സന്തോഷ് പണ്ഡിറ്റിന്‍റെ ‘ആതിരയുടെ മകള്‍ അജ്ഞലി’ സെപ്തംബര്‍ 21 ന് റിലീസാകുന്നു

ശ്രീകൃഷ്ണാ ഫിലിംസിന്‍റെ ബാനറില്‍ സന്തോഷ് പണ്ഡിറ്റ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന, സംഗീതം, ആലാപനം, എഡിറ്റിംഗ്, കല, വസ്ത്രാലങ്കാരം, നിര്‍മ്മാണം അടക്കം ഭൂരിഭാഗം ജോലികളും നിര്‍വഹിച്ച് റിലീസാക്കുന്ന പുതിയ സിനിമയാണ് ആതിരയുടെ മകള്‍ അജ്ഞലി. ചിത്രം സെപ്തംബര്‍ 21 ന് വേള്‍ഡ് വൈഡായി യുട്യൂബിലൂടെ റിലീസ് ചെയ്യുന്നു.പണ്ഡിറ്റിന്‍റെ പതിനൊന്നാമത്തെ ചിത്രമാണിത്. പതിവുപോലെ വെറും 5 ലക്ഷം രൂപാ ബഡ്ജറ്റിലാണ് ഈ സിനിമയും ഒരുക്കിയത്.

ചിത്രത്തിലെ ആറ് ഗാനങ്ങള്‍ യുട്യൂബ്, ഫെയ്സ്ബുക്ക് അടക്കം സോഷ്യല്‍ മീഡിയായില്‍ ഹിറ്റായി പോകുന്നു. ആതിരയുടെ മകള്‍ അജ്ഞലിയുടെ ട്രയിലര്‍ 24 മണിക്കറില്‍ 6 ലക്ഷത്തോളം വ്യുവേഴ്സ് നേടി വിജയപ്രദമായി മുന്നേറുന്നു.സന്തോഷ് പണ്ഡിറ്റ് നായകനാവുന്ന ‘ആതിരയുടെ മകള്‍ അഞ്ജലി’സിനിമയില്‍ നിമിഷ, ട്വിങ്കിള്‍, തേജസ്വിനി എന്നിവര്‍ നായികമാരാകുന്നു. കൂടെ ബിജു, പ്രദീപ് ശങ്കര്‍, കൃഷ്ണപ്രിയ, നസീമ, ഹനീഫ, രാധാകൃഷ്ണന്‍ അടക്കം നിരവധി പുതുമുഖങ്ങള്‍ അണിനിരക്കുന്നു. ക്യാമറ ഹരീഷ്. പ്രസ്തുതസിനിമ ചാപ്റ്റര്‍ 1 ചാപ്റ്റര്‍ 2 എന്നീ രണ്ടുഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്.

ഇതൊരു ക്ലീന്‍ കുടുംബചിത്രമാണ്. അഞ്ജലിയുടെ അമ്മ അവളുടെ ചെറുപ്പത്തില്‍ കാമുകനോടൊപ്പം ഒളിച്ചോടി പോയതാണ്. എന്നാല്‍ ഈവിഷയം വിവാഹസമയത്ത് മറച്ചുപിടിച്ച് അഞ്ജലി വിവാഹിതയാകുന്നു. ഇതിനുശേഷം അവളുടെ ഭര്‍ത്താവ് അഞ്ജലിയുടെ അമ്മ ആതിരയുമായ് സൗഹാര്‍ദ്ദം സ്ഥാപിക്കുന്നു. പ്രണയിക്കുന്നു. ഇതിനുശേഷം അമ്മയും മകളും തമ്മില്‍ നടത്തുന്ന സംഘര്‍ഷത്തിന്‍റെ കഥയാണ് ‘ആതിരയുടെ മകള്‍ അജ്ഞലി’ വിവാഹമോചിതയോ, വിധവയോ ആയ സ്ത്രീകള്‍ ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഈ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

You May Also Like

ബ്ലോക്ബസ്റ്റർ ചിത്രം ‘പുഷ്പ’ റഷ്യയിൽ റിലീസിനൊരുങ്ങുന്നു, റഷ്യൻ ട്രെയ്‌ലർ റിലീസ് ചെയ്തു, അല്ലു അർജുൻ റഷ്യയിലേക്ക്

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ…

ജനപ്രിയ സിനിമകളുടെ വൻ വിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന കച്ചവട രീതിയാണ് ഫിലിം ഫ്രാഞ്ചൈസി

എന്താണ് ഫിലിം ഫ്രാഞ്ചൈസി ? ജനപ്രിയ സിനിമകളുടെ വൻവിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന എന്ന കച്ചവടരീതിയാണ്…

എസിപി വിക്രം സാഗർ;, വാള്‍ട്ടര്‍ വീരയ്യ’യിയിലെ രവിതേജയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്

ചിരഞ്‍ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ.എസ് രവീന്ദ്ര(ബോബി കൊല്ലി) സംവിധാനം ചെയ്യുന്ന…

നേരിനെ ഏറ്റെടുത്തതിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ജിത്തു ജോസഫ്

നേരിനെ ഏറ്റെടുത്തതിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ജിത്തു ജോസഫ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആദ്യ…