ഒരിക്കലും മക്കളെ ലാളിച്ചു വഷളാക്കാതിരിക്കുക, അവരുടെ ജീവിതം നിങ്ങൾ ജീവിക്കാതിരിക്കുക

298

Athira Balasubramanian

ജോജി സൃഷ്ടിക്കപ്പെടുന്നത്…

ഒരു സമ്പന്ന കുടുംബത്തിലെ ഇളയവനായി ജനിച്ച്, ഇളയ കുട്ടി എന്നതിന്റെ എല്ലാ പ്രിവിലേജ്കളും കൊടുത്ത്, അവൻ പിച്ചവെച്ച് നടക്കാനായിട്ടും ആ ബുദ്ധിമുട്ട് പോലും അവനെ അനുഭവിക്കാൻ വിടാതെ എടുത്തുകൊണ്ട് നടന്ന്, ജീവിതത്തിൽ ഒരു കുട്ടി സ്വാഭാവികമായും അനുഭവിച്ചു വളരേണ്ട അവന്റെ സ്വഭാവ നിർമിതിയെ തീരുമാനങ്ങൾ എടുക്കാൻ ഉള്ള കഴിവിനെ ബാധിക്കുന്ന stress കൾ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ ഒന്നും അനുഭവിക്കാൻ സമ്മതിക്കാതെ വളർത്തി, അവന്റെ വാശികൾക്ക് കൂട്ടുനിന്ന് ഒടുക്കം അവൻ മുതിർന്നു കഴിയുമ്പോൾമാത്രം അടക്കമരം ആയിപോയതുകൊണ്ട് മാത്രം മടിയിൽ വെക്കാൻ പറ്റില്ലല്ലോ എന്നോർത്തു അവനോട് അഭിപ്രായം ചോദിക്കുന്നു അല്ലെങ്കിൽ തീരുമാനം എടുക്കാൻ പറയുന്നു. അത് മിക്കവാറും പ്ലസ് ടു കഴിഞ്ഞ് എന്ത് കോർസ് ചെയ്യണം എന്നുള്ളതാവും.

അന്ന് മുതൽ അവൻ ജീവിതത്തിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങളും പാളിച്ചകൾ ആവും. കാരണം അവന് അറിയില്ല അവന്റെ കഴിവിന്റെ മേഖല ഏതാണെന്നോ, ഏതൊക്കെ കാര്യങ്ങൾ അവനെകൊണ്ട് ചെയ്യാൻ പറ്റുമെന്നോ, എന്തിന് മര്യാദക്ക് ഒരു നുണ പറയാൻ പോലും അവന് അറിയുന്നുണ്ടാവില്ല. ഈ സമയം അവനെ ഇങ്ങനെയൊക്കെ ആക്കിത്തീർത്തവർ, ചെറുപ്പത്തിൽ ഇവനെ ഓമനിച്ചു വളർത്തിയവർ തന്നെ അവനെ ഒരു പാഴായി പോയ ജന്മം എന്നൊക്കെ പറഞ്ഞു കുറ്റംപറച്ചിൽ തുടങ്ങി കാണും.

ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് ഇല്ലാത്തവർ ആയി മാറുന്നു. ജീവിതത്തിൽ കിട്ടികൊണ്ടിരുന്ന സൗഭാഗ്യങ്ങൾ പെട്ടെന്നൊരു ദിവസം ഇല്ലാതാവുമ്പോൾ അവഗണനയും പരിഹാസവും മാത്രം നേരിടേണ്ടി വരുമ്പോൾ അവൻ പെരുമാരുന്നതിന്റെ extrem വേർഷൻ ആണ് ജോജി. ഒരിക്കലും മക്കളെ സ്നേഹമെന്ന പേരിൽ ലാളിച്ചു വഷളാക്കാതിരിക്കുക. അവരുടെ ജീവിതം നിങ്ങൾ ജീവിക്കാതിരിക്കുക.