ഊബർ ഡ്രൈവറിന്റെ ആക്രമണവും സ്ത്രീപക്ഷ നിയമങ്ങളുടെ ദുരുപയോഗവും

358

കൊച്ചിയില്‍ ഊബെര്‍ ഡ്രൈവര്റിനെ യുവതികള്‍ ആക്രമിച്ച സംഭവത്തില്‍ ഡ്രൈവറിന് എതിരെയും കേസ് ചാര്‍ജ്ജ് ചെയ്തിരുന്നു. ഈ സംഭവത്തെ മുന്‍ നിര്‍ത്തി സ്ത്രീകള്‍ എല്ലാരും നിയമങ്ങളെ വളച്ചുകെട്ടി പുരുഷന്മാരെ ദ്രോഹിക്കുന്നു എന്ന തരത്തില്‍ പലരും പ്രതികരിക്കുന്നത് കാണുന്നു.

കൊച്ചിയില്‍ നടന്ന പ്രത്യേക സംഭവത്തെപ്പറ്റി എനിക്ക് കൂടുതല്‍ അറിവ് ഇല്ല, ആക്രമിക്കപ്പെട്ട ഡ്രൈവറിന് എതിരെ കേസ് ചുമത്തിയത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു എങ്കിലും പലരും പറഞ്ഞത് പ്രകാരം ഇങ്ങനെ അടിപ്പിടി കേസുകളില്‍ ഇരു കക്ഷികളും പരസ്പരം കേസ് കൊടുക്കുക സ്വാഭാവികമാണ് . കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ മൂക്കിന്റെ പാലം ഫ്രാക്ചര്‍ ആയി യുവതികള്‍ എത്തി എന്നും ഡ്രൈവര്‍ അവരെ പല വിധത്തില്‍ ഉപദ്രവിച്ചു എന്നും വിധത്തില്‍ ഉള്ള ഒരു കമെന്റ് അവിടെയുള്ള ഡോക്ടറില്‍ നിന്ന് കണ്ടു. എന്ത് തന്നെയാലും ആ വിഷയത്തില്‍ നീതിപരമായ വിധി കോടതിയില്‍ നിന്ന് ഉണ്ടാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇനി ഈ വിഷയത്തെ മുന്‍ നിര്‍ത്തി സ്ത്രീകള്‍ എല്ലാരും അവര്‍ക്കു മാത്രം അനുകൂലമായ നിയമങ്ങളെ വളച്ചുകെട്ടി പുരുഷന്മാരെ ദ്രോഹിക്കുന്നു എന്ന തരം വാദങ്ങള്‍ക്ക് ഉള്ള പ്രതികരണം ആണ് .

നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ സ്ത്രീക്കും പുരുഷനും ഉള്ള നിയമങ്ങള്‍ ഒന്നല്ല. പരോക്ഷമായും നേരിട്ടും ഈ നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് നമ്മള്‍ ആയിരിക്കുന്ന സമൂഹത്തില്‍ നിന്നും ആ സമൂഹത്തിലോട് നയിച്ച ചരിത്രത്തില്‍ നിന്നും ആണ്. നമ്മുടെത്ത് ഒരു പുരുഷാധിപത്യ സമൂഹമാണ്‌. പുരുഷാധിപത്യം സ്ത്രീവിരുദ്ധം മാത്രമല്ല അത് സാരവത്തായി പുരുഷവിരുദ്ധവുമാണ്.

Patriarchy is not just misogynistic but is essentially misandrous.

പുരുഷനെ അധികാര പക്ഷത്തും സ്ത്രീയെ അടിയാള പക്ഷത്തും നിര്‍ത്തുന്ന വ്യവസ്ഥയാണ്‌ ഇത് എന്ന് പറയുമ്പോഴും രണ്ട് കൂട്ടരുടെയും ഗുണവത്തായ ജീവിതത്തിന് ഇത് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

പുരുഷന്‍ സ്ത്രീയുടെ മുന്‍പില്‍ ദുര്‍ബലന്‍ ആകാന്‍ സാധിക്കില്ല അഥവാ പാടില്ല എന്നൊരു മുന്‍വിധിയും ഇവിടെയുണ്ട്.

ഇത് മാത്രവുമല്ല ഇവിടെ നടക്കുന്ന ഏറിയ പങ്കു ആക്രമണങ്ങളും സ്ത്രീത്വത്തിനും സ്ത്രീ ശരീരത്തിനും എതിരെയാണ്. നീ വെറും ഒരു പെണ്ണ് ആയി പോയീ എന്നെ ഭാഷയില്‍ പ്രയോഗം ഉള്ളൂ, നീ വെറും ഒരു ആണായി പോയി എന്നില്ലല്ലോ!

ഇത് തിരിച്ചു വരുന്ന സംഭവങ്ങള്‍ ഇല്ല എന്നല്ല കുറവാണു ആയതിനാല്‍ നമ്മുടെ വ്യവസ്ഥയില്‍ സ്ത്രീ പുരുഷത്വത്തെ ആക്രമിക്കുന്ന പുരുഷന്റെ ശരീരത്തെ ആക്രമിക്കുന്ന അവസ്ഥകള്‍ക്ക് ആയി പ്രത്യേക നിയമങ്ങള്‍ കൊടുക്കുന്നുന്നില്ല. ഒരു പുരോഗമന സമൂഹത്തില്‍ നിയമങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി പ്രതിക്ഷിക്കാം. ഒപ്പം നിയമങ്ങള്‍ സമൂഹത്തിലെ ഇര ചെയ്യപ്പെട്ടുന്നവരുടെ അവകാശങ്ങളെ പ്രായോഗികമായി സംരക്ഷിക്കാന്‍ എപ്പോഴും ഒതുങ്ങുന്നത് ആകണം.

ഭാര്യെയെ ഭര്‍ത്താവ് ബലാല്‍സംഗം ചെയ്യുന്നത് കുറ്റം അല്ലാത്ത രാജ്യം കൂടിയാണ് ഇന്ത്യ.

National Crime Records Bureau പ്രകാരം ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന കുറ്റകൃതങ്ങളില്‍ തന്നെ 90% റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുന്നുമില്ല. ഇങ്ങനെ ഒരു വ്യവസ്ഥയില്‍ സ്ത്രീകള്‍ എല്ലാരും പുരുഷന്മാരെ നിയമം വളച്ചുകെട്ടി ദ്രോഹിക്കുന്നു എന്നത് സത്യവും ആയി ഏറെ ദൂരെ നില്‍ക്കുന്ന നിലപ്പാട് ആണ്.

നമ്മുടെ സമൂഹവും സമൂഹത്തില്‍ നിലനില്‍ക്കുന്നതും ഉരി തിരിഞ്ഞു വന്നതുമായ നിയമങ്ങളില്‍ പുരുഷവിരുദ്ധത ഉണ്ട് എന്നത് സത്യമാണ് അത് സമൂഹം സ്ത്രീപക്ഷം ആയതിനാല്‍ അല്ല പുരുഷാധിപത്യത്തില്‍ പുരുഷവിരുദ്ധത കൂടി ഉള്ളത് കൊണ്ടാണ്. ഇതിന് ഉള്ള പരിഹാരം ലിംഗാടിസ്ഥാനത്തില്‍ ഉള്ള വേര്‍തിരിവുകള്‍ ഇല്ലാത്ത ഫെമിനിസ്റ്റ് ധാരയിലോട് പോകുക മാത്രമാണ്.

ഫെമിനിസം പുരുഷവിരുദ്ധമല്ല പുരുഷാധിപത്യ വിരുദ്ധമാണ്.

Advertisements