Connect with us

Entertainment

‘അറ്റം’ പറയുന്നത്… നിങ്ങളുടെ കുട്ടികളെ നിങ്ങൾ തന്നെ ശ്രദ്ധിക്കുക എന്നുതന്നെയാണ്

Published

on

Ajit Soman & Nitin Nibu സംവിധാനം ചെയ്ത ‘അറ്റം’ എന്ന ഷോർട്ട് മൂവി പറയുന്നത് വളരെ വിചിത്രമായ ഒരു ആശയമാണ്. ഈ കഥയ്ക്ക് തിരുവനന്തപുരം നന്ദൻകോഡ് ഒരു വീട്ടിൽ നടന്ന കൂട്ടക്കൊലപാതകങ്ങളുമായി ബന്ധമുണ്ട്, കേഡല്‍ ജിന്‍സൻ എന്നൊരാൾ ആസ്ട്രൽ പ്രൊജക്ഷൻ എന്ന സാത്താൻ സേവയുടെ ഭാഗമായി സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ മറ്റൊരു സ്ത്രീയെയും വെട്ടി കൊലപ്പെടുത്തിയ ശേഷം കത്തിച്ചുകളയുകയുണ്ടായി . ഈ സംഭവമാണ് മൂവിയിൽ വിഷയത്തിന് കാരണമായതെങ്കിലും ഈ കഥ മുന്നോട്ടു വയ്ക്കുന്ന ആശയം എല്ലാ മാതാപിതാക്കളും മനസിലാക്കിയിരിക്കേണ്ടതാണ്.

ഒരു കുട്ടി വളർന്നുവലുതായാൽ അവന്റെ മാറുന്ന സ്വഭാവരീതികൾ, ശീലങ്ങൾ എല്ലാം തന്നെ മാതാപിതാക്കൾ മനസിലാക്കിയില്ലെങ്കിൽ പലതരം പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. ചിലരിൽ ഉണ്ടാകുന്ന നിരാശാബോധങ്ങൾ, ഏകാന്തത, അന്തർമുഖത്വം …ഇവയെല്ലാം ചിലപ്പോഴെങ്കിലും മോശമായ ഒരു അടയാളമാണ്.  ചിലർ ജന്മനാ അങ്ങനെ ആയിരിക്കുമെങ്കിലും ചിലർ ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടം മുതൽക്കാകും അങ്ങനെ. അവരെയാണ് നാം ശ്രദ്ധിക്കേണ്ടത്.  മയക്കുമരുന്ന്, ചില ‘സാത്താനിക് ‘വിശ്വാസങ്ങൾ, ഗെയിം അഡിക്ഷൻ … എല്ലാം ഇവരിൽ ചിലപ്പോൾ കുടിയേറി പാർത്തേക്കാം.

Vote for ATTAM

സാത്താനിക്ക് വിശ്വാസങ്ങൾ , ആസ്ട്രൽ പ്രൊജക്ഷൻ എന്ന ആഭിചാരക്രിയ , ബ്ലാക്ക് മാസ് എന്ന കറുത്ത കുർബാന …ഇതെല്ലം തന്നെ നമ്മുടെ യുവാക്കളെ വഴിതെറ്റിക്കുന്നു എന്നാണു പൊതുവെ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്. അതുപോലെ ഒന്നാണ് ഡാർക്ക് വെബ്. ഇന്റര്‍നെറ്റിലെ അപകടച്ചുഴിയാണ് ഡാര്‍ക്ക് വെബ്. മയക്കുമരുന്നുകള്‍, ആയുധങ്ങള്‍, ലൈംഗിക വ്യാപാരം, വാടകകൊലയാളികളെ ഏര്‍പ്പെടുത്തല്‍ മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുദ്ധമായ ഏത് കാര്യവും ഏര്‍പ്പാടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന ഇടമാണ് ഡാര്‍ക്ക് വെബ് എന്നത്.

