കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മലയാള സിനിമയിലിറങ്ങിയ ഏറ്റവും ശക്തമായ പൊളിറ്റിക്കൽ ത്രില്ലർ

128

Aswadev Mohanan

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മലയാള സിനിമയിലിറങ്ങിയ ഏറ്റവും ശക്തമായ പൊളിറ്റിക്കൽ ത്രില്ലറാണ് എന്നെ സംബന്ധിച്ച് നായാട്ട്. സിനിമ സംവിധായകന്റെ കലയാണെന്നാണ് പറച്ചിൽ, എന്നാൽ ഈ സിനിമ പൂർണമായും എഴുത്തുകാരന്റെ സിനിമയാണ്. ഷാഹി കബീർ എന്ന പോലീസുകാരൻ പുറം ലോകം അറിയാത്ത അല്ലെങ്കിൽ നമ്മൾ കാണാൻ ശ്രമിക്കാത്ത അതുമല്ലെങ്കിൽ മുഖ്യധാരാമാധ്യമങ്ങൾ വഴി നമ്മുടെ മുന്നിൽ ഒരിക്കലും എത്താത്ത പോലീസുകാരുടെ ആന്തരിക ലോകം അതിലെ രാഷ്ട്രീയം തുറന്നുകാട്ടുകയാണ് ഈ സിനിമയിലൂടെ ചെയ്യുന്നത്.

സിനിമയിൽ തുടക്കം മുതൽ ജോജു ജോർജിന്റെ കഥാപാത്രം പറയുന്ന ഒരു കാര്യങ്ങളുണ്ട്-“ഒരു നല്ല പോലീസുകാരൻ കൃത്യമായി ഡ്യൂട്ടി ചെയ്യാൻ നോക്കിയാൽ ഒരിക്കലും എവിടെയും എത്തില്ല എന്നാൽ ഡ്യൂട്ടിയിൽ രാഷ്ട്രീയ സ്വാധീനത്തിന്‌ വഴങ്ങി കോംപ്രമൈസ് ചെയ്യാൻ തയ്യാറാണെങ്കിൽ അയാൾ പൊതുസമൂഹത്തിന് സ്വീകാര്യതയുള്ള ഗുഡ്സർവീസ് എൻട്രി ലഭിക്കുന്ന പോലീസുകാരനാകും” . ഡ്യൂട്ടി കാരണം സ്വന്തം മകളുടെ കാര്യങ്ങൾക്ക് പോലും സമയം കിട്ടാത്ത ഒരു പോലീസുകാരന്റെ നിസ്സഹായവസ്ഥ പലവട്ടം ജോജു ജോർജിന്റെ കഥാപാത്രം അഭിമുകീകരിക്കുന്നത് കാണാം. ഒരു കേസിലെ സ്വാഭാവിക ഒഴുക്കിന് തടയിട്ട് നീതിയിൽ നിന്ന് വ്യതിചലിച്ച്‌ പൊതു സ്വീകാര്യത അല്ലെങ്കിൽ രാഷ്ട്രീയ സ്വീകാര്യത എന്ന വഴി സഞ്ചരിച്ച് പലപ്പോഴും സ്വാഭാവിക നീതി എങ്ങനെ അജണ്ടകൾക്ക് വഴിമാറുന്നു എന്ന് സിനിമ ഉറച്ചഭാഷയിൽ പലയിടങ്ങളിൽ പറയുന്നു.

തികച്ചും പോലീസ് സേനയുടെ പക്ഷത്തുനിന്ന് സംസാരിക്കുമ്പോൾതന്നെ സിനിമയിലെ കഥാപാത്രങ്ങൾ മാതൃക പുരുഷോത്തമന്മാരല്ല, ദളിത്‌ പിന്നോക്ക കഥാപാത്ര സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴും സിനിമ അവരെ വരച്ചിടുന്നത് ഇന്നത്തെ ജനാധിപത്യത്തിന്റെ സങ്കീർണത മനസ്സിലാക്കി ജീവിക്കുന്ന മനുഷ്യർ എന്ന പോയിന്റിലാണ്, സ്ഥിരം അടിച്ചമർത്തപ്പെട്ടവന്റെ രാഷ്ട്രീയതിനുമപ്പുറം സിനിമ സഞ്ചരിക്കുന്ന പാത സങ്കീർണതയുടെതാണ്. ആരാണ് ഇവിടെ oppressed എന്ന് നമ്മൾ ചിന്തിക്കും പലവട്ടം.പൊതുസമൂഹത്തിന് മുന്നിൽ വളരെ വിരളമായി മാത്രം അനാവരണം ചെയ്യപ്പെടുന്ന പോലീസിന്റെ ലോകം തുറന്നുകാട്ടൽ തന്നെയാണ് സിനിമയുടെ Usp.സഹപ്രവർത്തകരോട് പോലും നീതിപുലർത്താൻ ആ സേനയുടെ structure അവരെ അനുവദിക്കുന്നില്ല.സിനിമ പറഞ്ഞു നിർത്തുന്നത് വളരെ പ്രധാനപ്പെട്ട ഒരു പോയിന്റിലാണ്-

“”The System will never change, if survival is your criteria you must learn to go with the flow,and in the end if you still f*uk up,there is no one behind your back to pull you up when you fall”.
(STRICTLY MY PERSONAL OPINION-IF YOU DON’T ENJOY POLITICAL THRILLERS THEN TRY SOMETHING ELSE)