Connect with us

നായകന്റെ വാലായി കോമാളിവേഷം കെട്ടി നിന്നിരുന്ന ഒരാളിൽ നിന്നുള്ള ട്രാൻസ്‌ഫർമേഷൻ

സ്പോർട്സ് ബേസ്ഡ് സിനിമകൾക്ക് പൊതുവേ ഒരു ഏകദിന ക്രിക്കറ്റ് മാച്ചിന്റെ ഒന്നാം ഇന്നിംഗ്സിന്റെ അതേ സ്ട്രക്ച്ചർ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഏതാണ്ട് ഒരേ സമയദൈർഘ്യം, ഒരു ഇന്നിങ്സിന് 4 മണിക്കൂർ ആണുള്ളത് എങ്കിൽ സിനിമയ്ക്ക്

 39 total views

Published

on

Aswin Ravi

സ്പോർട്സ് ബേസ്ഡ് സിനിമകൾക്ക് പൊതുവേ ഒരു ഏകദിന ക്രിക്കറ്റ് മാച്ചിന്റെ ഒന്നാം ഇന്നിംഗ്സിന്റെ അതേ സ്ട്രക്ച്ചർ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഏതാണ്ട് ഒരേ സമയദൈർഘ്യം, ഒരു ഇന്നിങ്സിന് 4 മണിക്കൂർ ആണുള്ളത് എങ്കിൽ സിനിമയ്ക്ക് അത് 2-3 മണിക്കൂർ ആവുമെന്ന് മാത്രം. ക്രിക്കറ്റ് മാച്ചിൽ ആദ്യത്തെ 15 ഓവർ പവർപ്ലേയാണ്. ആ സമയത്താണ് ആ ഇന്നിംഗ്സിന്റെ അടിത്തറ ഉണ്ടാക്കുന്നത്. ആ സമയത്ത് ഫീൽഡിങ് റെസ്‌ട്രിക്ഷൻസ് ഉള്ളതുകൊണ്ട് കളിയുടെ ഒരു interesting phase ആണ് അത്. ഒരു സ്പോർട്സ് ഡ്രാമയുടെ ആദ്യത്തെ അര മണിക്കൂറും ഏകദേശം ഇതുപോലെയാണ്. പ്രേക്ഷകനെ ആ സിനിമയിലേക്ക് അടുപ്പിക്കുന്നത് ആ ആദ്യത്തെ അര മണിക്കൂറാണ്. ആ സ്പോർട്ടിനെയും അത് നടക്കുന്ന പരിസരത്തെയും ആ പരിസരത്ത് അതിന്റെ പ്രസക്തിയെയും ഒക്കെ പ്രേക്ഷകന് മനസ്സിലാക്കി തരുന്നത് ആ തുടക്കത്തിലെ 30-45 മിനിറ്റാണ്.

Shabeer Kallarakkal as Rose Dancing Rose: 'ഞങ്ങൾക്ക് ഡാൻസിങ് റോസിനെ  നായകനാക്കി ഒരു സിനിമ വേണം'; പാ രഞ്ജിത്തിനോട് ആരാധകർ - Samayam Malayalamക്രിക്കറ്റ് മാച്ചിൽ 15-40 ഓവറുകളെ മിഡിൽ ഓവറുകൾ എന്നാണ് പറയുന്നത്. ആ സമയത്താണ് പവർപ്ലേയിലെ അടിത്തറയിൽ ഇന്നിംഗ്സ് ബിൽഡ് ചെയ്യുന്നത്. ആ സമയത്ത് വിക്കറ്റ് നഷ്ടപ്പെടാതെ സൂക്ഷിക്കാനാവും കളിക്കാർ നോക്കുന്നത്. കുറച്ചു സെയ്ഫ് കളി കളിക്കുന്നത് കൊണ്ട് തന്നെ ഈ സമയം സ്കോറിങ് സ്ലോ ആവുകയും അതുകൊണ്ട് തന്നെ കുറച്ചു വിരസമാവുകയും ചെയ്യും. സിനിമയിലും ഇത് ഇങ്ങനെ തന്നെയാണ്. കഥയിലെ ഡ്രാമ പാർട്ട് ഡെവലപ്‌ ചെയ്യാനാണ് ഈ സമയം ഉപയോഗിക്കാറുള്ളത്. നായകകഥാപാത്രത്തിന് കിട്ടുന്ന തിരിച്ചടിയും പിന്നീടുള്ള തിരിച്ചുവരവും ഒക്കെ ഈ സമയത്ത് ആവും. അതുകൊണ്ട് തന്നെ ഈ പാർട്ട് സിനിമയിലും അൽപ്പം സ്ലോയും വിരസവുമാവാറുണ്ട്. പിന്നീട് ഇന്നിംഗ്സിന്റെ ഫൈനൽ ഓവറുകളിൽ ആണെങ്കിലും സിനിമയുടെ ക്ലൈമാക്സ് പോർഷനുകളിൽ ആണെങ്കിലും നല്ലൊരു conclusion ഉണ്ടാക്കാൻ ശ്രമിക്കുന്നത് കൊണ്ട് തന്നെ ആ ഭാഗം അത്യാവശ്യം രസമുള്ളതാവും.

