മോദിയുടെ എൻ ആർ സി ഇങ്ങ് കേരളത്തിലും ജീവനെടുത്തിരിക്കുന്നു‌, 65 കാരൻ മുഹമ്മദലി മാഷ് പൗരത്വത്തിന്മേലുള്ള ആശങ്കയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു

124
Hafis Mohd

ഞാനടക്കമുള്ള എല്ലാവരോടുമുള്ള അപേക്ഷയാണ് . നമുക്ക് കൂടുതലായി പൗരത്വനിയമഭീകരതയെ കുറിച്ച് തന്നെ സംസാരിക്കാം.

മോദിയുടെ എൻ ആർ സി ഇങ്ങ് കേരളത്തിലും ജീവനെടുത്തിരിക്കുന്നു‌.ഇവിടെ നരിക്കുനിക്കാരൻ 65 കാരൻ മുഹമ്മദലി മാഷ് പൗരത്വത്തിന്മേലുള്ള ആശങ്കയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. മുഹമ്മദലിയുടേയും പിതാവിന്റെയും പേരിലുള്ള രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇക്കാരണത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണു ആത്മഹത്യാക്കുറിപ്പില്‍ എഴുതി വെച്ചത്. ഭാരതീയനായ ഒരു മുസ്ലിമും ഇന്ത്യക്ക് പുറത്താവില്ലെന്ന് മോദി മുതൽ സുരേന്ദ്രൻ വരെപറയുന്നു. അതോടെ കൗതുകങ്ങൾ മാറിയവരുണ്ടാവാം .

നാളെ നമ്മുടെ കൂട്ടുകാരോ നാട്ടുകാരോ വീട്ടുകാരൊ അവരുടെ ‘പൗരത്വപരിശോധന വഴി’ പുറത്താക്കപ്പെട്ടാലും അവർ പറയും.‌ അവർ ഭാരതീയനല്ല, ‘ഭാരതീയനായ ഒരു മുസ്ലിമും പുറത്താവില്ല’ എന്നൊക്കെ, പഴയ രാഷ്ട്രപതിയുടെ കുടുംബവും ഇന്ത്യൻ സൈനികനും എല്ലാം ഭാരതീയനല്ലാതായി മാറിയത് കാണുമ്പോൾ …ഇവിടെ പണിയെടുക്കാൻ വന്ന ആസ്സാം കാരന്റെ പിതാവും സഹോദരിയുമെല്ലാം പൗരത്വം നേടിയ അതേ വീട്ടിൽ നിന്ന് ഐഡന്റിറ്റി കാർഡിലും ബർത്ത് സർട്ടിഫിക്കറ്റിലും ഡേറ്റ് ഓഫ് ബർത്തിൽ മാറ്റമുണ്ടായതിന്റെ പേരിൽ അവന്റെ ഉമ്മ മാത്രം തടങ്കൽ പാളയത്തിലേക്ക് നീക്കപ്പെടുന്നതിനെ പറ്റി കരഞ്ഞു പറയുന്നത് പത്രത്തിൽ നമ്മൾ വായിച്ചപ്പോൾ. അമിത് ഷായെ പിന്നെയും കേൾക്കുമ്പോൾ ഭയവും ആശങ്കയും മാറാതെ കൂടിയ വലിയ വിഭാഗമുണ്ട് കേരളത്തിലും . അവരെ നിരന്തരം ചേർത്ത് നിർത്താം.

കേരളത്തിൽ 30 ലക്ഷം മുസ്ലിംകളെ പുറത്താക്കാൻ പറയുന്ന സംഘികളോട് , എങ്കിൽ നിങ്ങൾ പുറത്താക്കാൻ പറയുന്നവർ പാക്കിസ്ഥാനിയൊ ബംഗ്ലാദേശിയൊ മറ്റ് വിദേശിയൊ ആണെന്നത് തെളിയിക്കാൻ , ആ പറയുന്ന സംഘിയുടപ്പന്റപ്പനോട് വന്ന് തെളിയിച്ച് പോകാൻ, ‌പറയാനവസരമൊ പ്രാപ്തിയൊ ഉള്ള നാടാണിത്. ഇവിടെ മറ്റ് മുഖ്യമന്ത്രിമാർക്കും കത്തയക്കുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നമ്മൾ വലിയ പ്രധിരോധത്തിലാണെന്ന്, ഇവിടെയെങ്ങും , നാളെ വാഗൺ ട്രാജഡിയുടെ നാടായ തിരൂർ മുതൽ കോഴിക്കോട് കടപ്പുറം വരെ നീളുന്ന ഇടത് യുവത്വത്തിന്റെ മാർച്ചടക്കം, തുടരുന്ന വലിയ സമരങ്ങളാണെന്ന് മുഹമ്മദലി മാഷുമാരോട് നമുക്ക് പറഞ്ഞ് കൊണ്ടിരിക്കാം ഇവിടെയെങ്കിലും.

ഒടുവിൽ ത്രിവർണപതാകയേന്തി പ്രതിഷേധത്തിൽ പങ്കെടുത്തതിനു സംഘികൾ പിടിച്ച് വെച്ച് കെട്ടിയിട്ട് തലക്കടിച്ച് കൊന്ന ബീഹാറിലെ 18 കാരൻ ആമിർ വരെ 50 ഇൽ പരം പേർ രക്തസാക്ഷികളായി. എത്രയോ പേർ ഭയന്നാത്മഹത്യ ചെയ്തു . എത്രയോ പേർ പുരകൾ ഇടങ്ങൾ നഷ്ടപ്പെട്ട് ജയിലിലായി പാലായനത്തിലായി‌ . വംശഹത്യകൾ നടക്കുന്നുണ്ടിന്ത്യയിൽ പലയിടങ്ങളിൽ.
അവർക്ക് വേണ്ടി സംസാരിച്ച് കൊണ്ടിരിക്കാം . സംസാരങ്ങളെ നമ്മുടെ തുടരുന്ന സമരങ്ങളെ ജനങ്ങളിലെത്തിക്കാം .