ഗുജറാത്തിന്റെ വികസനവാദത്തെ പൊളിച്ചു കയ്യിൽക്കൊടുത്ത് സാമൂഹ്യപ്രവർത്തക അശ്വതി ജ്വാലയുടെ ലൈവ് വീഡിയോ

958
Aswathy Jwala
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനത്തിൻ്റെ ഭാഗമായി അഹമ്മദാബാദിലെ ചേരികളിലെ കുറച്ച് മനുഷ്യരെ മതിൽ കെട്ടി മറയ്ക്കുന്നു എന്ന വാർത്ത ഒരു നടുക്കത്തോടെയാണ് കേട്ടത്. അടുത്ത വണ്ടിയ്ക്ക് ഇവിടെയെത്തി. കാണുന്നതും കേൾക്കുന്നതുമായ അനുഭവങ്ങൾ കരളലിയിക്കുന്നതാണ്. ഇവ മനസ്സിൽ ഏൽപ്പിക്കുന്ന പൊള്ളൽ ഈ വിഷയത്തിൽ സമരമുഖത്തേയ്ക്കിറങ്ങാൻ പ്രേരിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി മതിൽ നിർമ്മാണം നടക്കുന്ന അഹമ്മദാബാദ് സർദാർ നഗറിലെ ഇന്ദിരാ ബ്രിഡ്ജിലേക്കുള്ള റോഡിൽ ഇന്നു മുതൽ പ്രതിഷേധ സൂചകമായി നിരാഹാര സമരം ആരംഭിക്കുകയാണ്.
ഒരു സർക്കാരിനും അതിഥികൾക്കും എതിരായല്ല ഈ സമരം. ഇതു പോലെ അതിഥികൾക്കു മുമ്പിൽ മറച്ചു പിടിക്കേണ്ട അംഗങ്ങൾ നമ്മുടെ കുടുംബത്തിൽ ഉണ്ടാകരുത്. പുഴുക്കളെപ്പോലെയാണ് ഈ മനുഷ്യർ ഇപ്പോൾ ഇവിടെ ജീവിക്കുന്നത്. ഇവരെ ആർക്കു മുന്നിലും അഭിമാനത്തോടെ നിൽക്കാവുന്ന ജീവിത നിലവാരത്തിലേയ്ക്ക് ഉയർത്തേണ്ട ബാധ്യത ഭരണകൂടങ്ങൾക്കുണ്ട്. ആ ഭരണകൂടങ്ങൾ അതിൽ പുറകോട്ടു പോയാൽ അതിനെതിരെ ശബ്ദമുയർത്തേണ്ട ഉത്തരവാദിത്വം ഓരോ പൗരനും ഉണ്ട്…
“ഇത് കൊണ്ട് ഞങ്ങൾക്ക് താമസിക്കാൻ നല്ലൊരു വീട് കിട്ടുമോ ചേച്ചീ…??” നിങ്ങൾക്ക് വേണ്ടി സമരം ചെയ്യാൻ തയ്യാർ എന്ന് വാഗ്ദാനം ചെയ്തപ്പോൾ ഇവിടത്തെ ഒരു കൊച്ചു കുട്ടി ചോദിച്ചതാണ്. “ശ്രമിച്ചു നോക്കാം” എന്നൊരു മറുപടി കൊടുത്തിട്ടുണ്ട്. അതിന് വേണ്ടി ഏതറ്റം വരെയും പോകും എന്ന തീരുമാനം മനസ്സിൽ എടുത്തിട്ടുമുണ്ട്.
Live video