വാളയാർ വഴി നാട്ടിൽ എത്തിയ ആളുടെ കുറിപ്പ്, മുതലെടുപ്പുകാർ വായിക്കുക

200

Aswanth Amc
.
ഞാൻ ഇന്നലെ പുലർച്ചെ വാളയാർ വഴി നാട്ടിൽ എത്തിയ ആളാണ് കൃത്യമായി കേരള ഗവർമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പാസ്സ് വാങ്ങിയ ശേഷമാണ് യാത്ര തുടങ്ങിയത്, അതുകൊണ്ട് തന്നെ വാളയാർ ചെക്പോസ്റ്റിൽ ബോഡി ചെക്കപിനുള്ള എല്ല സജ്ജികരണവും ഗവർമെന്റ് ഒരുക്കിയിരുന്നു 30 മിനുട്ട് മാത്രമേ അവിടെ നിൽക്കേണ്ടി വന്നുള്ളൂ,പിന്നെ പാസ്സ് ഇല്ലാതെ കുറുക്ക് വഴികളിലൂടെ വരുന്നവരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കാൻ ഹെൽത്ത് ഡിപ്പാർ്ട്മെന്റ എത്ര കഷ്ടപ്പെടുനുണ്ട് എന്ന് ഞങൾ നേരിട്ട് കണ്ടതും ആണ്, ഇങ്ങനെ വന്നവരിൽ ചിലരാണ് ക്വാരന്റൻ നിൽക്കാതെ കടന്നു കളഞ്ഞതും,

പാസ്സ് ഇല്ലാതെ ചെക്ക് പോസ്റ്റ് വരെ എത്താൻ എളുപ്പമാണ് തമിൽനട്ടിൽ എവിടെയും ചെക്കിങ് ഇല്ല കേരളത്തിലേക്കനെന്ന് പറഞ്ഞാല് വണ്ടി കടത്തിവിടും , എങ്ങനെ വരുന്നവരിലുടെ രോഗം ഉണ്ടെങ്കിൽ അത് പകരാൻ എളുപ്പമാണ് , ലോക്കൽ ഹെൽത്ത് ഡിപ്പാർ്ട്മെന്റിന്റെ കയ്യിൽ എങ്ങനെ വരുന്നവരെപറ്റിയുള്ള യാതൊരു വിവരവും ഇല്ല, അത് കര്യങ്ങൾ കൂടുതൽ ഗുരുതരം ആക്കും,
പിന്നെ ചിലർ ചോദിക്കുന്നത് പാസ്സ് ഇല്ലാതെ വരുന്നവർക്ക് വാളയാറിൽ നിന്ന് പാസ്സ് കൊടുക്കാൻ എന്താണ് എത്ര താമസം എന്തിനാണ് ഇത്ര സമയം എടുക്കുന്നത് എന്നും ?

അതിനുള്ള കാരണം നമ്മൾ മുൻകൂട്ടി പാസ്സ് അപ്ലൈ ചെയ്തു വരുകയാണെങ്കിൽ നമ്മുടെ നാട്ടിലെ ലോകൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് വീട്ടിൽ വന്നു കാര്യങ്ങൽ അന്വേഷിച്ചു ക്വാരന്റിയൻ സ്വകാര്യം അറേഞ്ച് ചെയ്യുന്നു. ഞാൻ നാട്ടിൽ എത്തുന്നതിനു മുമ്പേ തന്നെ 3 തവണ ഹെൽത്ത് ഇൻസ്പെക്ടർ എന്റെ വീട്ടിൽ വന്നു വീട്ടിലുള്ളവരക്ക്‌ ക്വാരന്റിൻ നിൽക്കുമ്പോൾ സൂക്ഷിക്കേണ്ട കര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുത്തിട്ടുണ്ട്.

ഇത്തരം കാര്യങ്ങൽ കുറുക്കുവഴിയിലുടെ വാളയാറിൽ എത്തുന്നവർക്ക് അറേഞ്ച് ചെയ്യുക എന്നത് സമയം എടുക്കുന്ന ഒരു കാര്യമാണ്,
വാളയാറിൽ നിന്ന് പാസ്സ് തരുമ്പോൾ അവർ ശ്രദ്ധിക്കുന്ന മുന്ന് കര്യങ്ങൾ

1, വരുന്ന വെക്തി Redzonil നിന്ന് ആണോ ? ആണെങ്കിൽ വീട്ടിലേക്ക് അയക്കാൻ പറ്റില്ല
2, Redzonil നിന്ന് അല്ലെങ്കിൽ? വരുന്ന വെക്തിയുടെ വീട്ടിൽ ക്വാരൻറൻ നിൽക്കാൻ ഉള്ള സ്വകാര്യങ്ങൾ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം , അതിനു സമയം എടുക്കും അത്രയും സമയം അവർ അവിടെ
കാത്തുനിൽകേണ്ടതയി വരുന്നു
3, അതത് ജില്ലയിലെ ലോക്കല് ഹെൽത്ത് ഇൻസ്പെക്ടർമാരെയും ലോക്കല് പോലീസിനെയും വാളയാറിൽ നിന്ന് പാസ്സ് കൊടുകുപോൾ തന്നെ ഇവർ വരുന്ന കാര്യം അറിയിക്കണം എന്നത് വലിയ ഒരു വെല്ലുവിളി ആണ്, ഇത്രയും സമയം ഇവർ വാളയാറിൽ കാത്തുനിൽകേണ്ടി വരുന്നു എന്നതാണ് യാഥാർഥ്യം.

സൊസൈറ്റിയും ഗവൺമെന്റും നമ്മളോട് എത്രതോളം കടപ്പെട്ടിരിക്കുന്നു അതുപോലെ തന്നെ നമ്മൾ തിരിച്ചും കടപ്പെട്ടിരിക്കുന്നു കേരളത്തിന് പുറത്ത് നിന്ന് വരുന്ന മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നതുപോലെ തന്നെ കേരളത്തിൽ ഉള്ളവരുടെ സുരക്ഷയും സർക്കാരിന്റെ ഉത്തരവാദിത്വം ആണ്. സോ എല്ലാവരും പാസ്സ് എടുത്ത ശേഷം മാത്രം യാത്ര തുടരുക