ട്രെയിൻ കയറിയപ്പോൾ ഒരു സ്ത്രീ ഞാൻ കേള്‍ക്കെ തന്നെ പറഞ്ഞു “പത്ത് പോത്തിന്റെ ചത വച്ചോണ്ട് നടക്കും, മനുഷ്യന് നിൽക്കാൻ സ്ഥലം ഇല്ല”

203
Athira Geetha Ramesh എഴുതുന്നു 
വേട്ടയാടപ്പെടലുകളെ പേടിച്ച് ഒഴിഞ്ഞുമാറി നിന്നിട്ടുണ്ട്.. എന്തിന്‌,ഞാൻ കാരണം എന്റെ ഉറ്റവർക്ക് നാണക്കേട് ഉണ്ടാവരുതെന്നോർത്ത് മാത്രം ഇഷ്ടം ഉള്ള യാത്രകള് പോലും ഒഴിവാക്കിയിട്ടുണ്ട്.
പലരും പല പേരുകൾ വിളിക്കുന്നൂ.. ജോലി സ്ഥലത്ത്, സ്കൂളിൽ, കോളേജിൽ നാലാള് കൂടുന്ന ഇടത്തെല്ലാം അങ്ങനെ തന്നെ.. ബസ്സിലോ ട്രെയിനിലോ യാത്ര ചെയ്യുന്നത് പോലും ഒരു പേടി സ്വപ്നമായി മാറി… ഈ അടുത്ത്, അതായത്‌ ഫെബ്രുവരി മാസം ആറാം തീയതി തിരുവനന്തപുരം സിറ്റിയില് വരാൻ ട്രെയിൻ കയറിയപ്പോൾ ഒരു സ്ത്രീ ഞാൻ കേള്ക്കെ തന്നെ പറഞ്ഞു “പത്ത് പോത്തിന്റെ ചത വച്ചോണ്ട് നടക്കും, മനുഷ്യന് നിൽക്കാൻ സ്ഥലം ഇല്ല” എന്ന്.
ഞാൻ അത് കേട്ടു എന്ന് കൂടെ നിന്നവർക്ക് മനസിലായത് കൊണ്ടാവണം അടുത്ത് നിന്ന മറ്റൊരു സ്ത്രീ പുറകിലേക്ക് നീങ്ങി നിൽക്കുകയും ചുറ്റും ഉള്ളവരിൽ ചിലര്ക്ക് ഞാനൊരു ജോക്കറായി അന്ന് ഞാൻ കരഞ്ഞില്ല.. ചെറുതായൊന്ന് ചിരിച്ചു.
എന്റെ ആഗ്രഹം മഞ്ഞ് പെയ്യുന്ന ഏതെങ്കിലും രാജ്യത്ത് ജോലി ചെയ്യണമെന്നാണ്, പക്ഷേ ഈ കാര്യം ഞാന് കുറച്ച് പേര്‌ കൂടി നില്ക്കുന്ന ഇടങ്ങളില് പറയാറില്ല. കാരണം ഉടനെ അടുത്ത കമെന്റ് വരും ആനയെയൊക്കെ ഫ്ലൈറ്റില് പ്രതേകമിടത്താണ് കയറ്റുന്നേന്ന്.പ്രായം കൂടും തോറും വിവാഹ കമ്പോളത്തില് ഡിമാന്റ് കുറയും എന്ന ഓര്മ്മപ്പെടുത്തലുകൾക്ക് ഇടയ്ക്കാണ് ഇത്രേം തടി ഉള്ളവളെ ആരാണ് കല്യാണം കഴിക്കുക എന്നുള്ള മറ്റൊരു “ആഗോള പ്രശ്നം”.മനുഷ്യന്റെ പല പ്രത്യേകതകളിലൊന്നായി ഞാൻ മനസ്സിലാക്കുന്നത്‌ ഏതൊരു സാഹചര്യത്തിലും പൊരുത്തപ്പെടാൻ കാലം അവന് /അവള്ക്ക് സാഹചര്യം ഉണ്ടാക്കും എന്നാണ്,ഞാനിപ്പൊ എനിക്കുള്ള പല “ഇരട്ട പേരുകളിലും” സന്തോഷം കണ്ടെത്തുന്നു.. അതിന്‌ എന്നെ സഹായിച്ചത് ഈ 25 വർഷത്തിനുള്ളിൽ എന്നെ കളിയാക്കിയവരാണ്.
എനിക്ക് ഉണ്ടായിരുന്ന അപകർഷതാ ബോധം മാറ്റി എനിക്ക് വാശി ഉണ്ടാക്കിയതും അവർ ആണ്‌..
നിറം, ജാതി, പൊക്കം, വണ്ണം, സ്വത്വം തുടങ്ങി ഏത്‌ തരം ബുള്ളിയിങ്ങായാലും അത് ഇങ്ങിവിടെ തിരുവനന്തപുരത്തായാലും അങ്ങ് ഓസ്ട്രേലിയയിലായാലും ചെയ്യുന്ന ഇംപാക്റ്റ് ഒന്നാണ്…
പലപ്പോഴും സുഹൃത്തുക്കളൊക്കേ കൂടെ നിന്ന് ഫോട്ടോ എടുക്കാന് നിര്ബന്ധിക്കുമ്പോൾ അതിൽ നിന്നൊക്കെ ഒഴിഞ്ഞ് മാറുന്നത് അതിന്‌ തൊട്ട് മുമ്പുള്ള മണിക്കൂറുകളിൽ എപ്പോഴെങ്കിലും ഞാൻ ആര്ക്കെങ്കിലും ഒരു പരിഹാസപാത്രമായത് കൊണ്ടാണ്‌.
ഏറെ കഷ്ടപ്പെട്ട് ആണ്‌ ഞാൻ ഓരോ തവണയും റിക്കവറായി ആത്മവിശ്വാസത്തോടെ ചിരിക്കുന്നത്..പക്ഷേ, അതിനെ വളരേ വേഗം തകര്ക്കാൻ ഓരോ വാക്ക് കൊണ്ടും കഴിയുന്നുണ്ട്..
ഒരു യാഥാര്ത്ഥ്യമാണ് ബുള്ളിയിങ്ങ്.. അത് കൂട്ടുകാരോ ബന്ധുക്കളോ നാട്ടുകാരോ ആരും ആവാ പാരന്റ്സും! .. അത് കൊണ്ട്‌ തന്നെ ക്വാഡന്റെ വീഡിയോ എന്നെ അതിശയപ്പെടുത്തുന്നില്ല,
മറിച്ച് അവന് തിരികെ മറുപടി കൊടുക്കാൻ അവന്റെ കഴിവുകള് കൊണ്ട്‌ കഴിയും എന്ന വിശ്വാസം ഉണ്ട്… ക്വാഡൻ, കാലം നിന്നെ നിന്റെ കഴിവുകളിലൂടെ വലിയവനാക്കും.!
NB :-എന്ത് പോസ്റ്റ് ഇട്ടാലും എത്ര വിഷമം ഉണ്ടെങ്കിലും അത് വായിക്കുന്നവരെ ബാധിക്കാതിരിക്കാൻ വേണ്ടി പലപ്പോഴും പല മീമും ഇടാറുണ്ട്. മൊത്തം കോമഡി ആയ ഇതിൽ ഇനി വേറെ meme ചേര്ക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല .. അതോണ്ട് ഞാൻ തന്നെ meme ആവുന്നു