ഇന്ത്യൻ സിനിമയിലെ കായികതാരങ്ങൾ

0
121

 

ഇന്ത്യൻ സിനിമയിലെ കായികതാരങ്ങൾ.

ഇന്ന് ഇന്ത്യയുടെ ഇതിഹാസ താരമായ ദാരാ സിങ്ങിന്റെ ജന്മദിനമാണ്. ഒരേ സമയം കായികരംഗത്തും സിനിമാരംഗത്തും ഇത്രയധികം പ്രശംസ ലഭിച്ച മറ്റൊരാൾ എന്റെ അറിവിൽ ഇല്ല. എങ്കിലും മറ്റു പല കായികതാരങ്ങളും സിനിമയിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അങ്ങനെ ഇന്ത്യൻ സിനിമയിൽ നല്ല പ്രകടനം കാഴ്ച വെച്ച് ഞാൻ കണ്ട വെച്ച ചില കായികതാരങ്ങളെക്കുറിച്ചാണ് ഈ പോസ്റ്റ്. വിട്ടുപോയവരെയും ഇനി കാണാൻ ആഗ്രഹമുള്ളവരെയും നിങ്ങൾക്ക് commentsൽ പറയാവുന്നതാണ്.
(Note: റീ/കോപ്പി അല്ല. ഞാൻ തന്നെ മുൻപ് മറ്റൊരു ഗ്രൂപ്പിൽ പോസ്റ്റിയതിന്റെ revised version ആണ്. )

Image may contain: 9 people, people standing and text1. Dara Singh:
ഗ്രേറ്റ് ഗാമ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഗുസ്തിക്കാരൻ. ഇന്ത്യൻ ഗാട്ടാ ഗുസ്തിയിൽ തുടങ്ങി, പിന്നെ freestyle ഗുസ്തിയിലേക്കും professional wrestlingലേക്കും കടന്നു. ഹൾക് ഹോഗനും അണ്ടർടേക്കറിനും ഒക്കെ മുൻപേ നമ്മുടെ രാജ്യത്തു പേടിപ്പെടുത്തുന്ന കഥകൾ പടർത്തിയിരുന്നു ഇദ്ദേഹത്തിന്റെ കൂറ്റൻ ശരീരവും പോരാട്ടവീര്യവും. എതിരാളികളെ രണ്ടായി വലിച്ചു കീറുന്ന ഭീമസേനൻ എന്നായിരുന്നു അദ്ദേഹം ഇവിടുത്തെ ഗ്രാമങ്ങളിൽ അറിയപ്പെട്ടത്. World champion  ആയിരുന്ന ഇദ്ദേഹം മരണശേഷം WWE Hall of Fameൽ വരെ ആദരിക്കപ്പെട്ടു.

King Kong എന്ന ലോ ബജറ്റ് ആക്ഷൻ ചിത്രത്തിലായിരുന്നു തുടക്കം. ഇന്ത്യക്കാർ അതുവരെ കണ്ടിട്ടില്ലാത്ത ശരീരവും വീര്യവും അദ്ദേഹത്തിന് ധാരാളം ആരാധകരെ നേടി കൊടുത്തു. പാശ്ചാത്യ രാജ്യങ്ങളിലെ ബോഡിബിൽഡേഴ്സ് ഗ്രീക്ക് ദേവന്മാരായി തിളങ്ങിയെ പോലെ നിരവധി ലോ ബജറ്റ് ഹിന്ദി/പഞ്ചാബി ചിത്രങ്ങളിൽ ഐതിഹാസിക കഥാപാത്രങ്ങളെയും ഗുസ്തിക്കാരനായും ദാരാ സിങ് തിളങ്ങി. 100ൽ ഏറെ സിനിമകളിൽ അഭിനയിച്ചു. 70കളിലും 80കളിലും ഇന്ത്യയിലെ B ക്ലാസ് തീയേറ്ററുകളിലെ ഏറ്റവും വല്യ താരമായിരുന്ന അദ്ദേഹം ഒരു സിനിമക്ക് 4 ലക്ഷം വരെ പ്രതിഫലം വാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ അറുപതാമത്തെ വയസ്സിൽ ചെയ്ത രാമായണം സീരിയലിലെ ഹനുമാൻ ഇന്നും iconic ആണ്‌.