എന്നാൽ ഇവിടെ സാത്താന് വേണ്ടി കൊല്ലുന്നതിലും എത്രയോ മടങ്ങു ഇവിടെ ദൈവത്തിനുവേണ്ടി വിശുദ്ധ പുസ്തകങ്ങൾ വായിച്ചു കൊല്ലുന്നു എന്നത് ഒരു വിരോധാഭാസമായി നിലനിൽക്കുന്നുണ്ട്. അപ്പോൾ സാത്താനിക് വിശ്വാസങ്ങളെ മാത്രം എതിർത്താൽ മതിയോ എന്നും ചോദിക്കേണ്ടതുണ്ട്.എങ്കിലും സ്വന്തം മാതാപിതാക്കളെയും ബന്ധുക്കളെയും കൊല്ലാൻ പ്രേരിപ്പിക്കുന്ന ഒരു ശക്തി എന്തായാലും അതിനെ നശിപ്പിക്കപ്പെടേണ്ടത് തന്നെയാണ്.

ഇവിടെ ഒരു മകന്റെ കഥ അച്ഛൻ പറയുന്നതിലൂടെയാണ് കഥ വികസിക്കുന്നത്. ഈ മകനും ഒറ്റപ്പെടലും അന്തർമുഖത്വവും ആയി ജീവിക്കുന്ന ആളാണ്. സ്വന്തം ബുള്ളറ്റിനേയും യാത്രകളെയും സ്നേഹിച്ചിരുന്ന അവനിലെ മാറ്റങ്ങൾ മാതാപിതാക്കൾ അറിഞ്ഞില്ല. ചെറുപ്പത്തിൽ ദൈവവിശ്വാസം വച്ചുപുലർത്തിയിരുന്ന അവനിലെ മാറ്റം മാതാപിതാക്കൾ അറിഞ്ഞില്ല. ചില ഗെയിമുകൾക്ക് അഡിക്റ്റാകുന്ന പിള്ളേരും ഇത്തരത്തിൽ ആണ് പ്രവർത്തിക്കുന്നത്. അവരിലും അക്രമവാസനകൾ കടന്നുവരുന്നു. അതുകൊണ്ടുതന്നെ ദൈവമോ സാത്താനോ എന്നതിനു പ്രസക്തിയില്ല. ഇതൊരു മാനസികാവസ്ഥയാണ്, അഥവാ മാനസിക വൈകൃതമാണ് . ഒരാളുടെ വിശ്വാസം, അതെന്തിൽ ആണെങ്കിലും അത് അമിതമായാൽ പ്രശ്നം തന്നെയാണ്.

Ajith Soman

Ajith Soman

ഈ കഥയിലെ മകൻ ഒരു യാത്രപോകുകയാണ് , പോകുന്നതാകട്ടെ അച്ഛനൊപ്പം പോയിട്ടുള്ള ഏറ്റവും ഇഷ്ടമായ സ്ഥലത്തേയ്ക്ക്. അവിടെ ആ മലഞ്ചരുവിൽ മകൻ നിക്ഷേപിക്കാൻ കൊണ്ടുപോയ ആ വലിയ സഞ്ചിയിൽ എന്താണുള്ളത് ? അത് പറയേണ്ട കാര്യമില്ല.. അറ്റം നിങ്ങളും കാണുക.. നിങ്ങളുടെ കുട്ടികൾ ഏതുകാര്യത്തിലായാലും അമിതമായ വിശ്വാസരീതികൾ പുലർത്തുന്നു എങ്കിൽ അവരെ ശ്രദ്ധിക്കുക. കുട്ടികളുടെ വളർച്ചയും അവരിലുണ്ടാകുന്ന ഭാവവ്യത്യാസങ്ങളും ശ്രദ്ധിക്കുക .

അറ്റത്തിന്റെ സംവിധായകൻ Ajit Soman ബൂലോകം ടീവിയോട് സംസാരിക്കുന്നു.

ഞാൻ ഒരു ആർട്ടിസ്റ്റ് ആയിട്ടാണ് സിനിമയിലേക്ക് വരുന്നത് . 2010 -ൽ മണിക്കുട്ടനും ബാലയും ഒക്കെ അഭിനയിച്ച ചാവേർപ്പട എന്നൊരു ഫിലിം ഉണ്ട് അതിൽ ഞങ്ങൾ നാലുപേർ ആയിരുന്നു ഹീറോസ് ആയിട്ട് വന്നത്. അതിനു ശേഷം കുട്ടനാടൻ മാർപ്പാപ്പയിൽ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്. പിന്നെ കുട്ടികളുടെ ഒരു ഫിലിമിൽ സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ടായിരുന്നു. ‘അറ്റ’ത്തിന്റെ ഡയറക്റ്റർ ഞാനും നിതിനും ആണ്. ഞങ്ങൾ ഒരു എഡിറ്റിങ് സ്റ്റുഡിയോ റൺ ചെയുന്നുണ്ട്. Ozwo Film Factory എന്നാണു അതിന്റെ പേര്. ഞാൻ ലോ ബഡ്ജറ്റ് ഫിലിമുകൾക്കു വേണ്ടി എഡിറ്റിങ്, ടൈറ്റിൽ, vfx , കളറിങ്… ഇവയൊക്കെ ഒരു പാക്കേജ് ആയി ചെയുന്നുണ്ട്. ഇപ്പോൾ ആലപ്പുഴ ഷൂട്ട് കഴിഞ്ഞൊരു പടമുണ്ട് , ഷോലെ എന്ന പടം .അതിന്റെ ഫുൾ പാക്കേജ് ഞങ്ങളുടെ കമ്പനിയാണ് ചെയ്തത്.

Advertisement

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewAjit Soman

‘അറ്റ’ത്തെ കുറിച്ച്

ഞങ്ങളുടെ സ്റ്റുഡിയോയുടെ സ്റ്റാർട്ടിംഗ് ടൈമിൽ ചെയ്തൊരു ഷോർട്ട് മൂവിയാണ് ഇത്. നന്ദൻകോഡ് കൊലപാതകത്തെ ബേസ് ചെയ്ത് അന്ന് പ്ലാൻ ചെയ്‌തതായിരുന്നു..സ്വതന്ത്ര സംരംഭം എന്ന നിലയ്ക്ക് ആദ്യമായി ചെയ്ത വർക്ക് ഇതായിരുന്നു.

ദൈവത്തിന് വേണ്ടി വിശ്വാസികൾ കൊല്ലുന്നതിന്റെ അത്രയും വരുന്നുണ്ടോ സാത്താനുവേണ്ടി ?

നന്ദൻകോട് കൊലപാതകവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ചില റിവ്യൂകൾ ഒക്കെ നമ്മൾ ഇതിനുവേണ്ടി ചെയ്തിട്ടുണ്ടായിരുന്നു. എന്ത് വിശ്വാസത്തിന്റെ പേരിൽ ആയാലും സ്വന്തം മാതാപിതാക്കളെ കൊല്ലുന്നത് അംഗീകരിക്കാൻ പറ്റില്ല എന്ന പബ്ലിക്കിന്റെ റിവ്യൂസ് നമ്മൾ എടുത്തിരുന്നു. പക്ഷെ അത് മൂവിയിൽ ആഡ് ചെയ്തില്ല എന്നേയുള്ളൂ. അവന്റെ പോയിന്റ് ഓഫ് വ്യൂവിൽ കഥപറഞ്ഞു എന്നേയുള്ളൂ. പക്ഷെ അച്ഛനാണ് പറയുന്നത്. അച്ഛന്റെ ശബ്ദത്തിൽ അച്ഛന്റെ ഫീലിംഗ്സ് ആണ് പറയുന്നത്. ഒരിക്കലും ഒരു അച്ഛനും അമ്മയ്ക്കും ഈ ഗതി വരാതിരിക്കട്ടെ എന്ന അവരുടെ ഒരു പ്രാർത്ഥനയോടെയാണ് നമ്മളിതു നിർത്തുന്നത്.

Vote for ATTAM

നമ്മുടെ ചില മൊബൈൽ-വീഡിയോ ഗെയിമുകളും അതിനു അഡിക്റ്റ് ആയവരും ഇതുപോലെയൊക്കെ തന്നെയല്ലേ ?

