Athul Shaju
ഏതോ ഒരു ഇന്റർവ്യൂവിൽ കള്ളു കുടിക്കുമോ എന്ന ചോദ്യത്തിന് ജാഫർ ഇടുക്കി കള്ളിനേയും അത് ചെത്തുന്നവരെയും നമ്മൾ അടുത്തറിയണമെന്നും അങ്ങനെ വിവിധതരം മനുഷ്യരെയും അവരുടെ പ്രവൃത്തികളെയും നിരീക്ഷിക്കുന്നത് കൊണ്ടാണ് സിനിമയിൽ കഥാപാത്രങ്ങളെ പെട്ടെന്ന് ഉൾകൊള്ളാൻ കഴിയുന്നതെന്നും പറയുന്നുണ്ട്.
ഒരുപാട് മനുഷ്യരെയും അവരുടെ ജീവിതത്തെയും മനസിന്റെ ക്യാൻവാസിൽ ആക്കുന്നവരാണ് യഥാർഥ നടന്മാരെന്ന് പറയാറുണ്ട്. അതിൽ മലയാളത്തിൽ പ്രാവർത്തിക മാക്കിയ ഒരുപാട് അഭിനേതാക്കളുണ്ട്. ആ നിരയിൽ ഇന്ന് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ജാഫർ ഇടുക്കി.കഥാപാത്രങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാൻ കേവലം നിമിഷങ്ങൾ മതിയാകുന്നത് ആ കഥാപാത്രങ്ങളുടെ പശ്ചാത്തലം കൂടുതൽ അറിയുന്നത് കൊണ്ടാണ്.
ഒരു മലയോര പ്രദേശത്തെ മനുഷ്യന്റെ എല്ലാ ഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒരുപാട് കഥാപാത്രങ്ങൾ ജാഫർ ഇടുക്കിയിൽ മിന്നിമറഞ്ഞു.’എന്നാലും ഇത് എന്നോട് ചെയ്തല്ലോടാ സ്ലീവാചാ’ എന്ന് ചോദിക്കുന്ന കെട്ടിയോൾ അണെന്റെ മാലാഖയിലെ ഒളിച്ചോടിപ്പോകുന്ന പെൺകുട്ടിയുടെ നിസ്സാഹായനായ അച്ഛനിൽ നിന്ന് പച്ച തെറി വിളിക്കുന്ന ജെല്ലി കെട്ടിലെ ഷാപ്പ് മുതലാളിവരെ കഥാപാത്രങ്ങളിലെ രണ്ടു വൈരുധ്യങ്ങളാണ്.
ഒരിടത്ത് നിസ്സഹായതയുടെ ഇങ്ങേ തലയിൽ ഇരിക്കുമ്പോൾ അപ്പുറത്ത് ഹൈപ്പർ ആക്ടിവിന്റെ അങ്ങേ സ്ഥലമാണ്. ഈ രണ്ടു തരം മനുഷ്യരും നമ്മളിടങ്ങളിൽ തന്നെയുള്ളവരാണ്.ഇതാ ഇന്ന് കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിൽ വരെ ഒരു ലോക്കൽസൈക്കോ ആയി അഴിഞ്ഞാടുകയാണ് അയാൾ. ഒരു നാട്ടിൻ പുറത്തെ നമ്മളൊക്ക കാണുന്ന മുഴു കുടിയനായ ഉത്തരവാദിത്തിങ്ങളിൽ നിന്നും ഒളിച്ചോടുന്ന അതിലുപരി അല്പം സൈക്കോപാത്തായ കുഞ്ഞുമോൻ നമ്മളെ അത്ഭുതപെടുത്തുന്നുണ്ട്.സിനിമയിലെ മറ്റെല്ലാ കഥാപാത്രങ്ങളെയും മുക്കി കളയുകയാണ് അയാൾ. മലയാള സിനിമയിലെ പല വിടവുകൾക്കുമുള്ള പരിഹാരമാണ് നിങ്ങൾ!!