Add on: മുത്താരംകുന്ന് PO സിനിമയിൽ ഇദ്ദേഹത്തെ കുറിച്ച് നാട്ടുകാർക്ക് ഉണ്ടായിരുന്ന ഇമേജ് കൃത്യമായ കാണിക്കുന്നുണ്ട്. അതുപോലെ തന്നെ അദ്ദേഹം തോറ്റുകൊടുക്കുന്നതായിട്ടായിരുന്ന യഥാർത്ഥ ക്ലൈമാക്സ്, അദ്ദേഹത്തിന്റെ ഇമേജ് പ്രശനം കാരണം മാറ്റിയതായി കേട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ താരത്തിന്റെ ഇമേജിന് വേണ്ടി കഥ മാറിയ ആദ്യ മലയാള സിനിമയായിരിക്കും. (ഗുസ്തിയിൽ തോറ്റു കൊടുക്കുന്നത് unethical ആയതുകൊണ്ടാണ് എന്നും കേട്ടിട്ടുണ്ട്.)

 1. Dandamudi Rajagopal Rao:
  ആന്ധ്ര ഭീമൻ എന്നറിയപ്പെട്ട legend. ഇന്ത്യയുടെ ആദ്യത്തെ weightlifting ചാമ്പ്യൻ, ആദ്യത്തെ ഒളിമ്പ്യൻ weightlifter, ആദ്യത്തെ Mr.ഏഷ്യ അങ്ങനെ വിശേഷണങ്ങൾ ഒരുപാട്. Helsinki ഒളിംപിക്സിൽ ആറാം സ്ഥാനം നേടി നാടിന്റെ അഭിമാനമായി. 14 വർഷം എതിരില്ലാതെ നാഷണൽ ചാമ്പ്യൻ. അതിനു ശേഷവും മാനേജർ ആയും കോച്ച് ആയും ഇന്ത്യയുടെ Olympics സ്വപ്നങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. ആന്ധ്രയിൽ weightlifting അസോസിയേഷനും free ജിമ്മുകളും സ്ഥാപിക്കുകയും അതിനായി തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ചിലവാക്കുകയും ചെയ്ത കായികപ്രേമി.
  നർത്തനശാല എന്ന തെലുങ്കു സിനിമയിൽ ഭീമനായി അരങ്ങേറിയപ്പോൾ അതുവരെ തെന്നിന്ത്യൻ സിനിമ കാണാത്ത ലക്ഷണമൊത്ത ഒരു ഭീമനെയാണ് ലഭിച്ചത്. കരുത്തുറ്റ ശരീരവും ഗാമഭീര്യമുള്ള മുഖവും കൂടാതെ ആ സിനിമയിൽ മഹാനടന്മാരായ NTRനെയും SVRനെയും നിഷ്പ്രഭമാക്കുന്ന പ്രകടനം തന്നെ ആയിരുന്നു. വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചുള്ളു എങ്കിലും അന്നത്തെ പല വൻതാരങ്ങളോടും കൂടി അഭിനയിക്കുകയും ആ സിനിമകളിൽ ഏല്ലാം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.

