സ്ത്രീവിരുദ്ധതയുടെയും കീഴാളവിരുദ്ധതയുടെയും അശാസ്ത്രീയതയുടെയും ഫാനരക്കൂട്ടങ്ങൾ

0
128

Athul Gulmohar 

നടിയെ ആക്രമിച്ച ദീലീപ് ജയിൽ മോചിതനായപ്പോൾ ജയ് വിളിച്ച ഒരു ആൾകൂട്ടം ഉണ്ടായിരുന്നു ഇവിടെ മോഹൻലാലിന്റെ സിനിമയെ വിമർശിച്ചപ്പോൾ എന്റെ കമന്റ് ബോക്‌സിൽ ലാലേട്ടനെ പറ്റി പറയാൻ നീയാരെടാ നാറി എന്ന് തെറിവിളിച്ച, ശബരിമലയിൽ ആചാര സംരക്ഷകരായി മാറിയ, കൊച്ചി മറൈൻ ഡ്രൈവിലും കോഴിക്കോട്ട് ഡൗൺ ടൗൺ റസ്റ്റോറന്റിലും സദാചാര സേനയായവർ,
ആൾകുട്ട കൊലപാതകങ്ങളിൽ ഹൈദരാബാദിലേ പൊലീസിന് കൈ അടിച്ചവർ, അവർ കേവലം ആൾകൂട്ടങ്ങൾ മാത്രമല്ല അണ്കുട്ടങ്ങൾ കൂടിയാണ് . അതുകൊണ്ടാണവർ രജത്ത് ആർമ്മിയും പച്ചമുളക് ആർമ്മിയുമെല്ലാമായി മാറിയത്.

പെണ്ണുങ്ങളുടെ മുഖത്ത് ആസിഡ് ഒഴിക്കണം എന്നും പച്ച മുളക് തേക്കണം എന്നും അവർ ആവർത്തിച്ചു കൊണ്ടിരിക്കും . അവർ സദാചാര സേനകൾ ആയി മാറും നിർഭയമായി അഭിപ്രായം പറയുന്ന സ്ത്രീകൾ മുഴുവൻ അവരുടെ കണ്ണിൽ ലൈംഗിക അരാജകവാദികൾ ആയി മാറും.അവർ റീമയെയും പാർവതിയേയും തെറിവിളിക്കും. ഫെമിനിച്ചികൾ അവരുടെ കണ്ണിൽ മഹാ പിഴകൾ ആയി മാറും. ആലിംഗനങ്ങളും ചുംബനങ്ങളും അവരുടെ കണ്ണിൽ ലൈംഗിക ചേഷ്ടകൾ മാത്രമാണ്.

ബിഗ് ബോസ്സ് എന്ന പരിപാടി ഞാൻ കാണാറില്ല ഇനി കാണാനും ഉദ്ദേശിക്കുന്നില്ല. അടച്ചിരിക്കുന്ന മുറിയിൽ എന്താണ് സംഭവിക്കുക എന്നറിയാൻ കൗതുകവുമില്ല.  പക്ഷെ ഒരേ ഒരു കാര്യം മാത്രം, രജത്ത്‌ കുമാറിനെ വിമർശിച്ച എന്റെ ഒരു സുഹൃത്തിന്റെ പോസ്റ്റിനടിയിൽ പരിണിത പ്രജ്ഞനായ ഒരു സംഘി മാധ്യമ പ്രവർത്തകൻ ഇട്ട കമന്റ് ഇങ്ങനെ ആയിരുന്നു.

“ഗെയിമിനെ അതിന്റെ സ്പിരിറ്റിൽ എടുത്താ പോരെ അതിനെയും ഇങ്ങനെ താത്വികമായി അവലോകനം ചെയ്യണോ”?
“വേണം സാർ ചാനൽ റിയാലിറ്റി ഷോകളുടെ മറവിൽ നിങ്ങൾ നിഷ്കളങ്കമായി ഒളിച്ചുകടത്തുന്ന കീഴാള വിരുദ്ധതയുടെയും സ്ത്രി വിരുദ്ധതയുടെയും ട്രാൻഡ് വിരുദ്ധതയുടെയും രാഷ്ട്രിയമുണ്ടല്ലോ,അത് ഒരു പൊതുബോധസൃഷ്ടിയായി മാറുമ്പോൾ ഞങ്ങൾ മറ നീക്കി അങ്ങനെ അതിനെ തുറന്നുകാട്ടുക തന്നെ ചെയ്യും.”