Connect with us

Entertainment

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Published

on

Fazil Razak സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് അതിര്. പേര് സൂചിപ്പിക്കുന്നതുപോലെ ഇത് അതിരുകളുടെ കഥയാണ്. മതങ്ങൾ കാലങ്ങൾക്കു മുൻപ് തന്നെ മനുഷ്യനെ അതിന്റെ നിയന്ത്രണത്തിൽ ആക്കി. മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും അത് തന്റെ നീരാളിപ്പിടുത്തത്തിലാക്കി. മുതിർന്നവർ മതങ്ങൾക്ക് വേണ്ടി തമ്മിലടിച്ചു മരിക്കുന്നത് ഒരു ഭാഗത്തു നിർബാധം തുടരുമ്പോഴും , പ്രായം നൽകിയ നിഷ്കളങ്കതകളിൽ പരിലസിക്കുന്ന കുഞ്ഞുങ്ങൾ കൂടി മതങ്ങളുടെയും അതിലെ യാഥാസ്ഥിതികതയുടെയും ഭാരം ഏറ്റെടുക്കണം എന്ന അവസ്ഥ അത്യന്തം അപലപനീയവും ദുഃഖകരവുമാകുന്നു. മതം അടിസ്ഥാനപരമായി സ്ത്രീകൾക്കെതിരാണ് എന്നതാണ് സത്യം. സ്ത്രീകളെ സംരക്ഷിക്കുന്നു, ബഹുമാനിക്കുന്നു..എന്തിനു, ആരാധിക്കുന്നു എന്നുവരെ അവകാശപ്പെടുമ്പോഴും പലപ്പോഴും വിപരീതമായാണ് സംഭവിക്കുന്നത്. യാഥാസ്ഥിതികനായ കാമുകനെ/ ഭർത്താവിനെ പോലെയാണ് സ്ത്രീയ്ക്ക് എന്നും മതം . ‘സ്നേഹിച്ചുകൊല്ലുക’ എന്ന് കേട്ടിട്ടില്ലേ… അതുപോലെ അവളുടെ സകല സ്വാതന്ത്ര്യങ്ങൾക്കും പരിധി വയ്ക്കുന്നു. പെൺകുട്ടികളെ പോലും അവരുടെ പ്രായം നൽകുന്ന ചിറകുകളെ ഛേദിച്ചുകളഞ്ഞു യാഥാസ്ഥിതികതയുടെ കരിമ്പടം പുതപ്പിക്കുന്നു.  പരുഷസ്വാർത്ഥതയുടെ ആകെ തുക !

vote for Athiru

ഭൂമി എത്ര മനോഹരമാണ്. പ്രകൃതിയുടെയും കാലത്തിന്റെയും സമ്മേളനങ്ങളിൽ സംഭവിക്കുന്നത് ആസ്വദിക്കാത്ത മനുഷ്യജീവിതങ്ങൾക്കു എന്താണ് പ്രസക്തി ? ജീവിതത്തെ ഒരു ത്രാസിലും വച്ച് തൂക്കാൻ ആകില്ല. ജീവിതത്തിനു വ്യക്തമായൊരു നിർവചനവും ഇല്ല. അത് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനെയെല്ലാം ഒരൊറ്റ കുടക്കീലാക്കുന്നത് അസാധ്യമായ കാര്യമാണ്. വിവിധ നിറങ്ങളിൽ വിവിധ രൂപങ്ങളിൽ വിവിധ സ്വഭാവങ്ങളിൽ മനുഷ്യൻ ഭൂമിയിൽ ജനിക്കുന്നെങ്കിൽ അവന്റെ ജീവിതവും അത്രമേൽ വൈവിധ്യവും വൈരുധ്യവും പുലർത്തുന്നതായിരിക്കും. ഏതെങ്കിലും തത്വശാസ്ത്രങ്ങൾക്കും ഏതെങ്കിലും ശാസനകൾക്കും ഏതെങ്കിലും പ്രത്യശാസ്ത്രങ്ങൾക്കും ആ ജീവിതങ്ങളെ ഒരുമിപ്പിക്കുന്ന സ്വേച്ഛാധിപത്യമാകാൻ കഴിയില്ല. അങ്ങനെയുള്ള ഭൂമിയിലാണ് മതങ്ങളുടെ പിറവി.