3.Kamineni Eeshwara Rao:
Dandamudi Rajagopalന്റെ പ്രിയശിഷ്യൻ. ഗുരുവിനു ശേഷം അടുത്ത നാഷണൽ ചാമ്പ്യൻ. അദ്ദേഹത്തോടൊപ്പം ഒളിംപിക്സിൽ 2 തവണ ഇന്ത്യയെ പ്രതിനിധികരിച്ചു. ആ കാലത്തെ ഏറ്റവും ലക്ഷണമൊത്ത ശരീരമുള്ള indian weightlifter. മൂന്നാമത്തെ അർജുന അവാർഡ് നേടിയ കായികതാരം.
ഗുരുവിനോടൊപ്പം ഭീമാഞ്ജനേയ യുദ്ധം എന്ന സിനിമയിൽ ഹനുമാനായി അരങ്ങേറി. അന്ന് രാജഗോപാലിനു എതിരെ ഹനുമാനായി നിക്കാൻ മറ്റൊരാൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. ഇന്നുവരെ ഞാൻ ഇന്ത്യൻ സിനിമയിൽ കണ്ട എറ്റവും ലക്ഷണമൊത്ത(personal opinion) ഹനുമാനായിരുന്നു അദ്ദേഹം. അതുവരെ കണ്ടു ശീലിച്ച , സ്റ്റുഡിയോയിൽ ചിത്രീകരിച്ച ബാലെ ശൈലിയിലുള്ള “രണ്ടടി മുകളിൽ രണ്ടടി താഴെ” ഫൈറ്റിനു പകരം, ശെരിക്കും പാറപ്പുറത്തും മലമുകളിലും ചിത്രീകരിച്ച ഗദായുദ്ധവും മല്ലയുദ്ധവും കാണാൻ കഴിഞ്ഞു.

4.I M Vijayan:
പരിചയപ്പെടുത്തേണ്ട യാതൊരു കാര്യവുമില്ല. നമ്മുടെ കറുത്ത മുത്ത്. ജയരാജിന്റെ ശാന്തം സിനിമയിലൂടെ നല്ലൊരു അരങ്ങേറ്റം ലഭിച്ചെങ്കിലും പിന്നെ സ്ഥിരമായി ഗുണ്ടയായി ടൈപ്പ്‌കാസ്റ് ചെയ്യപ്പെട്ടു. എങ്കിൽ പോലും ഓർത്ത് വെക്കാൻ കഴിയുന്ന ഒരു നല്ല ഫൈറ് സീൻ ഇതുവരെ അദ്ദേഹത്തിന് കിട്ടിയിട്ടില്ല എന്നത് സങ്കടമാണ്. കിസാൻ എന്ന സിനിമയിൽ ഫുട്ബോൾ കോച്ച് ചെയ്യാൻ സ്വന്തം പേരിൽ തന്നെ വന്നെങ്കിലും ഒരു നല്ല ഫുട്ബോൾ സീനും ലഭിച്ചില്ല. ഇദ്ദേഹം ഒരു കോച്ചിന്റെ വേഷം ചെയ്യുന്ന നല്ലൊരു സ്പോർട്സ് മൂവി കാണാൻ അതിയായ ആഗ്രഹമുണ്ട്. മാസ് ഫൈറ് സീനുകളും കാണാൻ ആഗ്രഹമുണ്ടെങ്കിലും അഭിനേതാവ് എന്ന നിലയിലുള്ള പരിമിതികൾ മറികടക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടാകും.

5.Ajay Jadeja:
ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ സുന്ദരൻ എന്നറിയപ്പെട്ട കായികതാരം. 90കളിലെ ഒരു നല്ല ബാറ്റ്സ്മാൻ ആയിരുന്നെങ്കിലും പിന്നെ വിവാദങ്ങളിൽ പെട്ട് പുറത്തിരിക്കേണ്ടി വന്നു. 200ഓളം ODI മാച്ചുകൾ കളിച്ചിട്ടുണ്ട്. വൈസ് ക്യാപ്റ്റൻ ആയും പ്രവർത്തിച്ചിട്ടുണ്ട്.
വളരെ വിജയകരമായ ഒരു career ഇല്ലെങ്കിലും ആദ്യസിനിമയായ ‘ഖേലി’ൽ സണ്ണി ഡിയോൾ സുനിൽ ഷെട്ടി എന്ന macho ഹീറോകളുടെ കൂടെ അഭിനയിച്ചു കയ്യടി നേടാൻ കഴിഞ്ഞത് ഒരു നേട്ടം തന്നെയാണ്. Gavaskar, Kapil Dev മുതലായ ധാരാളം ക്രിക്കറ്റ് താരങ്ങൾ സിനിമയിൽ ഒന്നുമല്ലാതെ പോയപ്പോൾ കുറച്ചെങ്കിലും ഒരു ഗ്ലാമർ നേടാൻ കഴിഞ്ഞത് ജഡേജക്ക് മാത്രമാണ്.

