ഡോക്ടർ അഷീൽ ഇഷ്ടം, നിഷ കഷ്ടം

399

Athira Geetha Ramesh

നിഷക്ക് ആളെ അത്ര പരിചയം ഇല്ലെന്നു തോന്നുന്നു. നിയമസഭ സീറ്റ്‌ കിട്ടാൻ കോൺഗ്രസിന്റെ ആസനം താങ്ങാൻ പോകുമ്പോൾ ഇങ്ങനെയും ചിലർ ഉണ്ടെന്നു മനസിലാക്കിക്കോ. ഡോക്ടർ അഷീൽ ഇഷ്ടം❤️ നിഷ കഷ്ടം 😏

ആലപ്പുഴ മെഡിക്കൽ കോളേജിൽ MBBS പഠന സമയത്തുതന്നെ ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളേജിലെ നഗ്നമായ ബിൽഡിംഗ്‌ അഴിമതി പുറത്തുകൊണ്ടു വരാൻ സാധിച്ച യൗവ്വനമാണ് അഷീലിന്റേത്. അതിനെത്തുടർന്ന് തന്റെ ആറുമാസത്തെ ഹൗസ്സർജൻസി ബ്രേക്ക് ചെയ്ത് ആ ആശുപത്രിബിൽഡിംഗ്‌ ജോലിയുടെ മേൽനോട്ടം വഹിച്ച ആർജ്ജവത്തിനെയൊന്നും താങ്കളുടെ രാഷ്ട്രീയ വിടുവേലാ ചർച്ചകളുടെ മസ്തിഷ്ക്കത്തിന് മനസ്സിലാവില്ല. താങ്കളുടെ മാധ്യമത്തിനടക്കം ഇത് അപരിചതമായ കഥയായിരിക്കും.!

പയ്യന്നൂർക്കാരൻ അഷീലിന്റെ തൊട്ടടുത്താണ് കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തബാധിത പ്രദേശങ്ങൾ. അങ്ങിനെ കേരളത്തിന്റെ വടക്കേയറ്റത്ത് തലമുറകൾക്ക് ദുരിതം വിധിച്ച എൻഡോസൾഫാൻ ദുരിതബാധിതരുടെ കൂടെ ഒരു പ്രധാന സംഘടനയും ഇല്ലാത്തപ്പോൾ പോലും ഒറ്റക്ക് നിന്ന വ്യക്തിയാണ് അദ്ദേഹം. അന്ന് അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് എതിരെ സുപ്രീംകോടതിവരെപോയ ബഹുരാഷ്ട്ര കമ്പനിക്ക് തോറ്റു മടങ്ങേണ്ടി വന്നതും ചാമക്കാലയെയും ഒട്ടകം കോവാലനെയും മാത്രംകേട്ടു പരിചിതയായ താങ്കൾക്ക് അന്യമായ കഥയായിരിക്കും.

ഒരു മെഡിക്കൽ പ്രൊഫഷണലിന്റെ ആഡംബര ജീവിതവും, ലൈറ്റ് കത്തുന്ന കാറും പരിചാരകരും ഇല്ലാതെതന്നെ, ഐക്യരാഷ്ട്ര സഭയിൽവരെ എൻഡോസൾഫാൻ വിഷയം അവതരിപ്പിച്ചു സമ്മർദ്ദങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് മാരകവിഷത്തിൻറെ നിരോധനം യാഥാർഥ്യമാക്കിയ വ്യക്തിത്വമാണ് ഡോ. അഷീലിന്റേത്. #പൊതുജനാരോഗ്യം എന്ന വിഷയത്തിൽ ശ്രീചിത്രയിൽ നിന്ന് MPH (A Master of Public Health (MPH) degree is a graduate-level program that emphasizes the practical aspects of public health.) പഠിച്ചു പാസായത് ലാഭേച്ഛയും സ്വാർത്ഥമോഹങ്ങളുമില്ലാതെ ഈ സമൂഹത്തെ സേവിക്കാനായിരുന്നുവെന്ന് ഡോ. മുഹമ്മദ് അഷീൽ ഈ കോവിഡ് കാലത്തും ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ്.! ❤💕

ഒരു ആറുനില കെട്ടിടത്തിൽ രണ്ടുനിലകൾക്കു മുകളിൽ ലക്ഷത്തിലേറെ വവ്വാലുകൾ കൂടുകൂട്ടിയ ഒരു കെട്ടിടം നിങ്ങൾ സ്വപ്നംകണ്ടിട്ടുണ്ടോ, പോട്ടെ സിനിമയിലെങ്കിലും?! ഡോ. അഷീൽ സർക്കാർ സർവീസിൽ ചാർജ്ജ് എടുക്കുമ്പോൾ NIPMR (National Institute of Physical Medicine And Rehabilitation.) എന്ന കല്ലേറ്റുംകരയിലെ സ്ഥാപനത്തിന്റെ അവസ്ഥ അതായിരുന്നു. മാസങ്ങളുടെ കഠിനപ്രയത്നം കൊണ്ടാണ് വവ്വാലുകളെ പായിച്ച് അതു നിരാലംബമനുഷ്യർക്ക് കയറാവുന്ന കെട്ടിടമാക്കി മാറ്റിയത്.ഇന്നത് അന്തർദേശീയ നിലവാരമുള്ള പുനരധിവാസ ചികിത്സാകേന്ദ്രമാനിന്നതും വലതുപക്ഷത്തിൻ്റെ രാഷ്ട്രീയം ഒളിച്ചുകടത്തുന്ന ചർച്ചാപ്രഹസനങ്ങൾ സംഘടിപ്പിക്കുന്ന താങ്കൾക്ക് അറിയുമായിരിക്കില്ല.!
ഭിന്നശേഷിയുള്ള വ്യക്തികൾക്കായി ഈ കേന്ദ്രം നടത്തിയ ‘അവസരങ്ങളുടെ ആഘോഷ’മെന്ന പ്രോഗ്രാം, ചർച്ചകളിൽ പങ്കെടുക്കുന്ന നേരുപറയുന്ന പാനലിസ്റ്റുകൾക്ക് സമയം അനുവദിക്കാതെ ലേഡി അർണാബ് ഗോസ്വാമി കളിക്കുന്ന താങ്കൾക്ക് അറിയാനായിട്ടുണ്ടാവില്ല. ചുരുങ്ങിയ ഈ കാലഘട്ടത്തിനിടയിൽ സർവീസിലെ മികച്ച സേവനത്തിന് രണ്ടുതവണയാണ് സംസ്ഥാന സർക്കാർ അദ്ദേഹത്തെ ആദരിച്ചത് എന്നും മലയാളികൾ അറിയേണ്ടതാണ്.!! 💕🌷

കേരള സാമൂഹ്യസുരക്ഷാ മിഷന് ‘We Care’ എന്ന പദ്ധതി ആരംഭിച്ചതും അത് വ്യാപകമാക്കിയതും അദ്ദേഹമാണ്. We Care എന്ന ഒരൊറ്റപദ്ധതിയിലൂടെ തന്നെ ഒരുപാട് പേർക്ക് സഹായഹസ്തം നീട്ടാൻ കേരള സാമൂഹ്യസുരക്ഷാമിഷന് സാധിച്ചു. ആ നേട്ടങ്ങൾക്കെല്ലാം പിന്നിലുള്ള ഒരു മനുഷ്യൻ കോവിഡ് പ്രതിരോധത്തിൽ ലോകത്തിൽത്തന്നെ മുന്നിലുള്ള കേരളത്തെക്കുറിച്ചു സംസാരിക്കാനെത്തുമ്പോൾ താങ്കളുടെ താൽപ്പര്യങ്ങളും രാഷ്ട്രീയ പക്ഷപാതിത്വങ്ങളും അടിച്ചേൽപ്പിക്കുന്നത് മിനിമം ഭാഷയിൽ ബോറാണ്!

സർക്കാർ സർവീസിനെ ജനസേവനം ആയി മനസ്സിലാക്കുകയും അതിനുവേണ്ടി ജീവിതം തന്നെ ഒരു സപര്യയാക്കി മാറ്റുകയും ചെയ്ത, ധനസമ്പാദനത്തിന് സ്വന്തംകയ്യിൽ നിരവധി ഡിഗ്രികളുള്ള ഒരു ഡോക്ടർ സർക്കാർ ഉദ്യോഗസ്ഥനാകുന്ന അപൂർവ്വം ഉദാഹരങ്ങങ്ങൾ മാത്രമേ കേരളത്തിൽ ഉണ്ടാകൂ. തിരുവനന്തപുരത്ത് ചെന്നാൽ സാമൂഹിക സുരക്ഷാ മിഷൻ ഓഫീസിന്റെ മുകളിൽ ഒറ്റമുറിയിൽ ജോലിയും താമസവും എല്ലാം ഒരു മുറിയിലേക്കൊതുക്കി രാവും പകലും ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ നിങ്ങൾക്ക് കാണാം.
വ്യക്തിപരമായ ലാഭേച്ഛയും പ്രശസ്തിയും ലക്ഷ്യമാക്കാതെ നമുക്കിടയിൽ നിശബ്ദമായി നിലയുറപ്പിച്ചു പ്രവർത്തിക്കുന്ന മനുഷ്യരെ,യഥാർത്ഥമായ മനുഷ്യ സ്നേഹികളെ നിക്ഷപക്ഷ രാഷ്ട്രീയ ചർച്ച എന്നപേരിൽ താങ്കളുടെ അജണ്ടകൾ ഉന്നയിച്ചു അപമാനിച്ചാക്രമിക്കാൻ ശ്രമിക്കരുത്.
We love you Mohammed Asheel ❤️