മനുഷ്യന്റെ സദാചാരബോധങ്ങൾ മതങ്ങൾക്കും മുന്നേ ഉണ്ടായിരുന്നു. അത് മതങ്ങൾക്ക് മുൻപുള്ള ഏതൊരു കാലത്തിന്റെ ചരിത്രം വായിച്ചാലും ലിഖിതങ്ങൾ വായിച്ചാലും മനസിലാകുന്ന കാര്യമാണ്. അത് മനുഷ്യന്റെ വിവേകം,  ബോധം ഇവയിൽ ഒക്കെ രൂപം കൊള്ളുന്നതാണ്. മതരഹിതമായ സദാചാരം പിന്നെ മതങ്ങൾ കുറേക്കൂടി യാഥാസ്ഥിതികമാക്കി ഏറ്റെടുത്തു എന്നതാണ് ശരി. അതുകൊണ്ടുതന്നെ ഇന്നുള്ള മനുഷ്യന്റെ ധർമ്മാധർമ്മ ചിന്തകളും വേർതിരിച്ചറിയാനുള്ള വിവേകബുദ്ധിയും ഒരു മതത്തിന്റെയും സംഭാവനയല്ല

പെണ്ണുടൽ പ്രദര്ശനവസ്തു ആക്കേണ്ടതില്ല എന്ന് പറയുമ്പോൾ … പെണ്ണുടലിനെ മാത്രമേ ആസ്വദിക്കുന്നുള്ളൂ എന്നും ആണുടൽ സ്ത്രീകൾ ആസ്വദിക്കുന്നില്ല എന്നും പറയാൻ ആകുമോ ? പെണ്ണുടലിനു മാത്രം എന്താണ് കുഴപ്പം ? പുരുഷന് സ്ത്രീയോടും തിരിച്ചും ചാപല്യവും ദൗർബല്യവും ഉണ്ട് . സ്ത്രീയ്ക്ക് മാത്രം കല്പിക്കപ്പെട്ടിട്ടുള്ള കന്യകാത്വം, ചാരിത്ര്യം തുടങ്ങിയ വൃത്തികെട്ട അവസ്ഥകളിൽ നിന്നും മനസിലാകുന്നത് കാലം പിന്നോട്ട് നടക്കുന്നു എന്നാണു. പ്രസവിക്കാൻ കഴിയുക എന്നത് ചിലപ്പോഴെങ്കിലും പെണ്ണിന് ശാപമാകുന്ന അവസ്ഥയാണ്. കാരണം ബീജദാതാക്കൾക്കു എത്രവേണേൽ ദാനംചെയ്യാം അവർക്കു കളങ്കങ്ങൾ ഇല്ല എന്ന മേധാവിത്വചിന്ത പ്രസവം എന്ന അടിസ്ഥാന ഘടകത്തെ വച്ചുകൊണ്ടാണ് സ്ത്രീയിൽ അസ്വാതന്ത്ര്യം കല്പിക്കുന്നത്. അവളുടെ കന്യാചർമ്മത്തെ കുറിച്ചുള്ള പുരുഷന്റെ ആകുലതകൾ നമ്മൾ കണ്ടിട്ടില്ലേ ? അത് ടെസ്റ്റ് ചെയ്തു ഉറപ്പുവരുത്തി മാത്രം ആദ്യരാത്രി തുടങ്ങുന്ന ഭ്രാന്തന്മാരും ഇന്നിന്റെ ശാപങ്ങൾ തന്നെ.