 1. Rahul Bose: ബോക്സിങ്ങിലും റഗ്ബിയിലും സ്‌കൂൾ മുതലേ തല്പരനായിരുന്ന ഇദ്ദേഹം ഇന്ത്യൻ റഗ്ബി ടീമിലെ അംഗമായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ബോക്സിങ്ങിലും അഖിലേന്ത്യ തലത്തിൽ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1998ൽ ആദ്യമായി ഏഷ്യൻ റഗ്ബി ചാംപ്യൻഷിപ് നേടിയ ഇന്ത്യൻ ടീമിൽ ഇദ്ദേഹവും ഉണ്ടായിരുന്നു.
  സിനിമയിൽ തിരക്കേറിയതോടെ കളിക്കളത്തിൽ നിന്ന് വിരമിച്ച ഇദ്ദേഹം നിരൂപക പ്രശംസ നേടിയ അനവധി ഹിന്ദി/ബംഗാളി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. കമലഹാസന്റെ വിശ്വരൂപത്തിൽ പ്രതിനായകനായും തിളങ്ങി.

7.Ritika Singh & Mumtaz Sorcar:
ഇരുധി സുട്രു എന്ന സിനിമയിലേക്ക് നായികയെ അന്വേഷിച്ച സംവിധായിക കണ്ടെത്തിയത് ബംഗാളിലെ 2 kickboxersനെ. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച, പൂച്ചക്കുട്ടിയുടെ ഭംഗിയും ചീറ്റപ്പുലിയുടെ വീറുമുള്ള റിതിക സിങ്ങിനെയും, അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ്സുയർത്തിയ മജീഷ്യൻ PC സർക്കാരിന്റെ കൊച്ചുമകൾ മുംതാസിനെയും. 2 പേരും തുടക്കക്കാർ എന്നതിന്റെ യാതൊരു കുറവുമില്ലാതെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. ഇന്ത്യയിൽ ആദ്യമായി ഒരു കഥാപാത്രത്തിന് മൂന്നു ഭാഷകളിൽ Filmfare അവാർഡ് നേടിയ നടിയായി മാറി റിതിക. ഇന്നും ബോക്സിങ്ങിലും സിനിമയിലും ഒരുപോലെ ശ്രദ്ധ കൊടുക്കുന്ന ഇവരിൽ നിന്നും ഭാവിയിലും നല്ല ശക്തമായ കഥാപാത്രങ്ങളും, കുറേക്കൂടി റിയലിസ്റ്റിക് ആയ സ്പോർട്സ് മൂവീസും പ്രതീക്ഷിക്കുന്നു.

