നെഹ്‌റു സിഗരറ്റ് വലിക്കുമായിരുന്നു , പുള്ളിക്ക് സ്ത്രീ സുഹൃത്തുക്കൾ ഉണ്ടായിരുന്നു, അതിലുപരി അദ്ദേഹം ഉത്തമനെന്നു നടിച്ചിരുന്നില്ല

405

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ താറടിച്ചു കാണിക്കാൻ മനഃപൂർവ്വമായ ശ്രമങ്ങൾ ഏറെക്കാലമായി നടക്കുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നല്ല പ്രധാനമന്ത്രി എന്ന സ്ഥാനം നെഹുവിൽ നിന്നും തട്ടിയെടുത്ത് യാതൊരു ക്വാളിറ്റിയും ഇല്ലാത്തവർക്ക്‌ നൽകാൻ വർഗ്ഗീയ രാഷ്‌ടീയക്കാർ ആണ് ഇതിനു പിന്നിൽ. നെഹ്‌റു രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിച്ചില്ല, വർഗ്ഗീയ കലാപങ്ങൾ ആസൂത്രണം ചെയ്തില്ല, അനുദിനം മണ്ടത്തരങ്ങൾ എഴുന്നള്ളിച്ചില്ല. അന്ധവിശ്വാസങ്ങളുടെ നടത്തിപ്പുകാരൻ ആയില്ല. പകരം, അദ്ദേഹം ശാസ്ത്രത്തിലും സാങ്കേതികയിലും അധിഷ്ഠിതമായ ദീര്ഘവീക്ഷത്തോടെ ആയിരുന്നു ഇന്ത്യയെ നയിച്ചത്.

നെഹ്‌റു സിഗരറ്റ് വലിക്കുമായിരുന്നു , പുള്ളിക്ക് സ്ത്രീ സുഹൃത്തുക്കൾ ഉണ്ടായിരുന്നു , അവരെ ആലിംഗനം ചെയ്യുമായിരുന്നു , അവർക്ക് സിഗരറ്റ് ലൈറ്റ് ചെയ്തു കൊടുക്കുമായിരുന്നു. അത് കൊണ്ട് ? അതുകൊണ്ടിപ്പോ ഒന്നുമില്ലേ എന്നാണോ ചോദ്യം ?

ഉണ്ട്.

അയാൾ സ്വയം ഉത്തമനാണെന്ന് നടിച്ചിരുന്നില്ല.സ്ത്രീകൾ അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന മണ്ടൻ തിയറിയിൽ അന്നത്തെ കാലത്തു പോലും വിശ്വസിച്ചിരുന്നില്ല , അവർക്ക് അശുദ്ധിയുണ്ടെന്നോ മാറ്റിനിർത്തപ്പെടേണ്ടവർ ആണെന്നോ കരുതിയിട്ടില്ല . സ്ത്രീകളുമായുള്ള സൗഹൃദം ഒരു തെറ്റായി കണ്ടിട്ടുമില്ല , വേറെ എവനെങ്കിലും അത് വച്ചു തന്നെ വിലയിരുത്തും എന്നോർത്തു ഭയന്നിട്ടുമില്ല , സദാചാരവാദികൾക്ക് പുല്ലു വില പോലും കൊടുത്തിട്ടില്ല.

ലോകനേതാക്കളെ ഓടിച്ചിട്ട് എറിഞ്ഞു വീഴ്ത്തി കെട്ടിപിടിച്ചു ഇളിച്ചു കാട്ടി ഫോട്ടോ എടുക്കേണ്ട ഗതികേടുള്ള ആളായിരുന്നില്ല നെഹ്‌റു. അവരിൽ ആരോടും പത്തു മിനിറ്റ് സംസാരിച്ചിരുന്നു cheers പറയാൻ തക്ക വിവരവും വ്യക്തിത്വവും ഉണ്ടായിരുന്ന , നേതാവെന്ന നിലയിലും വ്യക്തി എന്ന നിലയിലും ബഹുമാനിക്കപ്പെട്ടിരുന്ന കിടിലൻ മനുഷ്യനായിരുന്നു അങ്ങേര്. ഏതൊരു രാഷ്ട്രീയ നേതാവിനെയും പോലെ തെറ്റ് കുറ്റങ്ങൾ ഉണ്ടായിരുന്നിരിക്കാം.. പക്ഷെ ഇക്കാലത്തും പെണ്ണുങ്ങളെ ആർത്തവത്തിന്റെ അശുദ്ധി പറഞ്ഞകറ്റി നിർത്തുന്ന അവസ്ഥ നിലനിൽക്കുമോൾ അന്ത കാലത്ത് അവർക്ക് സിഗററ്റിന് തീ കൊളുത്തി കൊടുത്ത നെഹ്‌റു തന്നെയാണ് കുട്ടികളുടെ മാതൃകയാക്കണ്ടത്.

മകളെ ഉരുക്കു വനിതയാക്കി പാകപ്പെടുത്തിയെടുത്ത അയാൾ തന്നെയാണ് പെൺകുട്ടികളുള്ള അച്ചന്മാർക്ക് മാതൃകയാകേണ്ടത്. Yea guys , he was a cool dude. ചുമ്മാ ഏഷണിയും വൃത്തികെട്ട സദാചാരവും പറഞ്ഞു നടക്കാതെ ഒരു കിടു മനുഷ്യൻ നമ്മുടെ പ്രധാനമന്ത്രി ആയിരുന്നു എന്ന് രാജ്യത്തിന് പുറത്തു പോകുമ്പോൾ നാലു പേരോട് പറയാം എന്നോർത്ത് അഭിമാനിക്കിനെടെ.

Previous articleശബരിമലയിലെ വളകിലുക്കം
Next articleആരാണ് പുലയൻ ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.