പക്ഷെ ചില കളികളുണ്ട്, ഈ പറഞ്ഞ മിഡിൽ ഓവറുകളെ അക്ഷരാർത്ഥത്തിൽ തീ പിടിപ്പിക്കുന്ന കളികൾ. അങ്ങനെ തീ പിടിപ്പിക്കുന്ന ചില കളിക്കാരുമുണ്ട്. ഒരു നല്ല കളിയെ legendary status ലേക്ക് എടുത്തുയർത്തുന്നത് അത്തരം പ്രകടനങ്ങളാണ്. അത്തരമൊരു പ്രകടനമാണ് ഡാൻസിങ് റോസിന്റേത്. രാമനുമായുള്ള സ്പെയറിങ് ഗെയിമോടുകൂടി തന്നെ സിനിമ interesting ആവുന്നുണ്ട്. പക്ഷെ അത് അക്ഷരാർത്ഥത്തിൽ തീ പിടിക്കുന്നത് റോസിനെ രംഗൻ വാദ്ധ്യാർ കപിലന് introduce ചെയ്തു കൊടുക്കുന്ന ഡയലോഗ് മുതലാണ്. കൃത്യമായി പറഞ്ഞാൽ ആ ഡയലോഗ് പറഞ്ഞു തീർന്ന് തൊട്ടടുത്ത സെക്കൻഡ് വരുന്ന സീൻ മുതൽ. ഒരു കോർണറിൽ നിന്ന് summersault അടിച്ചു വന്ന് അവിടെ നിന്ന് എയറിൽ രണ്ട് തവണ റോൾ ചെയ്ത് സ്മൂത്ത് ആയി ലാൻഡ് ചെയ്യുന്ന ഒരു സീനുണ്ട്. ആ ഒരൊറ്റ കട്ടിൽ നിന്ന് അത്രയും നേരം നായകന്റെ വാലായി കോമാളിവേഷം കെട്ടി നിന്നിരുന്ന ഒരാളിൽ നിന്നുള്ള ട്രാൻസ്‌ഫർമേഷൻ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് തൊട്ട് സിനിമയുടെ റേഞ്ച് തന്നെ മാറുകയാണ്. ഒരു നല്ല സിനിമയിൽ നിന്ന് ലെജന്ററി സിനിമയിലേക്കുള്ള ട്രാൻസ്ഫർമേഷൻ അവിടെ തുടങ്ങുന്നു.

സിനിമയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ ഉണ്ടെങ്കിലും സിനിമ കഴിയുമ്പോ മനസ്സിൽ തങ്ങി നിൽക്കുന്നത് ഡാഡിയാണ്. കപിലന്റെ ഒരു മെന്റർ ആയും ഫാദർ ഫിഗറായും ഒക്കെയാണ് ഡാഡി നിൽക്കുന്നതെങ്കിലും അയാൾ കപിലനോട് ഇടപഴകുന്നതൊക്കെ ഒരു സുഹൃത്തിനോടെന്ന പോലെയാണ്. കപിലന്റെ അച്ഛൻ കൊല്ലപ്പെട്ടതിന് ശേഷം കപിലനെയും അമ്മയെയും കൂടെ നിർത്തുന്നത് ഡാഡിയും പുള്ളിയുടെ കുടുംബവുമാണ്. പക്ഷെ അത് ഒരു ചാരിറ്റി പോലെ ചെയ്ത് അയാൾ അവരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നില്ല. രാമനുമായുള്ള സ്പെയറിങ് ഗെയിമിനു ശേഷം കപിലനും അമ്മയുമായുള്ള സെന്റിമെന്റൽ സീനിന് ശേഷം അടുത്തുള്ള മരത്തിൽ ഇടിച്ചു സ്വയം വേദനിപ്പിക്കുന്ന കപിലനെ പിടിച്ചു മാറ്റിക്കൊണ്ട് ഡാഡിയുടെ ഭാര്യ പുള്ളിയോട് പറയുന്നുണ്ട്, ‘kevin, you frozen dog, do something man’ എന്ന്. പക്ഷെ മറുപടിയായി അയാൾ ചുണ്ടിൽ ഒരു സിഗരറ്റും കടിച്ചു പിടിച്ചുകൊണ്ട് കപിലനെ വെറുതെ നോക്കി നിൽക്കുകയാണ്. അവിടെ നടക്കുന്ന മേലോഡ്രാമ ഒന്നും അയാൾ വകവയ്ക്കുന്നു പോലുമില്ല. അയാൾ കപിലനോട് പറയുന്നത് ‘you found your path,man’ എന്നാണ്. ആ നിമിഷം അയാളാണ് കപിലനിലെ ബോക്സറെ ആദ്യമായി തിരിച്ചറിയുന്നത്.

തൊട്ടടുത്ത സീനിൽ റോസുമായുള്ള മാച്ച് ഫിക്സ് ചെയ്യുന്നതും ഡാഡിയാണ്. അവരുടെ ഭാഗത്ത് നിന്ന് വരുന്ന ചില tongue slips പോലും മുതലെടുത്തുകൊണ്ട് ആ conversationൽ കൃത്യമായ ഇടപെടലുകൾ നടത്തിയാണ് ഡാഡി ആ മാച്ച് ഫിക്സ് ചെയ്യുന്നത്. കപിലന്റെ ഏറ്റവും മികച്ച അവസരമാണ് അതെന്ന് അയാൾ അപ്പൊ തിരിച്ചറിയുന്നുണ്ട്. ഇങ്ങനെ പലപ്പോഴായി കപിലന്റെ ജീവിതത്തിൽ ഡാഡി പൊസിറ്റിവായി ഇടപെടുന്നുണ്ട്. പക്ഷെ അതൊന്നും കപിലന് പോലും തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ്. അതുകോണ്ട് തന്നെ കപിലന് അയാളോട് ഒരു സുഹൃത് ബന്ധത്തിനപ്പുറം കടപ്പാടുകൾ ഒന്നും കാത്തുസൂക്ഷിക്കേണ്ടിയും വരുന്നില്ല. ഇടയ്ക്ക് ഒരു സീനിൽ കപിലൻ അയാളെ തല്ലുന്നു പോലുമുണ്ട്. സാധാരണ സിനിമകളിലൊക്കെ ഒരു 10 മിനിറ്റ് സെന്റിമെന്റ്‌സിനുള്ള സ്കോപ്പുള്ള സംഗതിയാണ്. പക്ഷെ അതിലേക്ക് ഒന്നും ഫോക്കസ് പോലും കൊടുക്കാതെ സിനിമ മുന്നോട്ട് പോവുന്നു, ഡാഡി പഴയപോലെ തന്നെ കപിലന്റെ കൂടെ തന്നെ നിൽക്കുന്നു. വളരെ മികച്ച രീതിയിൽ എഴുതിയിരിക്കുന്ന, എന്നെ ഒരുപാട് ടച്ച് ചെയ്ത ഒരു കഥാപാത്രമാണ് ഡാഡി. I would say it’s a perfect example of companionship and caring.
‘അപ്പടി പോയിട്ടേ ഇരിക്കണോ, നാ ഇരിക്കെ ഉൻ പിന്നാടി, daddy is there, ah..’

പാ രഞ്ജിത്തിന്റെ സിനിമകൾ പൊതുവേ ലൗഡ് ആയി പൊളിറ്റിക്സ് സംസാരിക്കുന്നവയാണ്. അതൊരു കാലഘട്ടത്തിന്റെ ആവശ്യകതയാണ്, പക്ഷെ അത് അയാളുടെ സിനിമകളുടെ ക്വാളിറ്റിയെ സാരമായി തന്നെ ബാധിക്കുന്നുണ്ടായിരുന്നു. സർപ്പട്ട പരമ്പരയിലേക്ക് വരുമ്പോ സിനിമയുടെ ഏറ്റവും വലിയ ക്വാളിറ്റിയും അതിലെ പൊളിറ്റിക്സ് ലൗഡ് അല്ല എന്നുള്ളതാണ്. തന്നോടുള്ള ആരാധന മുതലെടുത്തുകൊണ്ടു തന്റെ ego satisfactionന് വേണ്ടി കപിലനെ ഉപയോഗിക്കുന്ന രംഗൻ വാദ്ധ്യാരെയും പിന്നീട് monetary benefits ന് വേണ്ടി ഉപയോഗിക്കുന്ന വെട്രിയേയും മുതൽ കപിലനെ താണവനായി കാണുന്ന രാമനെയും ഒക്കെ വച്ചുകൊണ്ട് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന തരംതിരിവുകളെയും അവയെ കൊണ്ട് മുതലെടുപ്പ് നടത്തുന്നവരെയും കൃത്യമായി അടയാളപ്പെടുത്തുവാൻ പാ രഞ്ജിത്തിന് സാധിച്ചിട്ടുണ്ട്. പക്ഷെ സിനിമയുടെ entertainment qualityയെ യാതൊരു വിധത്തിലും അത് ബാധിക്കുന്നില്ല. തുടക്കത്തിലെ ബോക്‌സിങ് സീനുകളാണെങ്കിലും പിന്നീട് കപിലന്റെ downfall കാണിക്കുന്ന ആ 15 മിനിറ്റുകൾ ആണെങ്കിലും സംവിധായകന്റെ ക്രാഫ്റ്റ് മനസ്സിലാക്കിത്തരുന്നവയാണ്.

പാ രഞ്ജിത് തമിഴ് സിനിമയെ revolutionize ചെയ്ത ആളുകളിൽ ഒരാളായൊക്കെ കണക്കാക്കപ്പെടുന്ന ആളാണ്. പക്ഷെ പുള്ളിയുടെ സിനിമകളേക്കാളും പുള്ളി സപ്പോർട്ട് ചെയ്യുന്ന സിനിമകളുടെയൊക്കെ കൂടി മെറിറ്റിലാണ് അങ്ങനെയൊരു ടാഗ് വന്നതെന്നാണ് തോന്നിയിട്ടുള്ളത്. അവസാനം ഇറങ്ങിയ കബാലി ആണെങ്കിലും കാലാ ആണെങ്കിലും ക്വാളിറ്റിവൈസ് അത്ര മികച്ചു നിൽക്കുന്ന സിനിമകൾ എന്നു പറയാൻ കഴിയില്ല(I like kabali though). പക്ഷെ ‘സർപ്പട്ട പരമ്പര’ പാ രഞ്ജിത്തിന്റെ ഒരു തിരിച്ചുവരവാണ്, വെട്രിമാരന്റെ ഒക്കെ ലീഗിൽ പരിഗണിക്കാൻ തക്കവണ്ണം ക്രാഫ്റ്റ് തനിക്കുണ്ടെന്നുള്ള ഒരു സ്വയം തെളിയിക്കലാണ്. ‘സർപ്പട്ട പരമ്പര’ പാ രഞ്ജിത്തിന്റെ ഏറ്റവും മികച്ച സിനിമയാണ്, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സ്പോർട്സ് സിനിമകളിൽ ഒന്നും. അങ്ങനെയല്ലെന്ന് ഇപ്പോഴും പറയുന്നവർ പുതിയതിനെ അംഗീകരിക്കാനുള്ള മടിയുള്ളവരാണെന്നേ കരുതാൻ പറ്റൂ..

Advertisement

Movie: Sarpatta Parambarai

 40 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment14 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement