സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന ആതിരയുടെ മകള്‍ അഞ്ജലി എന്ന ചിത്രം യൂട്യൂബ് ചാണക്കിൽ റിലീസ് ചെയ്തു. സന്തോഷ് പണ്ഡിറ്റ് തന്റെ യുട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. . മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രം പറയുന്നതെന്നാണ് സന്തോഷ് പണ്ഡിറ്റ് അറിയിച്ചിരിക്കുന്നത്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍മ്മാണവും എല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും സംവിധായകന്‍ പറയുന്നു. ഒരു സന്തോഷ് പണ്ഡിറ്റ് ചിത്രത്തിൽ നിന്നും പ്രേക്ഷകർ എന്തൊക്കെ പ്രതീക്ഷിക്കുന്നുവോ അതൊക്കെ ട്രൈലറിൽ കാണാം. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍.

ATHIRAYUDE MAKAL ANJALI Malayalam Full Movie

ധാരാളം വിമർശനങ്ങൾക്കും പരിഹാസത്തിനും പാത്രമായ അദ്ദേഹത്തിന്റെ ഗാനരംഗങ്ങൾ ഉൾപ്പെട്ട കൃഷ്ണനും രാധയും എന്ന മുഴുനീള ചലച്ചിത്രം 2011 ഒക്ടോബർ 21-നു് കേരളത്തിലെ മൂന്നു സിനിമാതീയറ്ററുകളിൽ പണ്ഡിറ്റ് തന്നെ പ്രദർശനത്തിനെത്തിക്കുകയുണ്ടായി.

സിനിമ ആദ്യ ഒരാഴ്ച തിയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചതോടുകൂടി ഒരു മലയാളചലച്ചിത്ര അഭിനേതാവും സംവിധായകനും എന്ന നിലയിൽക്കൂടി സന്തോഷ് പണ്ഡിറ്റ് പ്രശസ്തനായി. ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയ പാട്ടുകളുടെ വീഡിയോകൾ, സിനിമ ഇറങ്ങുന്നതിനു മാസങ്ങൾക്കു മുൻപ് തന്നെ യുട്യൂബിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും പ്രചരിക്കുകയും, ആ സമയത്തു് തന്നെ അവയുടെ നിലവാരമില്ലായ്മ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഗൂഗിളിന്റെ 2011 നവംബറിലെ കണക്കുപ്രകാരം സന്തോഷ് പണ്ഡിറ്റ് പത്താമതായുള്ള ജനപ്രിയ സെർച്ച് വാക്കാണ് എന്നു രേഖപ്പെടുത്തിയിരിക്കുന്നു

ഉയർന്ന കലാമൂല്യങ്ങൾ ഉണ്ടെന്നവകാശപ്പെടുന്ന മുഖ്യധാരാ സിനിമകളെ വിമർശനാത്മകമായി വീക്ഷിക്കാനും, അത്തരത്തിലുള്ള നിരവധി വായനയ്ക്കും, ചർച്ചകൾക്കും സന്തോഷ് പണ്ഡിറ്റിന്റെ സിനിമകൾ വഴി മരുന്നിട്ടു.കൃഷ്ണനും രാധയും എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഒഴികെയുള്ള ഒട്ടു മിക്ക പ്രധാന കാര്യങ്ങളും ചെയ്തിരിക്കുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്.

You May Also Like

യോനിയിൽ പല്ലുകൾ ഉള്ള സുന്ദരിയുടെ കഥ

Sajid AM മിഷേൽ ലിച്ചെൻസ്റ്റീൻ എഴുതി സംവിധാനം ചെയ്തു 2007 ൽ പുറത്തിറക്കിയ ഒരു ഹൊറർ-കോമഡി…

വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രം “സൈന്ധവ്”; ‘മനസ്സ്’ ആയി ആര്യ എത്തുന്നു

വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രം “സൈന്ധവ്”; ‘മനസ്സ്’ ആയി ആര്യ എത്തുന്നു നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ…

സൂപ്പർഹിറ്റായ ‘ഡാഡ’ സംവിധാനം ചെയ്ത ഗണേഷ് ബാബുവും ജയം രവിയും ഒന്നിക്കുന്നു

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ‘ജയം’ രവി നായകനായി അഭിനയിച്ചു ഈയിടെ റിലീസായ ‘ഇരൈവൻ’, ‘സൈറൻ’ എന്നീ രണ്ടു ചിത്രങ്ങളും വൻ പരാജയമായിരുന്നു.

“സത്യൻ അന്തിക്കാടിന് എന്നെങ്കിലും ബോധമുണ്ടാവും എന്ന പ്രതീക്ഷ അസ്ഥാനത്താണ്”, ആർ ജെ സലിമിന്റെ കുറിപ്പ്

RJ Salim ഒരുപക്ഷെ ഈയടുത്ത കാലത്തു മലയാളത്തിൽ ഇറങ്ങിയ ഏറ്റവും റിഗ്രസീവായ സിനിമയാവും സത്യൻ അന്തിക്കാടിന്റെ…