ബഹിരാകാശ സഞ്ചാരികളുടെ ഭക്ഷണം എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

ബഹിരാകാശത്തു സാധനങ്ങൾ എത്തിക്കുവാൻ വളരെയധികം പണച്ചിലവാണെന്നു നമുക്കറിയാം. അതുകൊണ്ടാണ് ആദ്യകാലങ്ങളിൽ വളരെ ഭാരം കുറഞ്ഞതും, കൂടുതൽ ഊർജം കിട്ടുന്നതുമായ ആഹാര സാധങ്ങളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് നമ്മൾ കഴിക്കുന്നതുപോലുള്ള സാധാരണ ആഹാരസാധനങ്ങൾ സ്‌പേസിൽ കൊണ്ടുപോകുന്നുണ്ട്. പ്രധാനമായും 2 തരത്തിലുള്ള ആഹാരസാധനങ്ങളാണ് ഉപയോഗിക്കുന്നത്.

ബിവറേജസ് – ചായയും, കോഫിയും,ചെറുനാരങ്ങാനീരും, ഓറഞ്ചുനീരും പോലുള്ള പാനീയങ്ങൾ. വായു കടക്കാത്ത രീതിയിൽ അടച്ചു വച്ചതു.

പഴവർഗങ്ങൾ, പച്ചക്കറികൾ, പാചകം ചെയ്തു കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്ന ആഹാരവും, മിക്സ് ചെയ്‌ത്‌ കഴിക്കാൻ പറ്റുന്ന ആഹാര സാധനങ്ങളും.

ഇന്ന് അധികവും ആളുകൾ ബഹിരാകാശത്തു താമസിക്കുന്നത് ബഹിരാകാശ നിലയത്തിലാണ്. 3 മാസം, 6 മാസം, 1 വർഷം എന്നിങ്ങനെ നീണ്ട കാലയളവിൽ അവർ അവിടെ താമസിക്കുന്നു. അതിനാൽ ഭാരം കുറഞ്ഞതും, എന്നാൽ സമീകൃതവും, കേടാകാത്തതുമായ ആഹാരസാധനകളാ യിരിക്കും അതിനായി തിരഞ്ഞെടുക്കുക എന്ന് മാത്രം. അതിൽ നേരിട്ട് കഴിക്കാവുന്നതും, മിക്സ് ചെയ്‌തു കഴിക്കാവുന്നതുമായ ആഹാരസാധനങ്ങൾ ഉണ്ടാവും.

ഓരോരുത്തർക്കും ആവശ്യാനുസരണം അവ മിക്സ് ചെയ്തു കഴിക്കാം.അന്താരഷ്ട്ര ബഹിരാകാശനിലയത്തിൽ ഓരോ രാജ്യക്കാർക്കും പ്രത്യേകം ക്യാബിനുകളും, പരീക്ഷണ ഉപകാരണങ്ങളും, ആഹാര സാധങ്ങളും ഉണ്ട്. വളരെയേറ അന്തര മുണ്ടാവും പല രാജ്യക്കാരുടെയും ഭക്ഷണങ്ങൾ തമ്മിൽ. ഇപ്പോൾ ഓരോരുത്തർക്കും പ്രത്യേകം തിരഞ്ഞെടുത്ത ആഹാരസാധനങ്ങൾ വരെ ആയി .ആദ്യകാലങ്ങളിൽ മനുഷ്യമൂത്രം ശുദ്ധീകരിച്ചു വീണ്ടും വെള്ളം ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്ന് ഇതിനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും അങ്ങനെ ചെയ്യാറില്ല. പകരം 1,2 മാസം കൂടുമ്പോൾ ഭക്ഷണവും, മറ്റു സാമഗ്രികളുമായി ഇവിടെനിന്നു മറ്റൊരു പേടകത്തിൽ അങ്ങെത്തിക്കുകയാണ് ചെയ്യാറു.ഓരോ നേരത്തേക്കുള്ള ആഹാരം ഒരു കിറ്റ് ആയിട്ടും ഇപ്പോൾ ലഭ്യമാണ്.

