Aswathi Valsalan

4 വർഷം മുമ്പുള്ള ഒരു സാധാരണ ദിവസം എനിക്ക് പ്രായം 25.. അമ്മയുമായി ചൂടെറിയ ഡിസ്കഷനിൽ ആണ്..21 വയസ്സിൽ ജോലിക്ക് കേറിയതാണ്, 6 വർഷമായി പ്രേമിയ്ക്കുന്നു.. ഇനിയും വിവാഹം വൈകിയ്ക്കുന്നത് എന്തിന് എന്നായിരുന്നു ഡിസ്കഷൻ ടോപ്പിക്ക്.. ഞങ്ങൾ വിവാഹത്തിന് തയ്യാറല്ല എന്നായിരുന്നു എന്റെ വാദം..

ഇനിയും വൈകിയാൽ എപ്പോഴാണ് ഒരു കുഞ്ഞു ഉണ്ടാവുക എന്നായി അമ്മ.. ഞങ്ങൾക്ക് കുട്ടികൾ വേണ്ടെങ്കിലോ എന്നായി ഞാൻ.. അധികപ്രസംഗം വേണ്ട അശ്വതി എന്ന് പറഞ്ഞു രൂക്ഷമായ ഒരു നോട്ടമായിരുന്നു മറുപടി..????
—————
കല്യാണം കഴിഞ്ഞ് 2 മാസം ആയിട്ടുണ്ടാവും.. ആദ്യമായിട്ട് ബീഫ് കഴിച്ചു രാത്രി വൻ വാളുവെപ്പ്.. രാവിലെ ദിലീപിന്റെ അമ്മയോട് പറഞ്ഞപ്പോൾ ഡോക്ടറെ കാണിയ്ക്കാം ടെസ്റ്റ്‌ ചെയ്താൽ അറിയാൻ പറ്റുമെന്ന് പറഞ്ഞു.. സത്യം പറഞ്ഞാൽ നെഞ്ചത്ത് ഒരു കല്ല് എടുത്തുവെച്ച കനം.. ഈശ്വരാ, വാള്ളുവെപ്പ് ബീഫിന്റെ തന്നെ ആവണേ എന്നായിരുന്നു പ്രാർത്ഥന..????????
———-
ബാംഗ്ലൂരിൽ നിന്ന് നാട്ടിൽ വന്ന ഒരു ദിവസം വീട്ടിൽ ആശാ വർക്കറും അംഗനവാടി ടീച്ചറും വന്നു.. എന്നേ കണ്ടപ്പോൾ വിശേഷം വല്ലതും ഉണ്ടോ എന്ന് ചോദിച്ചു.. ഏയ്യ് ഒന്നുമില്ല, സുഖമായി പോവുന്നു എന്ന് ഞാനും.. അവർ പോയി കഴിഞ്ഞപ്പോൾ ആണ് അമ്മ പറഞ്ഞത് ഞാൻ പ്രെഗ്നന്റ് ആണോ എന്നാണ് അവര് ചോദിച്ചത് എന്ന് ????
———-
വിവാഹം കഴിഞ്ഞ് 3 വർഷം ആവാറായി.. ഇപ്പോഴും മെന്റലി ആൻഡ് ഫ്യ്സിക്കലി ഒരു അമ്മയാൻ ഞാൻ പ്രെപരെഡ് ആണെന്ന് തോന്നിയിട്ടില്ല.. Career അവസാനിയ്ക്കുമോ.. 6 മാസം maternity ലീവ് കഴിഞ്ഞു ഓഫീസിൽ ചെല്ലുമ്പോൾ പഴയത് പോലെ perform ചെയ്യാൻ പറ്റുമോ എന്നൊക്കെ ഉള്ള ആകുലതകൾ ആണ്.. അതിലുപരി നല്ലൊരു parent ആകാൻ പറ്റുമോ എന്ന ചിന്തയാണ് എന്നെ എപ്പോഴും പിന്നോട്ട് വലിയ്ക്കുന്നത്..