അതിനൊക്കെ പുറമെയാണ് മതപണ്ഡിതർ എന്ന വിഴുപ്പു ബന്ധങ്ങളുടെ സ്ത്രീവിരുദ്ധ പ്രസംഗങ്ങൾ. പെർഫ്യൂം പൂശി സമൂഹത്തിൽ ഇടപഴകുന്ന പെണ്ണുങ്ങൾ വ്യഭിചാരിണികളാണെന്നും എല്ലാ പുരുഷനും ശ്രദ്ധിക്കാൻ വേണ്ടിയാണ് സ്ത്രീ അങ്ങനെ ചെയ്യുന്നതെന്നും പറഞ്ഞ ഒരു പണ്ഡിതശിരോമണിക്ക് പുരുഷന്മാർ പെർഫ്യൂം പൂശുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം ? ഏതോ പരസ്യത്തിൽ പറയുന്നത് പോലെ കൊടുങ്കാറ്റിൽ എല്ലാം പറന്നുപോയി നിങ്ങളുടെ പെർഫ്യൂം സുഗന്ധം മാത്രം പോയില്ല. പിന്നെ പെണ്ണുങ്ങൾ വന്നങ്ങു പൊതിയുകയല്ലേ… പുരുഷന്റെ ഒരു കാലം… ഇത് ഒരു ഉദാഹരണം മാത്രമാണ്. ഡോകട്ർ ഫസൽ ഗഫൂറിനെ പോലുള്ള പുരോഗമനവാദികൾ തങ്ങളുടെ സ്ഥാപനത്തിൽ പർദ്ദയും ഹിജാബും ഒക്കെ നിരോധിച്ചപ്പോൾ ഉണ്ടായ കൊലവെറികൾ നമ്മൾ കണ്ടതാണ്. ഇതിൽ നിന്നൊക്കെ മനസിലാകുന്നത് മതങ്ങൾ എല്ലാം തന്നെ പുരുഷന്റേതു മാത്രമാണ്..അല്ലെങ്കിൽ പുരുഷന്മാർ നിയന്ത്രിക്കുന്നത് മാത്രമാണ്. സ്ത്രീകൾ സ്ഥാപിക്കുന്ന മതങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ സ്ത്രീയ്ക്ക് അർഹമായ പരിഗണന അവിടെ ലഭിക്കുകയുള്ളൂ.

സ്ത്രീകളെ ബന്ധനത്തിലാക്കുകയല്ല വേണ്ടത്, അവൾക്കെതിരെയുള്ള ആക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് വേണ്ടത്.ജനാധിപത്യം അതിന്റെ യഥാർത്ഥ ഭാവം പുറത്തെടുക്കുന്ന രാജ്യങ്ങളിൽ എല്ലാം തന്നെ അതുണ്ട്. . സ്ത്രീയുടെ ശരീരം കണ്ടു കാമം ഉണ്ടായാലും സ്ത്രീയെ ഉപദ്രവിക്കാൻ ആരും ഇക്കാലത്തു മുതിരാത്തത് സമൂഹത്തിന്റെ സാംസ്‌കാരിക പുരോഗതി കാരണവും ശിക്ഷയോടുള്ള ഭയവും ആണ് കാരണം. കടിക്കുന്ന പട്ടി തെരുവിലുണ്ട് അതിനാൽ പുറത്തിറങ്ങരുത് എന്ന് പറയുന്നതിന് തുല്യമല്ലേ … പുരുഷന്‍ ഉപദ്രവിക്കും എന്നതുകൊണ്ട് വീട്ടിലിരുന്നാല്‍ മതിയെന്നോ ശരീരം മുഴുവൻ പൊതിഞ്ഞുകെട്ടി നടക്കണമെന്നോ സ്ത്രീകളോട് പറയുന്നത്. നമ്മുടെ നാടിൻറെ കാലാവസ്ഥയ്ക്ക് ചേർന്ന മാന്യമായ അവസ്‌ത്രങ്ങൾ ഉള്ളപ്പോൾ ചിലതൊക്കെ ഈ അടുത്തകാലത്തുള്ള ഗൾഫ് ഇറക്കുമതികൾ മാത്രമാണ്.