അതിൽ ബ്രഡ്, ചീസ്, മാംസാഹാരം മുതൽ അച്ചാർ, പപ്പടം, കത്തി, ഫോർക്ക് വരെ ഉണ്ട്. പക്ഷെ അതൊക്കെ അവിടെ പറന്നു നടക്കാതിരിക്കാൻ കത്തിക്ക് താഴെ കാന്തവും, മറ്റു ചിലവ സ്പ്രിങ് വച്ചും, വെൽക്രോ വച്ചും ഒക്കെ ആണ് സർവിങ് പ്ളേറ്റിൽ ചേർത്തു വച്ചിരിക്കുന്നത് .ഇപ്പോൾ മനുഷ്യർ ചൊവ്വയിൽ പോകുവാനുള്ള തയ്യാറെടുപ്പു നടത്തുന്നുണ്ട്. ആ സാഹചര്യത്തിൽ ഇടയ്ക്കിടെ ആഹാരസാധനങ്ങൾ എത്തിക്കുവാൻ സാധിക്കില്ല. അതിനാൽ ബഹിരാകാശ വാഹനത്തിൽത്തന്നെ ചെടികൾ വളർത്തി ആഹാരം ഉൽപ്പാദിപ്പിക്കുവാനുള്ള പരീക്ഷണങ്ങളും നടന്നുവരുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ഇവിടെ കഴിക്കുന്ന മിക്ക ആഹാരവും, പാത്രങ്ങളും ബഹിരാ കാശത്തും ഉപയോഗിക്കും. പക്ഷെ.. ചായ കുടിക്കുവാൻ ഗ്ലാസ് മാത്രം അവിടെ ആവശ്യമില്ല .കാരണം… അവിടെ ദ്രാവകങ്ങ ളെല്ലാം ഭാരം ഇല്ലാത്തതുകൊണ്ട് ഗോളാകൃ തിയിൽ ആയിരിക്കും ഉണ്ടാവുക. ചായ.. പാത്രത്തിൽ നിന്ന് പുറത്തു വന്നാൽ ഗോളമായി പറന്നു നടക്കും. നമ്മൾ വാ തുറന്നു അത് വായ്ക്ക് ഉള്ളിൽ ആക്കി വിഴുങ്ങിയാൽ മതി. പാത്രത്തിൽ ഒഴിക്കണ്ട. ഒഴിച്ചാലും പാത്രത്തിൽ ഇരിക്കില്ല.

You May Also Like

പ്രധാനമന്ത്രിയുടെ സുരക്ഷാഭടന്മാരുടെ കയ്യിലുള്ള ബ്രീഫ് കെയ്‌സിൽ എന്താണുള്ളത് ?

പ്രധാനമന്ത്രിയുടെ സുരക്ഷാഭടന്മാരുടെ കയ്യിലുള്ള ബ്രീഫ് കെയ്‌സിൽ എന്താണുള്ളത്? പ്രധാനമന്ത്രി ഉൾപ്പടെയുള്ള അതി പ്രശസ്തരായ VVIP കളുടെ…

നാം നടക്കുമ്പോൾ ചന്ദ്രനും നക്ഷത്രങ്ങളും നമ്മോടൊപ്പം വരുന്നതായി തോന്നുന്നത് എന്തുകൊണ്ട് ?

നാം നടക്കുമ്പോൾ ചന്ദ്രനും, നക്ഷത്രങ്ങളും നമ്മോടൊപ്പം വരുന്നതായി തോന്നുന്നത് എന്തുകൊണ്ട് ? അറിവ് തേടുന്ന പാവം…

അച്ഛൻ മകൾക്കു താലി ചാർത്തുന്ന വിവാഹാചാരം ആരുടേത് ? ഈ അഞ്ച് കാര്യങ്ങൾ നിങ്ങൾക്കറിയാമോ ?

ഈ അഞ്ച് കാര്യങ്ങൾ നിങ്ങൾക്കറിയാമോ ? അറിവ് തേടുന്ന പാവം പ്രവാസി നമ്മളുടെ ഒരു തുമ്മലിലെ…

മേഘത്തിന്റെ നിഴൽ കണ്ടിട്ടുണ്ടോ ? ഉണ്ട് ! പക്ഷെ തിരിച്ചറിയുന്നില്ല കാരണമുണ്ട്

മേഘത്തിന്റെ നിഴൽ കാണുന്ന ഈ ഫോട്ടോയോയ്ക്ക് ഒരു പ്രത്യക ഭംഗി തോന്നിയതുകൊണ്ട് ഷെയർ ചെയുന്നു. നമ്മുടെ നിത്യ ജീവിതത്തിൽ മേഘത്തിന്റെ