ഇന്ന് അഭയാർത്ഥികൾ നാളെ നമ്മൾ; ഫാസിസ്റ്റു നിയമങ്ങളുടെ ഓരോ തടവറകൾ ഒരുങ്ങിവരുന്നുണ്ട്

247

Asthappan Sunny എഴുതുന്നു 

സിറിയയിൽയിൽ നിന്ന് ജർമ്മനിയിലേക്ക് നാലായിരം കി. മീ. ദൂരമുണ്ട്. എല്ലാം ഉപേക്ഷിച്ചു വെറും കയ്യോടെ നാലായിരം കി.മീ. താണ്ടി, സിറിയയിൽ നിന്നും ജർമ്മനിയിൽ എത്തിയ ആറര ലക്ഷം പേരെയാണ്, എട്ടേകാൽ കോടിയുള്ള ജർമ്മൻ സമൂഹത്തിന്റെ ഭാഗമാക്കിയത്. അതിൽതന്നെ പകുതിയോളം പേർ ജർമ്മനിയിൽ എത്തിയത് അനധികൃതമായിട്ടാണ് എന്നതും മനസിലാക്കണം.

Asthappan Sunny
Asthappan Sunny

ഇനി ജർമ്മനിയിൽ എത്തിയാലോ, ആദ്യം അഭയാർത്ഥികൾക്കുള്ള ഷെൽട്ടർ നൽകും. ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും ചികിത്സയും നൽകും. അവർ നേരിട്ട മാനസീക ആഘാതത്തിൽ നിന്നും മോചനം ലഭിക്കാൻ മാനസീക ചികിത്സയും ലഭ്യമാക്കും. പിന്നീട് അവരെ സ്വതന്ത്രരായി താമസിക്കാനുള്ള അനുവാദവും, ഒപ്പം ജീവിക്കാനാവശ്യമായ പണവും മാസം തോറും നൽകും. പഠിക്കാനുള്ള സാഹചര്യങ്ങൾക്കായി സഹായം നൽകും. ചിലവുകൾ എല്ലാം തന്നെ സർക്കാർ വഹിക്കും. വരുമാനം പൂർണ്ണമായി ലഭിക്കുന്ന മുറക്ക് മാത്രമേ സർക്കാർ സഹായം നിൽക്കൂ. കുറച്ചു സമ്പാദിക്കുന്നയാൾക്ക് ബാക്കിയുള്ള തുക യും സർക്കാർ ഏജൻസികൾ നൽകും.

അതായത് ഒരു അഭയാർത്ഥിക്ക് വേണ്ടി സർക്കാർ ഓരോ വർഷവും ലക്ഷങ്ങളാണ് മുടക്കുന്നത്. സ്വിറ്റ്‌സർലാൻഡ് സർക്കാർ ഒരു അഭയാർത്ഥിക്ക് ഒരു വർഷം 20 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ ചിലവാക്കുന്നുണ്ട്. തുർക്കി മാത്രം 36 ലക്ഷം അഭയാർത്ഥികളെയാണ് സ്വീകരിച്ചത്. അവർക്ക് നൽകാൻ കഴിയുന്ന വിധത്തിലുള്ള പുനരധിവാസം അവർ നൽകുന്നു. ദരിദ്ര രാജ്യമായ സൊമാലിയ പോലും ആയിരത്തിലേറെ സിറിയൻ അഭയാർത്ഥികൾക്ക് അഭയം നൽകി. (21 ലക്ഷം സൊമാലിയക്കാർ ലോകത്താകെ അഭയാർഥികളായി പോയ രാജ്യത്തിന്റെ കാര്യമാണ് കേട്ടത്.)

Related imageഇനി ഇന്ത്യയിലേക്ക് വന്നാൽ, ഇന്ത്യയിൽ എത്തുന്ന ഔദ്യോഗികമായ അഭയാർഥികളുടെ ജീവിത നിലവാരം എന്താണ് ? അവർക്ക് സർക്കാർ നൽകുന്ന സഹായങ്ങൾ എന്തൊക്കെയാണ് ? വീടുകൾ ? പഠന സഹായം ? പുനരധിവാസം ? കാര്യമായി ഒന്നും തന്നെ നൽകുന്നില്ലെന്ന് പറയാം. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായി കഴിയുന്നവരിൽ ഒരു ഭാഗം രാജ്യത്തെത്തിയ അഭയാർത്ഥികളാണ്.

സർക്കാർ ഒന്നും നൽകുന്നുമില്ല, കൂലിവേല ചെയ്തും അരപ്പട്ടിണി കിടന്നും ജീവിക്കുന്ന അവരെ `വംശീയ പകപോക്ക്` എന്ന വിധത്തിൽ അവരെ സ്വതന്ത്രരായി ജീവിക്കാനനുവദിക്കാതെ മുൾമുനയിൽ നിർത്തി രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നു. (അതിനു വേണ്ടി ചിലവഴിച്ച ഭീമമായ തുകയ്ക്ക് അര ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചെങ്കിലും നൽകാമായിരുന്നു.)

Image result for refugeeമറുവശത്തോ, ഇവിടെ ജനിച്ചു ജീവിക്കുന്ന പത്തരമാറ്റ് ഒറിജിനൽ ഇന്ത്യക്കാർ കൃഷിചെയ്തു ദാരിദ്ര്യരായി ആത്മഹത്യ ചെയ്യുമ്പോഴും, പട്ടിണികിടന്നു മരിക്കുമ്പോഴും തിരിഞ്ഞു നോക്കാതെ, കുത്തകകളുടെ ലക്ഷക്കണക്കിന് കോടികൾ എഴുതി തള്ളുന്ന ഭരണകൂടമാണ്. ഓരോ ദിവസവും ആവറേജ് 22 കർഷക ആത്മഹത്യകൾ നടക്കുന്ന രാജ്യവും കൂടിയാണ് നമ്മുടേത്. അങ്ങിനെയുള്ള ഭരണാധികാരികൾക്ക് പിടിച്ചു നില്ക്കാൻ വർഗീയത വേണം, വംശീയ ധ്രുവീകരണങ്ങൾക്ക് കോപ്പുകൂട്ടണം. ഒരു പ്രത്യേക വിഭാഗത്തെ മുൾമുനയിൽ നിർത്തിയാൽ അതുവഴി അധികാര വീഥിയിൽ ലാഭം കൊയ്യാം.

ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തെ ബലികഴിക്കുന്ന, ഫാസിസ്റ്റു നിയമങ്ങളുടെ ഓരോ തടവറകൾ ഒരുങ്ങിവരുന്നുണ്ട്.

കാത്തിരിക്കാൻ പോലും സമയം ലഭിക്കണമെന്നില്ല.

ഇന്നവർ, നാളെ നമ്മൾ, അത്രയേയുള്ളൂ…