vote for Athiru

Advertisement

എന്റെയൊക്കെ ബാല്യകാലത്തും ധാരാളം ഇസ്ലാം വിശ്വാസികൾ കൂട്ടിനുണ്ടായിരുന്നു . പെൺകുട്ടികൾ ആരും തന്നെ ഇന്നുകാണുന്ന പോലെ യാഥാസ്ഥിതികതയ്ക്കുള്ളിൽ ഒളിച്ചിരുന്നില്ല. അവർക്കു ബാല്യത്തിന്റെയും കൗമാരത്തിന്റെയും വർണ്ണങ്ങൾ ആസ്വദിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഈ മൂവിയിലെ കഥാപാത്രമായ അൻഷിയയുടെ ഒക്കെ കാലമായപ്പോൾ സമൂഹം കീഴ്‌മേൽ മറിഞ്ഞു. ‘അതിരു’ പറയുന്ന കഥ ഒരു കെട്ടുകഥയല്ല… അനവധി അൻഷിയമാരുടെ സംഭവ കഥ തന്നെയാണ്.

****

താഴെ കൊടുക്കുന്ന 4 ഖണ്ഡികകൾ മുടി പ്രദര്ശിപ്പിക്കുന്നതിനെതിരെയുള്ള ഒരു എഫ്ബി പോസ്റ്റാണ്. നിങ്ങൾ തന്നെ വായിക്കുക .

“തല മറക്കണം എന്ന് അറിവില്ലാത്ത ഒരു സ്ത്രീയെ മുസ്ലിം സമുദായത്തില്‍ ഇന്ന് കണ്ടെത്താന്‍ കഴിയുകയില്ല. തല മറക്കല്‍ നിര്ബന്ധമാണ് എന്നും അത് ഒരു മുസ്ലിം സ്ത്രീയുടെ അടയാളം ആണെന്നും ഇക്കാലത്ത് എല്ലാ മുസ്ലിം സ്ത്രീകള്‍ക്കും അറിയാവുന്ന കാര്യം ആണ്. എന്നിട്ടും ഇന്ന് മുസ്ലിം സമുദായത്തില്‍ തല മറക്കുന്ന സ്ത്രീകളെക്കാള്‍ എത്രയോ കൂടുതല്‍ ആണ് നമ്മുടെ സമുദായത്തില്‍ തല മറക്കാത്ത സ്ത്രീകളുടെ എണ്ണം. തല മറക്കാതവര്‍ക്കുള്ള ശിക്ഷ എന്താണെന്ന് അറിയാത്തത് കൊണ്ടാണ് മുസ്ലിം സ്ത്രീകള്‍ ഇത്രയും കൂടുതല്‍ പേര്‍ തല മറക്കാതെ നടക്കുന്നതിനുള്ള ഒരു കാരണം എന്ന് എന്റെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയത് കൊണ്ടാണ് ഇന്ന് ഞാന്‍ ഈ എഴുത്ത് അയക്കുന്നത്.

നബി (സ) ഒരിക്കല്‍ ഇസ്രാ മീറാജ് രാത്രിയില്‍ കണ്ട സംഭവങ്ങളെ സ്മരിച്ചു കൊണ്ട് വിശദീകരിച്ചു . ആ രാത്രിയില്‍ ജിബ്രീല്‍( (..'(അ)നോട് കൂടെ യാത്ര ചെയ്യുമ്പോള്‍ ഞങ്ങള്‍ നരകം കാണാന്‍ ഇടയായി. പല രീതിയിലും ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളെ ആ ചുട്ടു പൊള്ളുന്ന നരകത്തില്‍ വെച്ച് ഞാന്‍ കണ്ടു. (വളരെ വലിയ ഹദീസ് ആയതു കൊണ്ട് നമ്മുടെ വിഷയം മാത്രം ഞാന്‍ എടുത്തു ഉദ്ദരിക്കുകയാണ്) . അവിടെ കഠിനമായി ശിക്ഷിക്കപ്പെടുന്ന ഒരു സ്ത്രീയെ കണ്ടു. അവള്ടെ മുടി കൂട്ടി കെട്ടിയിരിക്കുന്നു. ആ മുടിയില്‍ അവളെ കെട്ടി തൂക്കിയിരിക്കുന്നു. താഴെ ഭയാനകമായ തീ ആളി കത്തി കൊണ്ടിരിക്കുന്നു. തീയുടെ കാഠിന്യം കൊണ്ട് അവളുടെ തലച്ചോറ് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയാണ്. അത് കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ ക്ലഴിഞ്ഞില്ല. വേദന താങ്ങാനാവാതെ ഞാന്‍ ജിബ്രീല്‍( (..'(അ)നോട് ചോദിച്ചു. ഏതാണ്‌ ആ സ്ത്രീ ജിബ്രീലേ ? അപ്പോള്‍ ജിബ്രീല്‍( (..'(അ) പറഞ്ഞു. നബിയെ, നമുക്ക് നടക്കാം, നമുക്ക്‌ ഇനിയും കൂടുതല്‍ കാണുവാനുണ്ട്……

നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്ത നഷ്ടം ആണ് ഈ മുടി പ്രദര്‍ശനം കൊണ്ട് നമുക്ക് വരാനിരിക്കുന്നത്. സമുദ്രത്തില്‍ നമ്മള്‍ ഒരു വിരല്‍ മുക്കിയാല്‍ നമ്മുടെ വിരലില്‍ വരുന്ന ഒരു തുള്ളി വെള്ളത്തിനോട് നമ്മുടെ ഇഹ ലോക ജീവിത ദൈര്‍ഗ്യം ഉപമിച്ചാല്‍ പരലോക ജീവിതത്തെ സമുദ്രത്തിലെ ബാക്കി വെള്ളത്തോട് ഉപമിക്കാം. അത്രയും വലുതാണ്‌ പരലോക ജീവിതം. ആ പരലോകത്ത് ആളി കത്തുന്ന തീയില്‍ മുടിയില്‍ കെട്ടി തൂക്കപ്പെട്ട രീതിയില്‍ അവസാനമില്ലാത്ത ആ ജീവിതം തള്ളി നീക്കാന്‍ നിങ്ങള്ക്ക് സാധിക്കും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ തല മറക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങള്ക്ക് തോന്നിയ പോലെ ജീവിതം അടിച്ചു പൊളിച്ചു കൊള്ളുക.

ഇനി ഈ രീതിയില്‍ നരക ശിക്ഷ അനുഭവിക്കാന്‍ കഴിയില്ല എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ, നിര്‍ബന്ധമായും തല മറക്കണം. മറച്ചേ തീരൂ. അല്ലെങ്കില്‍ മേല്‍ പറഞ്ഞ ശിക്ഷയാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് ശരിക്കും മനസ്സികാക്കുക. ജീവിതത്തില്‍ വല്ലപ്പോഴും തല വേണ്ട പോലെ മറക്കാതെ നടന്നിട്ടുണ്ടെങ്കില്‍ രബ്ബിനോട് തൗബ ചെയ്തു മടങ്ങുക. ശിഷ്ട ജീവിതത്തില്‍ ഒരിക്കലും തല മറക്കാതെ പുറത്തിറങ്ങാതിരിക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ…ആമീന്‍.”

******

Advertisement

കേരളത്തിലെ ഒരു ഗ്രാമത്തിൽ യാഥാസ്ഥിതിക ചുറ്റുപാടിൽ നടക്കുന്ന കഥയാണ് അതിര് . നിഷ്കളങ്കയും പ്രസരിപ്പാർന്നവളുമായ അൻഷിയ എന്ന ഒരു കൊച്ചുപെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിയാണ് കഥ പുരോഗമിക്കുന്നത്. മതവും സമുദായവും നാട്ടുനടപ്പുകളും സൃഷ്ടിക്കുന്ന അദൃശ്യമായ അതിരുകൾ മായ്ക്കാൻ അവൾ ആഗ്രഹിക്കുന്നു .എന്നാലോ അവളുടെ നിഷ്കളങ്കമായ പോരാട്ടങ്ങൾക്കൊടുവിൽ ചെറുത്തുനില്പിന് ശക്തിയില്ലാത്ത അവൾ വീണുപോകുന്നെങ്കിലും തന്റെ ചിറകുകൾ വീണ്ടെടുത്തു അവൾ പറക്കാൻ ഒരുങ്ങുകയാണ്.

