ഗാന്ധിവധത്തിനുശേഷം ഹൈന്ദവ തീവ്രവാദം കൃത്യമായി ആയുധത്തിന്റെ മൂർച്ച പരിശോധിച്ചത് ഗ്രഹാം സ്റ്റെയിൻസ് കൊലയിലാണ്

511
Rajasree R
അപ്പോ ദീപിക കേരളവർമ്മയിൽ പോകാഞ്ഞതോ എന്ന ലൈനിൽ സംശയമുന്നയിച്ചു വരുന്ന മൊയന്തുകൾ രശ്മിത രാമചന്ദ്രന്റെ ചാനൽ ചർച്ചകൾ ദിവസം രണ്ടു നേരം കാണേണ്ടതാണ്. അവർക്കുള്ളത് അവിടെയുണ്ട്.
കണക്കിൽ ആദ്യം ഗാന്ധിവധമാണ്. ഒളിഞ്ഞും തെളിഞ്ഞും ഘാതകർ അതിൽ അഭിമാനിച്ചു തുടങ്ങിയിട്ടുണ്ട്. ക്രിസ്ത്യൻ പ്രബോധകനായ ഗ്രഹാം സ്റ്റെയ്ൻസ്, മക്കളായ പത്തും ആറും വയസ്സുള്ള ഫിലിപ്പ്, തിമോത്തി എന്നിവരെ ജീവനോടെ ചുട്ടുകൊന്നത് അരനൂറ്റാണ്ടിനിപ്പുറം 1999 ജനുവരി 22-ന്, ഒറീസ്സയിലെ ക്വഞ്ചാർ ജില്ലയിൽ പെടുന്ന മനോഹരപൂർ ഗ്രാമത്തിലാണ്.
ആ മനുഷ്യൻ സൈക്കിളിൽ വീടുവീടാന്തരം സന്ദർശിച്ച് രോഗികൾക്ക് സൗജന്യമായി മരുന്നും ഭക്ഷണവും എത്തിച്ചിരുന്നു. ആദിവാസി ഗോത്രവർഗ വിഭാഗങ്ങളിൽപ്പെടുന്ന ജനതയ്ക്ക് വിദ്യാഭ്യാസം നല്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. അയാളെയും പിഞ്ചുമക്കളെയും ത്രിശൂലം കൊണ്ട് കുത്തിയും മർദ്ദിച്ചും അവശരാക്കി ടയർ കൂട്ടിയിട്ട് തീവച്ച് കൊന്ന ആൾക്കൂട്ടത്തിൽ ഭൂരിപക്ഷവും ബജ്രംഗ്ദൾ പ്രവർത്തകരായിരുന്നു.മുഖ്യപ്രതിയായ ധാരാ സിംഗ് മാത്രം ശിക്ഷിക്കപ്പെട്ടു, പതിനേഴു പേരെ വെറുതെ വിട്ടു.
ഗാന്ധിവധത്തിനുശേഷം ഹൈന്ദവ തീവ്രവാദം കൃത്യമായി ആയുധത്തിന്റെ മൂർച്ച പരിശോധിച്ചത് ഗ്രഹാം സ്റ്റെയിൻസ് കൊലയിലാണ്.
എട്ടുവർഷത്തിനു ശേഷം 2007 ഫെബ്രുവരി 18 ന് സംഝോത എക്സ്പ്രസ് സ്ഫോടനം നടന്നു. അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദ ഗ്രൂപ്പ് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. എന്നിട്ടും നാം ഹിന്ദുതീവ്രവാദം എന്ന് പറയാൻ അറച്ചിരുന്നു
. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം ഒക്ടോബർ 11 ന് രാജസ്ഥാനിലെ അജ്മീർ ദർഗയിൽ സ്ഫോടനമുണ്ടായി. ഈ സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയതിന് ആർ.എസ്.എസിന്റെ ദേശീയ നിർവാഹക സമിതി അംഗവും സഹ്പ്രചാർ പ്രമുഖുമായ ഇന്ദ്രേഷ് കുമാറിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഇന്ദ്രേഷ്‌കുമാറിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഈ സ്ഫോടനം ആസൂത്രണം ചെയ്യുന്നതിൽ മാലേഗാവ് ബോംബാക്രമണത്തിലെ മുഖ്യ സൂത്രധാരകരിൽ ഒരാളും ബജ്‌രംഗദൾ വനിതാവിഭാഗത്തിന്റെ നേതാവുമായ സാധ്വി പ്രഗ്യ എന്ന പ്രഗ്യ സിംഗ് ഠാക്കൂറിന്റെ പങ്ക് വ്യക്തമായിരുന്നു. പില്ക്കാലത്ത് ഗാന്ധിയെ വീണ്ടും വീണ്ടും കൊല്ലാനുള്ള ചോരക്കൊതി മാറിയിട്ടില്ലാത്ത ഒരു ടീം അപ്പോഴേക്ക് സജ്ജമായിക്കഴിഞ്ഞു. അജ്മീർ സ്ഫോടനത്തിലെ മറ്റൊരു മുഖ്യ സൂത്രധാരകനായ ദേവേന്ദ്ര ഗുപ്തയുമായി ബന്ധമുണ്ടെന്ന് ഉത്തർപ്രദേശിലെ ആർ.എസ്.എസിന്റെ മുതിർന്ന പ്രവർത്തകരായ അശോക് വർഷണിയും അശോക് ബെറിയും ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തു. കൃത്യമായ രാഷ്ട്രീയ ബന്ധങ്ങൾ ഈ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ടെന്ന ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതകളാണിവ.
