ആഹാ ! ഐൻസ്റ്റീൻ ഇരിക്കുമോ ഇതുപോലെ

206

ആഹാ ! ഐൻസ്റ്റീൻ ഇരിക്കുമോ ഇതുപോലെ

ലോകമഹാത്ഭുതമായ ഋഷീശ്വരന്മാരുടെ ആർഷഭാരത പിറുപിറുക്കലിനെക്കുറിച്ച് ഒരു പുല്ലുമറിയാത്തവരാരോ എഴുതിയ ഈ പോഷ്ട് ഞാൻ രണ്ടുവട്ടം ബഹിഷ്കരിക്കുന്നു.

ശ്രീലക്ഷ്മി

വൈദ്യുതി കണ്ട് പിടിച്ചത് വെള്ളക്കാർ ,തീവണ്ടികണ്ട് പിടിച്ചത് വെള്ളക്കാർ ,ന്യൂക്ലിയർബോംബ് മുതൽ നാടൻ തോക്ക് വരെ കണ്ട് പിടിച്ചത് വെള്ളക്കാർ ,വിമാനംമുതൽ അത്യാധുനിക ഷേവിങ് ബ്ലേഡ് വരെ നിർമ്മിച്ചത് അവർ . കപ്പൽ മുതൽ ടൂത്ത് ബ്രഷ് വരെ ,കമ്പ്യൂട്ടർമുതൽ അത്യാധുനിക മൊബൈൽ ഫോൺ വരെ കണ്ടു പിടിച്ചത് വെള്ളക്കാർ . സിനിമ മുതൽ ടെലിവിഷൻ വരെ അവരുടെ കണ്ടുപിടുത്തം…!

!ഭൂഖണ്ഡാനന്തര മിസൈൽ മുതൽ തീപ്പെട്ടിക്കൊള്ളി വരെ അവരുടെ ഔദാര്യം .ബഹിരാകാശ യാത്ര ചെയ്തതും ,ചന്ദ്രനിൽ ഇറങ്ങിയതും അവർ .ഫുട്ബാളും,ക്രിക്കറ്റും അവരുടേത് .ഫെയ്‌സ്ബുക്കും വാട്സാപ്പും അവരുണ്ടാക്കിയത് ,എല്ലാം അവരുടേത് …! ഹൃദയവും,തലച്ചോറും മാറ്റിവെക്കുന്ന ശസ്ത്രക്രിയ മുതൽ വയാഗ്ര ഗുളികവരെ കണ്ടു പിടിച്ചത് വെള്ളക്കാർ .മനുഷ്യജീവിതത്തെപൂർണ്ണമായും പുരോഗതിപ്പെടുത്തിയത് വെള്ളക്കാർ.മാർക്സിസം മുതൽ ഫാഷിസം വരെ അവരുടെ സംഭാവനകളാണ് .നാഴികക്ക് നാല്പത് വട്ടം വലിയ വായിൽ ഉരുവിടുന്ന ജനാധിപത്യമെന്ന ആശയംപോലും അവരുടേത് ..!

നമ്മൾകണ്ടുപിടിച്ചത് ,ജാതി സമ്പ്രദായം .അയിത്തം.! സതി, സംബന്ധം.! ജ്യോത്സ്യം,ആൾദൈവങ്ങൾ.! മന്ത്രവാദം,കൂടോത്രം.! ശക്തിയേറിയ മന്ത്രങ്ങൾ എന്ന പേരിൽ കുറേ ശബ്ദങ്ങൾ.! അലക്‌സാണ്ടർ മുതൽ ഈ രാജ്യത്തേക്ക് പടനയിച്ച തുർക്കികളും,മംഗോളിയരും ,അറബികളും, പോർച്ചുഗീസുകാരും, ഡച്ചുകാരും, ബ്രിട്ടീഷുകാരും മറ്റുമാണ് ഈ നാട്ടുകാരെ ഇത്രയെങ്കിലും
മനുഷ്യരാക്കിയത് ..!!നമ്മുടെസംസ്‌കാരമെന്നത് വ്യാജവും,ജനാധിപത്യവിരുദ്ധവും,സ്ത്രീവിരുദ്ധവും സർവ്വോപരി മനുഷ്യത്വ വിരുദ്ധവുമായ ആചാര പദ്ധതികളാണ് ..!!നുണകളും കെട്ടുകഥകളുമാണ് അതിന്റെ ആത്മാവ് ..!

പമ്പരവിഡ്ഢികളായ ആൾക്കൂട്ടങ്ങളുടെ രോഗബാധിത മനസ്സുകളിലാണ് അത് ജീവിയ്ക്കുന്നത് ..!!ഈ രോഗബാധിത മനസ്സുകൾക്ക് മേൽ നവോത്ഥാന ശ്രമങ്ങൾക്ക് ഒരു പരിധി വരെയേ അടുക്കാൻ കഴിയൂ..!!വിശകലനശേഷിയുള്ള നമ്മളോരോരുത്തരുടേയും മസ്തിഷ്കങ്ങളിൽ തിരിച്ചറിവിന്റെ സ്ഫുലിംഗങ്ങൾ ചിതറി വീഴാത്തിടത്തോളം ഒന്നും സംഭവിക്കില്ല..!!!