സ്ത്രീകളുടെ തലമുടി പുരുഷന്മാർ കണ്ടാൽ എന്താണ് പ്രശ്നം ? അൻഷിയ എന്ന ബാലിക മതശാസനകളെ ധിക്കരിച്ചുകൊണ്ടു അവളുടെ തലമുറി നീട്ടിപ്പറത്തി തന്നെ മുന്നേറുകയാണ്. പക്വതയില്ലാത്ത പ്രായത്തിലും അവളുടെ ആ സ്വാതന്ത്ര്യബോധം ഒരു മനുഷ്യൻ ജന്മനാ ആർജ്ജിക്കുന്ന സ്വാതന്ത്ര്യബോധം തന്നെയാണ്. പരസ്യമോഡലുകളെ കണ്ടു അവൾ ഹിജാബിനുള്ളിൽ നിന്നും അല്പം തലമുടി എടുത്തു പുറത്തിടുമ്പോൾ അവളുടെ ഉപ്പ അതിനെ നിർബന്ധപൂർവ്വം തുണിക്കുള്ളിൽ ആക്കി മറയ്ക്കുകയാണ്. പെണ്ണുങ്ങൾ ആരും തലമുടി പ്രദര്ശിപ്പിക്കാത്ത അവളുടെ തറവാട്ടിൽ ഭക്ഷണത്തിലെ തലമുടിയുടെ ഉത്തരവാദിത്തം പോലും അൻഷിയയിൽ പഴിചാരുമ്പോൾ അവൾക്കു തലമുടി നഷ്ടപ്പെടുന്നതിൽ എന്താണ് അത്ഭുതം ?

അൻഷിയ സത്യത്തിൽ സ്വതന്ത്രയാകുന്നത് വീട്ടിൽ നിന്നും സ്‌കൂളിലേക്കുള്ള യാത്ര തുടങ്ങുന്നതുമുതൽ വൈകിട്ട് വീട്ടിൽ തിരിച്ചെത്തുന്നതുവരെയാണ്. അവൾ തന്റെ അഴകുള്ള തലമുടിയെ മറച്ച കരിമ്പടത്തെ വലിച്ചെറിഞ്ഞുകൊണ്ടു സ്വതന്ത്രയായി ജീവിക്കുകയാണ്. മതഭേദമന്യേ കൂട്ടുകാരോട് പാറിക്കളിച്ചും ചിരിച്ചുല്ലസിച്ചും ഒഴിവുസമയങ്ങളിൽ മീൻ പിടിക്കാൻ പോയും അവൾ തികച്ചുമൊരു മനുഷ്യനാകാൻ കൊതിക്കുകയാണ്. അവിടെയാണ് നാട്ടിലെ മതസദാചാരങ്ങൾ അവൾക്കുനേരെ പത്തി വിടർത്തുന്നത് . ഒരു ബാലികയെ പോലും തളച്ചിടാൻ വെമ്പുന്ന അത്തരം പിന്തിരിപ്പൻ ബോധ്ങ്ങൾ കൂസാതെ ജീവിക്കാൻ ശ്രമിച്ചതിന്റെ ഫലമായാണ് വീട്ടുകാർ അൻഷിയയുടെ തല മുണ്ഡനം ചെയ്തു മൊട്ടച്ചീ എന്ന് വിളിക്കാൻ കൂട്ടുകാർക്കു അവസരമൊരുക്കുന്നത്. അതെ..തലമുടി ആണല്ലോ പ്രശ്നം..പക്ഷെ അപ്പോഴും.. ആ ഇരുട്ടിലും അവൾ സ്വാതന്ത്ര്യം മാത്രം സ്വപ്നം കാണുകയാണ് .

