മതവികാരം ഞാൻ വ്രണപ്പെടുത്തും, കാരണം അത്രത്തോളം മതം എന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ട്

0
616

Thomas Mathai Kayyanickal

മതവികാരം ഞാൻ വ്രണപ്പെടുത്തും. കാരണം അത്രത്തോളം മതം എന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യൻ ജനിച്ചതേ പാപഭാരം പേറിയാണെന്നും, എന്റെ പാപമോചനത്തിന് വേണ്ടിയാണ് ജൂതനായ ഏതോ ഒരു സായിപ്പിനെ തല്ലിക്കൊന്നു കുരിശിൽ തൂക്കിയതെന്നും പോലുള്ള തികച്ചും absurd ആയ കഥകൾ ഓതി ഓതി എന്റെ തലയിൽ കയറ്റി. എല്ലാ ഞായറാഴ്ചയും അതിനെ അനുസ്മരിക്കാൻ പള്ളിയിൽ പോയി കുറ്റിയടിച്ച് നിന്ന് കുർബ്ബാന എന്ന നാടകം കാണുക, സായിപ്പിന്റെ ശരീരവും രക്തവും ഭക്ഷിക്കുക, I mean what the fuck man, are you all out of your mind. തലയിൽ എന്താ വേപ്പിൻ പിണ്ണാക്കാണോ ഇതൊക്കെ follow ചെയ്യാൻ.

Productive ആയി use ചെയ്യാൻ പറ്റുമായിരുന്ന ഒത്തിരി സമയം ഈ വൃത്തികേടിൽ നഷ്ടം വന്നു. പാട്ട് പഠിക്കാമായിരുന്നു, കാടും കടലും കാണാമായിരുന്നു, കളിക്കാമായിരുന്നു എന്തൊക്കെ ചെയ്യാൻ പറ്റുമായിരുന്നു. അതും എന്തിനേയും ഏതിനേയും അങ്ങേയറ്റം കൗതുകത്തോടെ മാത്രം കാണുന്ന ബാല്യകാലം. ഹോ വല്ലാത്തൊരു നഷ്ടബോധം തോന്നുന്നു. എന്റെ അറിവോ അനുവാദമോ ഇല്ലാതെ എന്നിൽ അടിച്ചേല്പിക്കപ്പെട്ടതല്ലേ ഇതെല്ലാം.

എന്റെ childhood ഞാൻ ഇത്രയധികം വെറുക്കാൻ ഇനിയും കാരണമുണ്ട്. എന്നിൽ അടിച്ചേൽപ്പിച്ച അമിതമായ Guilt ചിന്ത. മതത്തിന്റെ മറ്റൊരു sadistic ക്രൂരത. Sex പാപം, masturbation പാപം, അങ്ങനെ pleasurable ആയ എന്തും പാപം. ഒരു 5 minutes നീ സന്തോഷിച്ചോ അപ്പോഴേ എന്തോ ഒരു തെറ്റ് ചെയ്ത പോലെ തോന്നും. That’s how strong our conditioning is. കുറ്റബോധത്തോടെ അല്ലാതെ ഒരിക്കൽ പോലും സ്വയംഭോഗം ചെയ്തിട്ടില്ലാ, Opposite sexനെ കുറിച്ചുളള ചിന്തകൾ തന്നെ മനസ്സിൽ ഉണ്ടാക്കിയിരുന്ന ഭാരം എത്ര വലുതായിരുന്നു. എന്തിന്, ആർക്ക് വേണ്ടി ആയിരുന്നു, കുഞ്ഞായിരുന്ന എന്നോടത് ചെയ്തത്. എത്ര ബ്യൂട്ടിഫുൾ ആയ ഒരു സംഭവത്തെയാണ് ഈ ചതിയന്മാർ Guilt എന്ന കരിപൂശി നശിപ്പിച്ചത്.

സ്നേഹം, കരുണ, നന്മ ഇതൊക്കെ മതങ്ങൾ കണ്ടുപിടിച്ചതാണെന്നും മനുഷ്യൻ by default മോശപ്പെട്ടവൻ ആണെന്നും ഒരു വാദമുണ്ട്. മതങ്ങൾ ഇല്ലായിരുന്നെങ്കിൽ നാട് പണ്ടേ കുട്ടിച്ചോറായേനെ എന്ന്. Day careൽ വിട്ടത് കൊണ്ടാണോ മനുഷ്യകുഞ്ഞുങ്ങൾ നടക്കാൻ പഠിക്കുന്നത്. അത് naturally സംഭവിക്കുന്ന ഒന്നല്ലേ. അത് പോലെ സഹജീവിയെ സ്നേഹിക്കുക എന്നത് മനുഷ്യന് inherent ആയ ഒന്നാണ്. Actually, വെറുക്കാൻ ആണ് മതങ്ങൾ പഠിപ്പിക്കുന്നത് എന്നത് obvious അല്ലേ. അന്യ മതസ്ഥരെ വെറുക്കാൻ. ഒരു Orthodox സഭക്കാരൻ എന്ന നിലയിൽ യാക്കോബായ സഭയിലെ അംഗങ്ങളെ വെറുക്കാൻ ആണ് എന്റെ സഭ എന്നെ പഠിപ്പിച്ച്‌ കൊണ്ടിരുന്നത്. അങ്ങനെ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും master ക്ലാസ്സുകൾ തന്ന് അതിലൊരു expert ആക്കുക. അതിലുപരി ഒരു തേങ്ങയും മതം ചെയ്യുന്നില്ല.

ജനിച്ചയുടൻ തന്നെ ഏതേലും ‘belief system’ assign ചെയ്ത് അതിന്റെ ചട്ടക്കൂടിൽ തളച്ചിടുന്നത് പോലൊരു മനുഷ്യാവകാശലംഘനം വേറെന്തുണ്ട്. ഒരു തരത്തിൽ child abuse തന്നെയല്ലേ അതും. My Religion abused me physically, mentally, emotionally and sexually. ഇനി മറ്റൊരു കുഞ്ഞ് ഇത് പോലെ abuse ചെയ്യപ്പെട്ട് കൂടാ. വിവാഹത്തിനും മദ്യപാനത്തിനും ഒക്കെ പ്രായപരിധി ഉണ്ടല്ലോ, സ്വന്തം മതം സ്വീകരിക്കുന്നതിലും minimum age വെക്കണം. അല്ലാതെ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ഓരോ വിവരക്കേട് തലയിൽ കുത്തിനിറക്കുന്ന ഈ കുന്നായ്മ ഇനിയും വച്ച് പൊറുപ്പിക്കരുത്.