മോദിജിയുടെ ഇനി വരാനിരിക്കുന്ന സിനിമ സ്റ്റൈലിഷായ ആക്ഷൻ പാക്ക്ഡ് ആയ ഒരു മാസ്സ് സിനിമയെങ്കിൽ ഇങ്ങനെ ഇരിക്കും

36


Aswin Ravi

മോഡിജിയുടെ മറ്റൊരു biopic കൂടി വരികയാണല്ലോ. ഇത്തവണ സഞ്ജയ് ത്രിപാഠിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മികച്ച ഒരു ഇൻസ്പിറേഷണൽ സിനിമ ആയിരിക്കുമെന്നു പ്രതീക്ഷിക്കാം പക്ഷെ മോഡിജിയുടെ കഥ എടുക്കേണ്ടത് ഒരു ഇൻസ്പിറേഷണൽ സിനിമയായോ പിരീഡ് സിനിമയായോ അല്ല, പകരം സ്റ്റൈലിഷായ ആക്ഷൻ പാക്ക്ഡ് ആയ ഒരു മാസ്സ് സിനിമയായാണ്. മോഡിജിയുടെ കഥ അങ്ങനെ ഒരു സിനിമയായാലുള്ള ചില സീനുകളാണ് താഴെ..


ഇൻട്രോ സീൻ


“അത് അദ്വാനി. ഈ അദ്വാനി പണ്ട് രഥയാത്ര ഒക്കെ നടത്തിയിട്ടുള്ള മഹാതെമ്മാടിയായിരുന്നു. ഇപ്പൊ രാഷ്ട്രീയത്തിൽ നിന്നൊക്കെ ഔട്ട് ആയപ്പഴാ ഒന്ന് ചൊവ്വായത്.
ഇത് അമിത്ഷാ. പണ്ട് ഗുജറാത്തിൽ ഉണ്ടായ കലാപത്തിൽ ഇവന്റെ കഴിവ് കണ്ട ബിജെപി ഇവനെയങ് ഏറ്റെടുത്തു വളർത്തി.
പിന്നെ മൂത്തയൊരുത്തനുണ്ട്. കുഴപ്പക്കാരനാണോന്നു ചോദിച്ചാൽ, നമുക്ക് പണിയാ..”
(കറുത്ത വണ്ടി, മഴ, കുട, ബിജിഎം)
“ഇതാരാ..??”
“നരേന്ദ്ര ദാമോദർദാസ് മോഡി..ഇവൻ എവിടുന്നു വരുന്നെന്നോ എങ്ങോട്ട് പോവുന്നെന്നോ ആർക്കും പറയാൻ പറ്റില്ല. മെരുങ്ങാൻ വിഷമമുള്ള ഇനമാ..”
“ഇവന്റെ ബാക്ക്ഗ്രൗണ്ട്..??”
(സീൻ കട്ട്, വോയ്സ് ഓവർ)
“മോഡിജി എവിടുന്നു വന്നു എന്നാർക്കുമറിയില്ല. പക്ഷെ ഒരു ദിവസം മോഡിജി റെയിൽവെ സ്റ്റേഷനിൽ ചായ വിൽക്കുന്നുണ്ടായിരുന്നു”
(രണ്ടാമത്തെ വോയ്സ് ഓവർ)
മോഡിജി ആള് “കലാപകാരിയൊക്കെയായിരിക്കും, പക്ഷെ ഹൃദയത്തിൽ നന്മയുള്ളവനാ..”
“അപ്പൊ ഇവൻ കുഴപ്പമാണ്…”


പഞ്ച് ഡയലോഗുകൾ


വക്കീൽ: “ഒരു കാര്യം മറന്നു… കാര്യം മറന്നു.. ആ, ദാ ഡിഗ്രി സർട്ടിഫിക്കറ്റാ..”
മോഡി: “നിങ്ങളുടെയാ, നമുക്ക്‌ അതില്ല..”


നോട്ട് നിരോധനത്തിന് ശേഷം..
“അള്ളാ, മോഡിജി.. എത്ര നാളായി ജീ കണ്ടിട്ട്.. ആഹാ, അമിത് ഷാജിയും ഉണ്ടല്ലോ. പഴേ അതേ ഡയലോഗ്, ‘മേരെ പ്യാരെ ദേശ് വാസിയോ’, പക്ഷേ ആ പച്ചയ്ക്ക് കത്തിക്കുന്ന ആ ഡയലോഗ് പുതിയതാ. അല്ലാ, ജി ഈ ടൈപ്പ് എടുക്കാത്തതാണല്ലോ..”
“ആചാരവെടിക്ക് ഇതാ ബെസ്റ്റ്..”


നെഹ്റു: നീയൊക്കെ എന്തിനാടാ എന്നെ പറയണത്.. നിന്റെയൊക്കെ എക്കണോമി ഇടിഞ്ഞതിനു നമ്മ എന്ത് ചെയ്യാനാടാ.. നമ്മടെ കൈയ്യിലും മൂർച്ചകളുണ്ടെട്ടാ, ഇത് പഴേ ഇന്ത്യയൊന്നുമല്ല..”
മോഡി: ഇന്ത്യ പഴേ ഇന്ത്യ അല്ലെന്നറിയാം, പക്ഷെ മോഡി പഴേ മോഡി തന്നെയാ..”


പെട്രോൾ വില കൂട്ടാൻ വേണ്ടി ഇടയ്ക്ക് ഇന്ത്യയിൽ വരുമ്പോൾ…
“ഇവർടെ പ്രധാനമന്ത്രിയാ, ലിത്വാനിയയിലായിരുന്നു. ഒന്ന് കാണാൻ വന്നതാ. പണീം കഴിഞ്ഞ് അടുത്ത ബിമാനത്തില് തിരിച്ചു ജോർജിയക്ക് പോവാനുള്ളതാ..”


“മോഡിജീ, റിസോർട്ടിൽ കയറി എംഎൽഎമാരെ പൊക്കണോന്നു പറഞ്ഞാ ഇച്ചിരി ചടങ്ങാ..”
“റിസോർട്ടിൽ നിന്നല്ല, സോണിയാഗാന്ധിയുടെ ഔദ്യോഗികവസതിയിൽ നിന്നാണെങ്കിലും പൊക്കിയിരിക്കും..”


അമിത് ഷാ: മോഡിജി, ഇപ്പഴത്തെ എംഎൽഎമാരെ ഒന്നും ചുളുവിനൊന്നും കിട്ടില്ല. എല്ലാവനും കോടികൾ ആണ് ചോദിക്കുന്നത്.
മോഡി: പഴേ മോഡിക്കും ഷായ്ക്കും മാർക്ക് ചെയ്യാൻ പറ്റാത്ത ഏത് എംഎൽഎയാടാ ഇന്ത്യയിലുള്ളത്..


“നീയൊക്കെ കാക്കി ട്രൗസറുമിട്ട് ശാഖയിൽ കുറുവടി വീശി നടന്ന ടൈമിൽ നമ്മളീ സീൻ വിട്ടതാ.. നിന്റെയൊക്കെ ജ്യേഷ്ഠന്മാരോടൊക്കെ ചോദിച്ചാൽ അറിയാം..”


“തീവണ്ടി കത്തിയാൽ എഞ്ചിൻ പാർട്‌സ് എങ്കിലും കിട്ടും..”


“കൊറോണയ്ക്കുള്ള ചാണകലേഹ്യവും ഗോമൂത്രകഷായവും ഞാൻ തരുന്നുണ്ട്. ഇപ്പഴല്ല, പിന്നെ..”


ക്ലൈമാക്സ്


ചൈന മോഡിജിയെ ഒരു കോംപ്രമൈസിന് വിളിക്കുന്നു, അമേരിക്ക ബ്രിട്ടൻ ജപ്പാൻ മുതലായ രാജ്യങ്ങളുടെ ഒക്കെ മധ്യസ്ഥതയിൽ.
അജിത് ഡോവൽജി: ചൈനേ, ഇനി ഒരു പ്രശ്നം ഉണ്ടാക്കരുത്. ഞങ്ങൾക്കതിന് താൽപര്യമില്ല.
ചൈന: ഞങ്ങൾക്ക് താത്പര്യമുണ്ടെങ്കിലോ..
ഡോവൽജി: ചൈനേ, പ്ലീസ്..
ചൈന: ഏ കച്ചുവാ പിള്ളേരോട് എനിക്കൊരു ബഹുമാനമുണ്ടായിരുന്നു, ഇവിടെ വരുന്നത് വരെ. നിങ്ങൾക്ക് ഇത്ര ബുദ്ധിയില്ലാതായി പോയല്ലോ..
ഡോവൽജി: ചൈനേ, ഞങ്ങൾ ഒരു കോംപ്രമൈസിനാണ് വന്നത്.
ചൈന: അതേ, ചൈന കോംപ്രമൈസിന് വിളിക്കും, കാശും മേടിക്കും. എന്നിട്ട് ദേ (കുഴി ചൂണ്ടിക്കാണിച്ചിട്ട്) അതിലേക്ക്..
ഡോവൽജി(ചിരിച്ചുകൊണ്ട്): ചൈനേ, നിങ്ങൾ ഊളത്തരം കാണിക്കുമെന്നു മോദിജി പറഞ്ഞിരുന്നു. അത് അറിഞ്ഞിട്ട് തന്നാ വന്നത്. നീ എന്താ പറഞ്ഞത്, ഞങ്ങൾക്ക് ബുദ്ധിയില്ലെന്നോ. ഗോമാതാജി ഞങ്ങൾക്ക് നല്ല പാലും മൂത്രവും ചാണകവും ബുദ്ധിയും തന്നിട്ട് തന്നെയാണ് വളർത്തിയത്. നിനക്ക് ഇല്ലാതെപോയതും അങ്ങനെയൊരു മാതാജിയാണ്.
(ബ്രിട്ടൻ അമേരിക്ക ജപ്പാൻ ഒക്കെ ഇന്ത്യയുടെ സൈഡിലേക്ക് മാറുന്നു)
അമിത് ഷാജി: ഇവന്മാര് മറിയുമെന്ന് ആദ്യം ഞങ്ങളും വിചാരിച്ചില്ല. അടുത്തപ്പോ അല്ലേ, നിനക്കിട്ട് പണിയാൻ ഇവരും കാത്തിരിക്കുകാണെന്നറിഞ്ഞത്.
ചൈന: അമേരിക്കേ..
അമേരിക്ക: നിന്റെയൊക്കെ രാജ്യം ഉണ്ടാവുന്നതിനു രണ്ടു നൂറ്റാണ്ട് മുൻപേ ഞങ്ങളൊക്കെ ഈ സീനിലുള്ളതാണ്. അതാണ് ചൈനേ നീ മറന്ന് പോയത്..
ഡോവൽജി: ഇപ്പൊ നീ ഒറ്റയ്ക്കാവുന്നതിന്റെ സുഖം അറിയുന്നില്ലേ..?
ചൈന: ചൈന എന്നും ഒറ്റയ്ക്ക് തന്നാ നിന്നിട്ടുള്ളത്. ഞാൻ തീറ്റ കൊടുത്ത ഏത് കൈയ്യാ എനിക്കിട്ട് പണിയുന്നതെന്ന് എനിക്കൊന്ന് അറിയണം.
(മോഡിജിയുടെ മാസ്സ് എൻട്രി. മോഡിജി വന്ന് കണ്ട ചൈനീസ് ആപ്പൊക്കെ നിരോധിച്ച് ചൈനയുടെ GDP ഇടിച്ചു തകർക്കുന്നു. അമേരിക്കയും ജപ്പാനും ബ്രിട്ടനും കൂടി ചൈനയെ എടുത്ത് കുഴിയിലിട്ട് മൂടുന്നു. ശുഭം)