മറ്റുള്ളവരുടെ നിയന്ത്രണ രേഖയ്ക്കുള്ളിൽ ഭയന്നും ലജ്ജിച്ചും കരഞ്ഞും ജീവിക്കുന്ന ലോകത്തിൻ്റെ സകലകോണിലെയും സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുകയാണ്. ഇത് കേവലമൊരു മതത്തിന്റെ മാത്രം പ്രശ്നമല്ല. സ്ത്രീയെ അടിച്ചമർത്തുന്ന സകല വ്യവസ്ഥിതിയുടെയും പ്രശ്നമാണ്. എന്തിനേറെ ഏറെ പുരോഗമനപരമായ ജനാധിപത്യം എന്ന വ്യവസ്ഥ പോലും ഇതുവരെ സ്ത്രീയ്ക്ക് തുല്യനീതി നല്കിയിട്ടില്ല . എവിടെയും പുരുഷാധിപത്യമാണ്. പരിഷ്കൃതമെന്നവകാശപ്പെടുന്ന അമേരിക്കയിൽ പോലും ഒരു സ്ത്രീ ഇതുവരെ പ്രസിഡന്റ് ആയിട്ടില്ല എന്ന് നമ്മൾ ശ്രദ്ധിക്കണം. നിയന്ത്രണരേഖകൾ മാഞ്ഞുപോകട്ടെ..പുരുഷന്റെ സ്വാതന്ത്ര്യം സ്ത്രീയും അനുഭവിക്കട്ടെ..അത് കേവല ഔദാര്യം എന്നതിൽ ഉപരി അവളുടെ അവകാശം എന്ന് സ്ഥാപിക്കട്ടെ… അതിര് നിങ്ങളേവരും കാണുക.

***

vote for Athiru

About the Film
“Athiru” which roughly translates to ‘Boundary’ is a story which takes place in a rural area of kerala. It revolves around the life of a innocent and carefree 10 year old girl. She seeks freedom from the invisible shackles created by traditions and customs of her village and her religion. Her story resonates with millions of women around the world who are suppressed by the many boundaries created by others.

അതിര് കേരളത്തിലെ ഒരു ഗ്രാമത്തിൽ യാഥാസ്ഥിതിക ചുറ്റുപാടിൽ നടക്കുന്ന കഥയാണ് . നിഷ്കളങ്കയും പ്രസരിപ്പാർന്നവളുമായ ഒരു കൊച്ചുപെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിയാണ് കഥ പുരോഗമിക്കുന്നത്.
മതവും സമുദായവും നാട്ടുനടപ്പുകളും സൃഷ്ടിക്കുന്ന അദൃശ്യമായ അതിരുകൾ മായ്ക്കാൻ അവൾ ആഗ്രഹിക്കുന്നു .
മറ്റുള്ളവരുടെ നിയന്ത്രണ രേഖയ്ക്കുള്ളിൽ ഭയന്നും ലജ്ജിച്ചും കരഞ്ഞും ജീവിക്കുന്ന ലോകത്തിൻ്റെ സകലകോണിലെയും സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു.

Advertisement

ATHIRU | Fazil Razak | Cult Company Productions
Story & Direction – Fazil Razak
Script – Mridul S & Vinayak S
DOP – Mridul S
Editing – Neeraj Dayal
BGM – Vijay Krishna
Sync Sound & Design – Vinayak S
Art – Amrutha E K
Production – Cult Company Productions
Actress (lead) – Nanditha Das (Anshiya)
Actor – Bappu (Thanghal)

*Prizes*
Best Short-Film Jury Choice – INR 50,000
Audience will have a chance to vote for Best Short-Film Popular Choice Award worth INR 25,000.
1 Like = 1 Vote. Film with maximum Likes wins Viewer’s Choice/ Popular Choice Award. So Support your favorite Film by subscribing and Liking.
Chance to collaborate on future projects with Sarvamangala and more!
*Special Jury Mention*
1. Best Director
2. Best Story
3. Best Editor
4. Best Cinematographer
5. Best Actor Male
6. Best Actor Female
7. Best Audiography
8. Best Screenplay

*Contest Campaign Period*
23 Dec 2020 to 15 Jan 2021
*Award Ceremony*
20 January 2021

 2,139 total views,  3 views today

Continue Reading
Advertisement

Comments
Advertisement
cinema17 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment22 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement