“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
274 VIEWS

മലയാളിയായ ഒരു പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്രനിർമ്മാതാവും നടനും സംവിധായകനുമായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ (ജീവിതകാലം: 31 ജൂലൈ 1942 – 2 ഒക്ടോബർ 2022) എന്ന പേരിൽ അറിയപ്പെടുന്ന ഡോ. എം.എം. രാമചന്ദ്രൻ. പ്രമുഖ കവിയും അക്ഷരശ്ലോകവിദഗ്ദ്ധനുമായിരുന്ന പരേതനായ വി. കമലാകരമേനോന്റെയും മതുക്കര മൂത്തേടത്ത് പരേതയായ രുഗ്മണിയമ്മയുടെയും മകനായി 1941 ജൂലൈ 31-ന് തൃശ്ശൂരിലാണ് മതുക്കര മൂത്തേടത്ത് രാമചന്ദ്രൻ എന്ന എം.എം. രാമചന്ദ്രൻ ജനിച്ചത്. രാധ, രവീന്ദ്രൻ, രത്നം, രാജേന്ദ്രൻ, രാജലക്ഷ്മി, രമാദേവി, രാമപ്രസാദ് എന്നിവരാണ് സഹോദരങ്ങൾ. ഇന്ദിരയാണ് ഭാര്യ. ശ്രീകാന്ത് മകനും മഞ്ജു മകളുമാണ്.

അറ്റ്ലസ് ജ്വല്ലറിയുടെ ചെയർമാനായിരുന്ന അദ്ദേഹം “ജനകോടികളുടെ വിശ്വസ്ത സ്ഥാപനം” എന്ന പേരിലുള്ള തന്റെ ജ്വല്ലറിയുടെ ടാഗ്ലൈനിലൂടെയാണ് വ്യാപകമായി അറിയപ്പെടുന്നത്. ആ പരസ്യവാചകമാണ് അദ്ദേഹത്തെ ദേശവ്യാപകമായി കൂടുതൽ പ്രശസ്തനാക്കിയത്. ഗൾഫ് രാജ്യങ്ങളിൽ അമ്പതോളം ശാഖകളുണ്ടായിരുന്ന അറ്റ്ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനായ രാമചന്ദ്രൻ മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിർമ്മാതാവും വിതരണക്കാരനുമായിരുന്നു. “ചന്ദ്രകാന്ത ഫിലിംസ്” എന്ന ബാനറിൽ അദ്ദേഹം നിരവധി സിനിമകൾ നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തു. വൈശാലി, സുകൃതം, ധനം,വാസ്തുഹാര, കൗരവർ, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡ്ഡിംഗ്, ടു ഹരിഹർ നഗർ,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സം‌വിധാനം ചെയ്തു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2015ൽ ദുബായിൽ അറസ്റ്റിലായ രാമചന്ദ്രൻ 3 വർഷത്തെ ജയിൽവാസത്തിന് ശേഷം 2018ലാണ് പുറത്തിറങ്ങിയത്.

ശനിയാഴ്ച രാത്രി നെഞ്ചുവേദനയെ തുടർന്ന് ബർ ദുബായ് ആസ്റ്റർ മാൻഖൂൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന അറ്റ്‌ലസ് രാമചന്ദ്രൻ ഞായറാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. അദ്ദേഹത്തിന് 80 വയസുണ്ടായിരുന്നു. സംസ്കാരം പിന്നീട് ദുബായിൽ നടക്കും. പ്രവർത്തനരഹിതമായ തന്റെ ജ്വല്ലറി ശൃംഖലയായ അറ്റ്‌ലസ് ജ്വല്ലറി പുനരാരംഭിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

അറ്റ്ലസ് രാമചന്ദ്രൻ എന്ന ബിസിനസുകാരന് വലിയ അളവിൽ തന്നെ ജനങ്ങയുടെ സ്നേഹമുണ്ടായിരുന്നു. ഒരു ശുദ്ധനായ മനുഷ്യൻ, മനുഷ്യത്വമുള്ള മനുഷ്യൻ. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ നിറയെ അനുശോചന പ്രകടനങ്ങൾ നിറയുകയാണ്. അതിലൊരെണ്ണം ആണ് ചുവടെ . അറ്റ്‌ലസ് രാമചന്ദ്രനോട് ഒരു പരിചയവും ഇല്ലെങ്കിലും നമ്മിൽ പലരും ആ വിയോഗം അറിഞ്ഞു മനസ്സുകൊണ്ടും പുറമെയും കരയുന്നത് എന്തുകൊണ്ടാണ് ? അതിന്റെ ഉത്തരമാണ് ചുവടെ

എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് ?

S Sudeep

ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാളാണ്. എൺപതാമത്തെ വയസിലാണ് അദ്ദേഹം മരിക്കുന്നത്. അകാലവിയോഗമെന്നു പറയാൻ കഴിയുമോ? എന്നിട്ടുമെന്തിനാണ്…? ഒരുത്തരമേയുള്ളു.അറ്റ്ലസ് രാമചന്ദ്രൻ ഒരു മനുഷ്യനായിരുന്നു. സാധാരണ മനുഷ്യൻ.കോടികളും ശതകോടികളും ഉണ്ടായിരുന്നപ്പോഴും ഈശ്വരനായിരുന്നില്ല. വെറും മനുഷ്യനായിരുന്നു.കലയെയും ജീവിതത്തെയും മനുഷ്യനെയും സ്നേഹിച്ച ഒരാൾ.വൈശാലിയും വാസ്തുഹാരയും സുകൃതവുമൊക്കെ എടുത്തത് ലാഭമുണ്ടാക്കാനായിരുന്നില്ല. കലയെ ആ മനുഷ്യൻ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു.സിനിമയെടുത്തും ഇറാഖ് കുവൈറ്റിനെ ആക്രമിച്ചുമൊക്കെ എല്ലാം തകർന്നു.എന്നിട്ടും ചിരിച്ചു. തിരിച്ചു വന്നു.ഒടുവിലെപ്പൊഴോ പണമില്ലാതെ ജയിലിലായി. അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ കേൾക്കുക:

– കാര്യമായി ആരും കാണാൻ വന്നില്ല. ആരെങ്കിലും വന്നെങ്കിലെന്ന് പലപ്പോഴും മോഹിച്ചിരുന്നു. പുറത്തെ സൂര്യപ്രകാശവും വെയിലും ചൂടുമൊക്കെ കാണാൻ കൂടിയാണങ്ങനെ മോഹിച്ചത്. കാറ്റും ചൂടും വെളിച്ചവുമൊക്കെ എത്ര ഭംഗിയാർന്നതാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ. വല്ലപ്പോഴും കോടതിയിലോ ആശുപത്രിയിലോ കൊണ്ടുപോകുമ്പോഴാണ് അതെല്ലാം അനുഭവിക്കാനായത്..ജയിലിലെ മൂന്നു വർഷങ്ങൾ.ഷോറൂമുകളിൽ ഉണ്ടായിരുന്ന സ്വർണ്ണവും രത്നവുമൊക്കെ വിശ്വസ്തസ്ഥാപനങ്ങളിലെ തന്റെ വിശ്വസ്തരെന്നു കരുതിയവർ തന്നെ എടുത്തു നാടുവിട്ടു.എന്നിട്ടും ശേഷിച്ചതെല്ലാം എടുത്ത് ഇന്ദിരാ രാമചന്ദ്രൻ എല്ലാ ജീവനക്കാർക്കും ശമ്പള ബാക്കി നൽകി.പുറത്തുവന്നപ്പോൾ തന്റെ മാനേജർമാരെയൊക്കെ വിളിച്ചു. ആരും ഫോണെടുത്തില്ല.അപ്പോഴും ചിരിച്ചു.

ആ ചിരി കണ്ട് നമ്മളാണ് കരഞ്ഞത്.ആ മനുഷ്യൻ തിരിച്ചു വരണമെന്ന് അത്രമേൽ ആഗ്രഹിച്ചതും നമ്മൾ തന്നെ.തിരിച്ചു വരാനാവാതെ മടങ്ങുമ്പോൾ…തിരിച്ചു വന്നില്ലെന്ന് ആരാണു പറഞ്ഞത്? രാമചന്ദ്രൻ മടങ്ങിയിട്ടില്ലല്ലോ..നമ്മുടെ, നമ്മളാം ജനകോടികളുടെ ഉള്ളിൽ 916 പരിശുദ്ധിയും നൈർമ്മല്യവുമുള്ള ഒരു വിശ്വസ്ത സ്ഥാപനം അദ്ദേഹം എന്നേയ്ക്കുമായി തുറന്നിട്ടിരിക്കുന്നു.ആ സ്ഥാപനത്തിന്റെ പേരാണ് മനുഷ്യൻ. കോടീശ്വരനും ശതകോടീശ്വരനുമാകാൻ പലർക്കും കഴിഞ്ഞേക്കും.മനുഷ്യനാവാൻ…രാമചന്ദ്രൻ മനുഷ്യനായിരുന്നു.916 മനുഷ്യൻ.മനുഷ്യൻ യാത്രയാവുമ്പോൾ മനുഷ്യൻ കരയാതിരിക്കുന്നതെങ്ങനെ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