ഉയർന്ന വൈദുതി ബില്ലിനു ഒരു പരിഹാരം

0
173

Aswin Muraleedharan

ഈ കോവിഡ് കാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടതും സാധാരണക്കാരെ പോലും പ്രതിസന്ധിയിലാക്കിയതുമായാ ഉയർന്ന വൈദുതി ബില്ലിനു ഒരു പരിഹാരം എന്ന നിലയിൽ സോളാർ എനർജിയെ എങ്ങനെ ഉപയോഗിക്കാം ?

No photo description available.തുടക്കത്തിലെ മുടക്കുമുതൽ ഒഴിച്ചാൽ പൂർണമായും സൗജന്യമാണ് സൗരോർജം. മേൽക്കൂരയിൽ നേരിട്ട് സൂര്യപ്രകാശം പതിയുന്ന സ്ഥലത്താണ് പാനലുകൾ പിടിപ്പിക്കേണ്ടത്. പാനലുകൾ പിടിച്ചെടുക്കുന്ന സൗരോർജം ഇൻവർട്ടറിലൂടെ വീട്ടിലെ ആവശ്യങ്ങൾക്കായി ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യാം. ഒരു കിലോവാട്ട് ശേഷിയുള്ള ഓൺ ഗ്രിഡ് സോളർ പവർ സിസ്റ്റം വച്ചാൽ മാസം നൂറ് യൂണിറ്റോളം വൈദ്യുതി ലഭിക്കും.

KSEB യുടെ അനുമതി വാങ്ങിയാണ് ഈ സിസ്റ്റം സ്ഥാപിക്കുന്നത്. ഒരു ഉപഭോക്താവ് സോളാറിൽ നിന്ന് എത്ര യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുവോ, അത്രയും യൂണിറ്റ് വൈദ്യുതി KSEB ആ ഉപഭോക്താവിന് സൗജന്യമായി നൽകുന്നു. അതിനായി 150 രൂപയിൽ താഴെയുള്ള ഒരു മിനിമം ചാർജ് മാത്രമേ KSEBലേക്ക് അടയ്‌ക്കേണ്ടതുള്ളൂ. ഉപയോഗശേഷം ബാക്കിയുള്ള യൂണിറ്റുകൾ പിന്നീട് ഉപയോഗിച്ചുതീർക്കുകയോ ഓരോ വർഷം കൂടുമ്പോൾ പണമായി വാങ്ങുകയോ ചെയ്യാം. “”KSEB യുടെ വൈദ്യുതിതന്നെ ഉപയോഗിക്കുന്നതിനാൽ, AC, വാഷിംഗ്‌ മെഷീൻ, മോട്ടോർ, ഓവൻ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ ഏത് ഉപകരണവും അനായാസം പ്രവർത്തിപ്പിക്കാം.

”” അതിനാൽ ബാറ്ററികൾ പോലുള്ള വലിയ പരിപാലന ചെലവുള്ള ഒന്നുംതന്നെ ഓൺഗ്രിഡ് സിസ്റ്റത്തിൽ ഉൾപ്പെടുന്നില്ല. ഈ സിസ്റ്റം സ്ഥാപിക്കുവാനായി ഒരു തവണ മാത്രം പണം ചെലവാക്കിയാൽ മതി. അതുതന്നെ വലിയൊരു ലാഭമാണ്. ഉപഭോക്താവിന്റെ സ്വന്തം ഉടമസ്ഥതയിലുള്ള സോളാർ നിലയമാണ് ഇത്. അതിനാൽ പിന്നീട് ഈ സിസ്റ്റം മാറ്റി സ്ഥാപിക്കുന്നതിനും മറ്റും യാതൊരു തടസ്സവുമുണ്ടാകുന്നില്ല. കൂടുതൽ വൈദ്യുതി ഉപയോഗിച്ചാൽ വരുന്ന ബില്ലിലെ തുക കണക്കാക്കിയാൽ, അഞ്ച് വർഷത്തെ ബില്ലിന്റെ ആകെ തുക കൊണ്ട് ഒരു ഓൺഗ്രിഡ് സോളാർ നിലയം സ്ഥാപിക്കുവാൻ സാധിക്കും. വലിയ വൈദ്യുതി ബില്ലിൽനിന്നും, നിയന്ത്രിച്ചുള്ള ഉപയോഗത്തിൽ നിന്നും ഉപഭോക്താവിന് തീർത്തും മുക്തരാകാം.

ഒരു ഇടത്തരം കുടുംബത്തിന്റെ ആവശ്യത്തിന് മൂന്ന് കിലോവാട്ടിന്റെ സിസ്റ്റം മതിയാകും. ഇതിൽ നിന്ന് ഒരു ദിവസം 12 യൂണിറ്റ് വൈദ്യുതി വരെ ഉൽപാദിപ്പിക്കാം. ഓൺ –ഗ്രിഡ് രീതിയിൽ ഇതിന് രണ്ട് ലക്ഷത്തിനും രണ്ടര ലക്ഷത്തിനും ഇടയ്ക്ക് ചെലവ് വരും. പാനൽ, ഇൻവർട്ടർ , സർജ് പ്രൊട്ടക്ഷൻ യൂണിറ്റ് എന്നിവയാണ് ഈ സംവിധാനത്തിൽ ഉൾപ്പെടുന്നത്. ഓൺ–ഗ്രിഡിനു വേണ്ടി ചെലവാക്കുന്ന തുക അഞ്ച് വർഷത്തെ വൈദ്യുതി ലാഭത്തിലൂടെ തിരിച്ചുപിടിക്കാവുന്നതാണ്.

KSEB യുടെ കറണ്ട് ഇല്ലാത്തപ്പോഴോ, കറണ്ടിന് പകരമായോ, സോളാറിൽ നിന്ന് നേരിട്ടോ ഉപയോഗിക്കുവാൻ കഴിയുന്നതല്ല ഇത്. നമ്മുടെ വീട്ടിലോ സ്ഥാപനത്തിലോ ഫാക്ടറിയിലോ ഒക്കെ സോളാർ പാനലുകളും ഒപ്പം ഒരു GRID TIE ഇൻവെർട്ടറും അനുബന്ധ സാധനങ്ങളും കൂടി ഫിറ്റ്‌ ചെയ്ത് അതിൽനിന്നും വൈദ്യുതി ഉണ്ടാക്കി വിൽക്കുന്ന ഒരു ബിസിനസ്സ് ആയി ON-GRID സോളാർ പവർ പ്ലാന്റുകളെ കണക്കാക്കാവുന്നതാണ്. നമ്മൾ സോളാറിൽ നിന്ന് വൈദ്യുതി ഉണ്ടാക്കി KSEB ക്ക് കൊടുക്കുന്നു. KSEB നമുക്ക് പണം തന്ന് അത് വാങ്ങുന്നു. പകരം KSEB യുടെ വൈദ്യുതി നമ്മൾ ഉപയോഗിക്കുന്നു.

ലളിതമായി പറയുകയാണെങ്കിൽ പ്രതിമാസം 400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുകയും സോളാറിൽ നിന്നും 300 യൂണിറ്റ് വൈദ്യുതി ഉല്പാതിപ്പിക്കുകയും ചെയ്താൽ മിച്ചം വരുന്ന 100 യൂണിറ്റിനു മാത്രം ബിൽ അടക്കേണ്ടതുള്ളൂ. നേരെ തിരിച്ചു 300 യൂണിറ്റ് ഉപയോഗിക്കുകയും 400 യൂണിറ്റ് ഉല്പാതിപ്പിക്കുകയുമാണെങ്കിൽ energy ബിൽ zero ആവുകയും മിച്ചമുള്ള 100 യൂണിറ്റിനു KSEB ഉപയോകതാവിനു അങ്ങോട്ട് പണം നൽകുകയും ചെയ്യും. വലിയ പരിപാലന ചെലവും നഷ്ടവും ഉണ്ടാക്കുന്ന ബാറ്ററി ഇൻവെർട്ടറുകളെക്കാൾ 100% ലാഭകരമാണ് ON GRID SOLAR SYSTEM. വലിയ തുക വൈദ്യുതിബില്ല് അടയ്ക്കുന്നവർക്ക്, ബാങ്കിൽ fixed deposit ഇടുന്നതിനേക്കാളും കൂടുതൽ തുക ഇതിലൂടെ ലാഭിക്കാം