 1. Prachi Tehlan: പ്രശസ്ത netball താരമായിരുന്ന പ്രാചി സ്‌കൂൾ കാലഘട്ടത്തിൽ ദേശിയ തലത്തിൽ basketball താരവുമായിരുന്നു. പിന്നീട Netballൽ ശ്രദ്ധ കേന്ദ്രീകരിച്ച പ്രാചി, 2010ൽ യൂത് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കോമ്മൺവെൽത് ഗെയിംസിലും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു. 2011ൽ പ്രാചിയുടെ നേതൃത്വത്തിലാണ് ആദ്യമായി ഇന്ത്യയുടെ വനിതാ Netball ടീം ഒരു അന്താരാഷ്ട്ര മെഡൽ നേടുന്നത്.
  ഹിന്ദി സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പ്രാചി, പിന്നീട പഞ്ചാബി സിനിമയായ Balirasലും മലയാളത്തിലെ മാമാങ്കത്തിലും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദേശിയ തലത്തിൽ Netball കടുത്ത അവഗണന നേരിടുണ്ടുന്നെന്നും അതിനാൽ കളിക്കളത്തിലേക്ക് മടങ്ങുവാൻ തത്കാലം താല്പര്യമില്ല എന്നും അവർ ഒരിക്കൽ പറയുകയുമുണ്ടായി. അഭിനയം കുറച്ചുകൂടി നന്നാക്കിയാൽ ഒരു മുഴുനീള ആക്ഷൻ സിനിമ ചെയ്യാനുള്ള ഉയരവും ആകാരവടിവും മെയ് വഴക്കവും തീർച്ചയായും ഉണ്ട്.
 2. Lakshmi Priya Chandramouli: സാൾട് മാങ്കോ ട്രീ, റിച്ചി എന്നീ സിനിമകളിലൂടെ നമുക്ക് പരിചിതയായ ലക്ഷ്മിപ്രിയ ഇന്ത്യൻ ബി ക്ലാസ് ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. അതുപോലെ തന്നെ ‘Ultimate Frisbee’യിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഇതിനോടകം തമിഴ്/മലയാളം/തെലുങ്ക് ഭാഷകളിൽ അഭിനയപ്രാധാന്യം ഉള്ള വേഷങ്ങൾ ചെയ്ത ലക്ഷ്മിപ്രിയ, അതാവശ്യം ഒരു നല്ല നടിയാണെന്നു തെളിയിച്ചിട്ടുണ്ട്. വളരെ സീരിയസ് ആയി, ടെക്നിക്കൽ വശങ്ങൾ തികഞ്ഞ, ഒരു Sports സിനിമയിൽ കേന്ദ്രകഥാപാത്രമായി വന്നാൽ പ്രേക്ഷകർക്ക് അത് നല്ലൊരു അനുഭവമാകും എന്ന് കരുതുന്നു.

Honourable Mentions:
1. Jwala Gutta : 2011 ലോകചാമ്പ്യാൻഷിപ്പിൽ വെങ്കലമെഡൽ നേടിയ badminton താരം. തെലുങ്കിൽ ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്.
2. തെന്നിന്ത്യൻ സിനിമ താരം അനന്യ ദേശിയ തലത്തിൽ Archery താരമായിരുന്നു. ഒരു അപകടത്തെ തുടർന്നു Archery കരിയർ അവസാനിപ്പിച്ചു എന്നാണ് അറിവ്.
3. Kapil/Gavaskar, Kambli എന്നിങ്ങനെ പല ക്രിക്കറ്റ് താരങ്ങൾ ചെറിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
4. Tennis താരം Vijay Amritrajബോണ്ട് സിനിമയായ Octopussyയിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.
5. Leander Paes ഒരു സിനിമയിൽ നായകനായെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല .
6. നമ്മുടെ ലാലേട്ടൻ Junior തലത്തിൽ State Wrestling Champion ആയിരുന്നു.
7. WWEയിൽ Great Khali ആയി തിളങ്ങിനിന്ന Dalip Singh, മുത്താരംകുന്നിന്റെ remake ആയ Khustiയിൽ അടക്കം പല സിനിമകളിൽ അഭിനയിച്ചു.
ഇവരെക്കുറിച്ചുള്ള അഭിപ്രായങ്ങളും , ഇനി ചെയ്തു കാണാൻ ആഗ്രഹമുള്ള കഥാപാത്രങ്ങളെയും കുറിച്ച് നിങ്ങൾക്കും പറയാവുന്നതാണ്. അതുപോലെ സിനിമയിൽ വന്നു കാണാൻ നിങ്ങൾ ആഗ്രഹിക്കുന്ന കായികതാരങ്ങളെക്കുറിച്ചും.