സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന ആതിരയുടെ മകള്‍ അഞ്ജലി എന്ന ചിത്രത്തിന്‍റെ ഏഴ് മിനിറ്റ് നീണ്ടുനിൽക്കുന്ന ട്രൈലെർ പുറത്തെത്തി. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രം പറയുന്നതെന്നാണ് സന്തോഷ് പണ്ഡിറ്റ് അറിയിച്ചിരിക്കുന്നത്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍മ്മാണവും എല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും സംവിധായകന്‍ പറയുന്നു. ഒരു സന്തോഷ് പണ്ഡിറ്റ് ചിത്രത്തിൽ നിന്നും പ്രേക്ഷകർ എന്തൊക്കെ പ്രതീക്ഷിക്കുന്നുവോ അതൊക്കെ ട്രൈലറിൽ കാണാം. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍.

ധാരാളം വിമർശനങ്ങൾക്കും പരിഹാസത്തിനും പാത്രമായ അദ്ദേഹത്തിന്റെ ഗാനരംഗങ്ങൾ ഉൾപ്പെട്ട കൃഷ്ണനും രാധയും എന്ന മുഴുനീള ചലച്ചിത്രം 2011 ഒക്ടോബർ 21-നു് കേരളത്തിലെ മൂന്നു സിനിമാതീയറ്ററുകളിൽ പണ്ഡിറ്റ് തന്നെ പ്രദർശനത്തിനെത്തിക്കുകയുണ്ടായി. സിനിമ ആദ്യ ഒരാഴ്ച തിയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചതോടുകൂടി ഒരു മലയാളചലച്ചിത്ര അഭിനേതാവും സംവിധായകനും എന്ന നിലയിൽക്കൂടി സന്തോഷ് പണ്ഡിറ്റ് പ്രശസ്തനായി. ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയ പാട്ടുകളുടെ വീഡിയോകൾ, സിനിമ ഇറങ്ങുന്നതിനു മാസങ്ങൾക്കു മുൻപ് തന്നെ യുട്യൂബിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും പ്രചരിക്കുകയും, ആ സമയത്തു് തന്നെ അവയുടെ നിലവാരമില്ലായ്മ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഗൂഗിളിന്റെ 2011 നവംബറിലെ കണക്കുപ്രകാരം സന്തോഷ് പണ്ഡിറ്റ് പത്താമതായുള്ള ജനപ്രിയ സെർച്ച് വാക്കാണ് എന്നു രേഖപ്പെടുത്തിയിരിക്കുന്നു

ഉയർന്ന കലാമൂല്യങ്ങൾ ഉണ്ടെന്നവകാശപ്പെടുന്ന മുഖ്യധാരാ സിനിമകളെ വിമർശനാത്മകമായി വീക്ഷിക്കാനും, അത്തരത്തിലുള്ള നിരവധി വായനയ്ക്കും, ചർച്ചകൾക്കും സന്തോഷ് പണ്ഡിറ്റിന്റെ സിനിമകൾ വഴി മരുന്നിട്ടു.കൃഷ്ണനും രാധയും എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഒഴികെയുള്ള ഒട്ടു മിക്ക പ്രധാന കാര്യങ്ങളും ചെയ്തിരിക്കുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്.

 

You May Also Like

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Bineesh K Achuthan ഇന്ന് അവിഭക്ത ആന്ധ്രയുടെ താര ദൈവം എൻ.ടി.രാമറാവുവിന്റെ 99-ാം ജന്മവാർഷികം. തെലുങ്കർക്ക്…

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

പൊതുവെ സേവ് ദി ഡേറ്റുകൾ വ്യത്യസ്തമാക്കാൻ ഉള്ള പുറപ്പാടിൽ ആണ് പലരും. എന്നാൽ അതിരുവിട്ട് വിമർശനങ്ങൾ…

സാമ്രാജ്യത്തിലെ അന്തിമരംഗം സെൻസർബോർഡ് കത്രികവയ്ക്കാൻ ശ്രമിച്ചതിനും നടക്കാതെ പോയതിനും കാരണമുണ്ടായിരുന്നു

Bineesh K Achuthan മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സ്റ്റെലിഷ് ചിത്രമായ സാമ്രാജ്യത്തിന് 33 വയസ്. ആരിഫ…

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

NIKHIL AIRAPURAM സംവിധാനം ചെയ്ത ജാതിക്യാ തുറന്നുകാട്ടുന്നത് ജാതിബോധങ്ങളെയും അതിന്റെ കയ്പുകളെയുമാണ്. ഒരുകാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹികജീവിതത്തിന്റെ…