു അസ്ന. കണ്ണൂരിലെ കണ്ണില്ലാത്ത അക്രമരാഷ്ട്രീയത്തിനിരയായി വലതുകാൽ നഷ്ടപ്പെട്ട ചെറുവാഞ്ചേരിയിലെ അസ്ന ഏറെക്കാലം വാർത്തകളിൽ നിറഞ്ഞുനിന്നു. 2000 സെപ്തംബർ 27-ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിനത്തിലാണ് സഹോദരൻ ആനന്ദിനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയായ അസ്നയുടെ നേർക്ക് ബോംബ് വന്നുവീണത്. ബോംബേറിൽ ആനന്ദിനും പരിക്കേറ്റിരുന്നു. വീടിനു സമീപം പൂവത്തൂർ ന്യൂ എൽ.പി.സ്കൂളിലായിരുന്നു പോളിങ് സ്റ്റേഷൻ. അവിടെയുണ്ടായ അക്രമത്തിനിടെ എറിഞ്ഞ ബോംബ് അസ്നയുടെ വീട്ടുമുറ്റത്തേക്ക് വീഴുകയായിരുന്നു.
പരിക്കേറ്റ അസ്നയ്ക്ക് പിന്നീട് വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നു. എന്നാൽ വിധിക്കെതിരെയുള്ള പോരാട്ടമായിരുന്നു അസ്നക്ക് തുടർന്നുള്ള ജീവിതം. കൃത്രിമക്കാൽ ഘടിപ്പിച്ചായിരുന്നു ഓരോ കാൽവെപ്പും. മിടുക്കിയായ അസ്ന അങ്ങനെ ഡോക്ടറാകാൻ പഠിച്ചു തുടങ്ങി.
2013-ലായിരുന്നു അസ്ന മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്. ഇതിനിടെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ച് നിർധനരായ അസ്നയുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകി.
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരം അസ്നയ്ക്ക് ഉപയോഗിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക ലിഫ്റ്റ് സൗകര്യവും ഏർപ്പാട് ചെയ്തിരുന്നു.. ഹൗസ് സർജൻസിയും കഴിഞ്ഞ് നാട്ടിൽ തന്നെ ജോലിയും കിട്ടി. അസ്നയ്ക്ക് അഭിനന്ദനങ്ങളും ആശംസകളുമായി രാഷ്ട്രീയ നേതാക്കളുൾപ്പടെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മാനസാന്തരം വന്നോ എന്തോ അന്ന് ബോബെറിഞ്ഞ പ്രകാശൻ പിന്നീട് പാർട്ടി മാറി സി പി എംൽ ചേർന്നു.
അസ്ന പഠനം പൂർത്തിയാക്കി ഹൗസ് സർജൻസിയും കഴിഞ്ഞ് കണ്ണൂര് ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായി  ചുമതലയേല്ക്കുമ്പോൾ, രാഷ്ട്രീയ അക്രമങ്ങളുടെ അടയാളമായി ജീവിച്ച അസ്ന ഇന്ന് അതിജീവനത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു. വലതുകാൽപാദം നഷ്ടപ്പെട്ട് മൂന്നു മാസം വേദന കടിച്ചമര്ത്തി ആശുപത്രിയില് ചികിത്സയില് കഴിഞ്ഞിരുന്ന സമയത്ത് ഡോക്ടര്മാരില് നിന്ന് ലഭിച്ച സ്‌നേഹവും പരിചരണവുമാണ് ഡോക്ടറാവുക എന്ന ആഗ്രഹം അസ്നയിൽ വളർത്തിയത്. അതുപോലെ വേദന അനുഭവിക്കുന്ന നിരവധിപേർക്ക് സാന്ത്വനമാകാൻ ഇനി അസ്നയ്ക്കും കഴിയട്ടെ