തൊട്ടുപിന്നാലെ മഹാരാഷ്ട്രയിലെ മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ മലേഗാവിൽ 2008 സെപ്റ്റംബർ 29 ന് ബോംബ്സ്ഫോടനമുണ്ടായി. കാവി ഭീകരത ( Saffron Terror )എന്ന സംജ്ഞ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് ഈ സംഭവത്തോടനുബന്ധിച്ചാണ്. ഹിന്ദുദേശീയതാവാദത്താൽ പ്രേരിതമായ ഒരു തരം തീവ്രവാദവുമുണ്ടെന്ന് നമ്മുടെ മാധ്യമങ്ങളടക്കം അംഗീകരിക്കാൻ അത്രയും കൊലകൾ വേണ്ടിവന്നു. സംസ്ഥാന പോലീസിന്റെ ഭീകരവിരുദ്ധസേന പത്തോളം ഹിന്ദുതീവ്രവാദികളെ അറസ്റ്റു ചെയ്തുവെങ്കിലും ആ കേസുകൾക്കെന്തു സംഭവിച്ചുവെന്നത് മറ്റൊരു ചരിത്രമാണ്.
ജെ.എൻയുവിൽ മുഖം മറച്ചു കയറിയ തീവ്രവാദികൾ ഈ ചങ്ങലയിലെ ഏറ്റവും പുതിയ കണ്ണികളാണ്, തീർച്ചയായും അവസാനത്തേതല്ല.
ആസൂത്രിത കൊലപാതകങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയും ഹിന്ദുത്വ തീവ്രവാദത്തെ പതിയെപ്പതിയെ ലെജിറ്റിമൈസ് ചെയ്തെടുക്കുകയാണ് സംഘപരിവാരത്തിന്റെ ശൈലി.ഭീകരവാദ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേകമായി രൂപം കൊടുത്ത നാഷണൽ ഇൻവെസ്റ്റിഗേറ്റിംഗ് ഏജൻസി (N.I.A)യ്ക്ക് ഹിന്ദു ഭീകരതയുമായി ബന്ധപ്പെട്ട കേസുകളിൽ പൊടുന്നനെ താൽപര്യം നഷ്ടപ്പെടുന്നതായും കേസ് അവസാനിപ്പിക്കുന്നതായും സുഭാഷ് ഗാതാഡേ (once there was Saffron Terror ,2012) അഭിപ്രായപ്പെട്ടത് ജ. മാർക്കണ്ഡേയ കട്ജുവിനെ ഉദ്ധരിച്ചാണ്.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം പള്ളികൾക്കു നേരേ നടന്ന ബോംബാക്രമണങ്ങളിൽ ഉന്നത ഹിന്ദുപുരോഹിതന്മാരുടെയും മുൻ സേനാംഗങ്ങളുടെയും പങ്ക് തെളിയിക്കപ്പെട്ടിട്ടും ഇസ്‌ലാമികവാദികൾ മാത്രമാണ് ഭീകരരായി കണക്കാക്കപ്പെടുന്നതെന്നും ഗുജറാത്തിലെയും ഒറീസയിലെയും കർണ്ണാടകയിലെയും കൂട്ടക്കൊലകൾ ഭീകരാക്രമണമായി കണക്കാക്കപ്പെടുകയോ ആഗോളതലത്തിൽ അപലപിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നും നേപ്പാളി ടൈംസ് ദിനപത്രവും കുറ്റപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിലെ ഹൈന്ദവ തീവ്രവാദത്തിന്റെ നാൾവഴിക്കണക്കാണിത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നറിയാഞ്ഞാണോ അതോ ഒരു മുഴം നീട്ടിയെറിയുന്ന പൈതൃകം നിലനിർത്തുന്നതിന്റെ ഭാഗമായാണോ കെ സി ബിസി വക്താവ് ബിജെപി ഒഴികെ ഒരു രാഷ്ട്രീയ പാർട്ടിയും ആഗോള പൊളിറ്റിക്കൽ ഇസ്ലാമിനെ നേരിടാൻ തയ്യാറായിട്ടില്ല എന്നു ജന്മഭൂമിയിൽ നിലവിളിച്ചത്? പൗരത്വനിയമ ഭേദഗതിയും പൊളിറ്റിക്കൽ ഇസ്ലാമുമായി ചേർത്തുവച്ച് എന്തു കസർത്താണ് നടത്തിയത്? തങ്ങൾക്ക് യാതൊരു ഭീഷണിയുമില്ലെന്ന് സമാധാനിക്കുന്നതിനു മുമ്പ് മനോഹർപൂരിലെ അച്ഛനെയും മക്കളെയും ഹിന്ദുതീവ്രവാദികളാൽ കൊല്ലപ്പെട്ട മുപ്പതിൽപ്പരം ദൈവവേലക്കാരെയും മറന്നേക്കണം.
ചെളിയിലെ മുഷി ഞുളയ്ക്കുമോ ഇതു പോലെ?
Advertisements