Maternity ലീവ് കഴിഞ്ഞ് ഓഫീസിൽ വന്നിരുന്നു കരയുന്ന സഹ പ്രവർത്തകരെ കണ്ടിട്ടുണ്ട്.. കുട്ടികൾക്ക് വേണ്ടി ജോലി sacrifice ചെയ്തവരെയും കണ്ടിട്ടുണ്ട്.. ഈ രണ്ട് കാറ്റഗറിയിലും എന്നെ എനിക്ക് സങ്കല്പിയ്ക്കാൻ ആവുന്നില്ല എന്നതാണ് സത്യം.. എന്നാൽ ക്യാരിയറും കുഞ്ഞുങ്ങളും ഫാമിലിയും നല്ലപോലെ കൊണ്ടു പോവുന്നവരും ഉണ്ട്.. എനിക്ക് അത് സാധിയ്ക്കുമോ എന്നത് എന്റെ മാത്രം ആശങ്ക ആണ്..
—————
അമ്മയാവുക എന്നത് ഒരു ചോയ്സ് ആണ്.. അത് glorify ചെയ്യണ്ട ഒന്നല്ല.. അത് ഒരു കടമയും അല്ല.. Parenthood വെറും രണ്ട് പേർ ചേർന്ന് എടുക്കുന്ന ഒരു തീരുമാനം മാത്രമാണ്.. Sara’s ലെ “Better not to be a parent than a bad parent” എന്ന quote എത്രമാത്രം apt ആണ് എന്നത് എനിക്ക് നല്ലവണ്ണം ഉൾകൊള്ളാൻ ആവുന്നുണ്ട്..
——————
പ്രേതപടം കണ്ടാലും ക്രൈം ത്രില്ലെർ കണ്ടാലും പോത്ത് പോലെ കിടന്നുറങ്ങുന്ന എന്റെ ഉറക്കം കളഞ്ഞ പടമാണ് Sara’s..
It is more than a feel good movie❤️
Thank you so much for this movie???? Akshay Hareesh Jude Anthany Joseph ❤️

You May Also Like

മനുഷ്യക്കുരുതിയ്ക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങള്‍ – ഭാഗം 2

ഫിഷന്‍ എന്താണെന്നു ലളിതമായി മനസ്സിലാക്കാന്‍ വേണ്ടി മാധുര്യമുള്ളൊരു വഴി നമുക്കു സ്വീകരിയ്ക്കാം. ഒരു സ്റ്റീല്‍ പ്ലേറ്റില്‍ ഒരു ലഡ്ഡു ഇരിയ്ക്കുന്നു എന്നു കരുതുക. വൃത്തിയുള്ള, ചെറിയൊരു സ്റ്റീല്‍ ചുറ്റിക കൊണ്ട് ലഡ്ഡുവിന്റെ നെറുകയില്‍ നാം മെല്ലെ ഒന്നടിയ്ക്കുന്നു

മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്

ഇസ്മാഈലിന്റെ ആടുകളുടെ കൂടെ മരുഭൂമിയില്‍ അല്പനേരം ചിലവഴിക്കുക എന്നതായിരുന്നു ഖുന്‍ഫുദയിലേക്കുള്ള എന്റെ യാത്രയുടെ ‘ഒളി’അജണ്ട. ഖുന്‍ഫുദ മലയാളി അസോസിയേഷന്റെ സെക്രട്ടറി ഫൈസല്‍ ബാബു അവരുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ക്ഷണിച്ചപ്പോള്‍ ഒരു ലൊട്ടുലൊടുക്ക് കാരണം പറഞ്ഞു ആദ്യം ഞാന്‍ ഒഴിഞ്ഞു മാറി. ‘വന്നേ പറ്റൂ, ഞാന്‍ നാളെ വീണ്ടും വിളിക്കും’ എന്ന് ഫൈസല്‍ . ‘എനിക്ക് പറ്റില്ല, മറ്റാരെയെങ്കിലും സംഘടിപ്പിച്ചു തരാം’ എന്ന് ഞാനും. ഒരു വിധം ഫൈസലിനെ ഒതുക്കിയെടുത്ത് ഫോണ്‍ വെച്ചു കഴിഞ്ഞ ഉടനെയാണ് ഇസ്മാഈലിന്റെ കാര്യം ഞാന്‍ ഓര്‍ത്തത്.

സ്വാതന്ത്ര്യത്തിന്റെ വില..

അഞ്ചോ പത്തോ രൂപയ്ക്ക് വാങ്ങിക്കുന്ന കൊടി തോരണങ്ങളുമായോ നയാപൈസ മുടക്കാതെ ഗൂഗിളില്‍ നിന്നും കടമെടുക്കുന്ന പടങ്ങളുമായോ ഒരു ദിവസത്തേക്ക് മാത്രമായി ആഘോഷിക്കാനുള്ളതാണോ നമ്മുടെ ദേശഭക്തി……?

ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ള ലാപ്ടോപ് Wifi-Hotspot ആക്കാന്‍ ഒരു എളുപ്പ വഴി

ആദ്യം തന്നെ നിങ്ങളുടെ ലാപ്ടോപ്പില്‍ Command Prompt -Administrator മോഡില്‍ തുറക്കുക. ഇതിനായി Command Prompt ഐക്കണില്‍ റൈറ്റ്…