ശരിയാണ്.. അതും ഇതിൽ ഉദ്ദേശിച്ചിട്ടുണ്ട് . നമ്മുടെ ചില ഫ്രണ്ട്സിന്റെ മക്കൾ ആയാലും ഫോണിന് അഡിക്ട് ആയി പബ്‌ജി പോലുള്ള ഗെയിമുകളിലൂടെ അവരുടെ വയലൻസിനെ ഉണർത്തുകയാണ് ശരിക്കും ചെയുന്നത്. ഓരോ ഗെയിം തോൽക്കുമ്പോഴും അവർക്ക് വാശിയാണ്. അതായതു പണ്ട് നമുക്ക് ബ്ലഡ് കാണുമ്പോൾ ഉള്ള ഭയം അത് ഇന്നത്തെ പിള്ളേർക്ക് ഇല്ല. അവർക്കിന്നു ഗെയിമിൽ പോയിന്റ് കിട്ടാനുള്ള ഒന്ന് മാത്രമാണ് ബ്ലഡ്. രക്തം ചിന്തുമ്പോഴും ഒരാളുടെ തലയിൽ വെടിവയ്ക്കുമ്പോഴും അവർ ഗെയിമിൽ വിജയിക്കുന്നു. അവരുടെ മാനസിക വൈകൃതം അവിടെ ഡെവലപ് ആയിക്കൊണ്ടിരിക്കുകയാണ്. പിള്ളേർക്ക് ഫോൺ കൊടുത്തില്ലെങ്കിൽ അവർക്കു ഭയങ്കര പ്രശ്നമാണ്. നമ്മുടെ ചില സുഹൃത്തുക്കളുടെ കുട്ടികളുടെ കൈയിൽ നിന്നും ഒരാഴ്ച ഫോൺ മേടിച്ചു വച്ചപ്പോൾ അവർ വലിയ പ്രശ്നമുണ്ടാക്കി.

Advertisement

മാതാപിതാക്കൾക്കുള്ള സന്ദേശം

ആദ്യം പിള്ളേർ ചോറുണ്ണാത്തതിന് നമ്മൾ മൊബൈൽ ഗെയിം കാണിച്ചു അവരെ രസിപ്പിക്കുകയാണ്. കുട്ടികളുടെ പ്രായം മാറുന്നതിനു അനുസരിച്ചു അവരുടെ ടേസ്റ്റ് മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ ചോറുകഴിക്കാൻ വേണ്ടി മിക്കി മൗസും ഡോറയും ഒക്കെ കാണിക്കും വളരുമ്പോൾ അവരുടെ ടേസ്റ്റ് മാറിക്കൊണ്ടിരിക്കും. ഇന്നത്തെ കുട്ടികൾക്ക് ആപ് ഹിഡൻ ചെയ്യാനും മൊബൈൽ പ്രോഗാമുകൾ വേഗം പഠിക്കാനും സാധിക്കുന്നുണ്ട്. അവർ അവരുടെ പ്രായത്തിൽ കവിഞ്ഞ പക്വത ഈ വിഷയത്തിൽ കാണിക്കുന്നുണ്ട്. നന്ദൻകോഡ് കൊലപാതകത്തിലെ പ്രതി കേഡല്‍ ജിന്‍സനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ഒരിക്കൽ ഞാൻ കണ്ടതാണ്. അവൻ മാതാപിതാക്കളെ കൊന്നതിന്റെ യാതൊരു എക്സ്പ്രഷനും ഇല്ല. പോലീസുകാരോട് അവൻ ഒരു ഭാവവും ഇല്ലാതെ പലതും ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ വിഷ്വൽസ് ആണ് എനിക്ക് ഭയങ്കരമായി ഫീൽ ചെയ്തത്. ഇന്നത്തെ മാതാപിതാക്കൾ തന്നെ തുടക്കത്തിൽ ഒരു മുൻകരുതൽ എടുത്തില്ലെങ്കിൽ ഭാവിയിൽ പ്രശ്നമാകും.

എന്റെ ഒരു സുഹൃത്തിന്റെ മകന്റെ കാര്യം പറയാം, ആ കുട്ടിയുടെ കൈയിൽ നിന്നും ഫോൺ മേടിച്ചുവച്ചു. അവൻ ഒരാഴ്ച വീട്ടിൽ ഭയങ്കര പ്രശ്നമായിരുന്നു. അവൻ ഇറങ്ങിപ്പോകും എന്നുവരെ പറഞ്ഞു.. വേറെ ജില്ലകളിൽ നിന്നൊക്കെ അവനെ ആളുകൾ വിളിക്കുന്നുണ്ടായിരുന്നു പബ്‌ജിയുടെ ഗ്രൂപ്പിൽ കയറാൻ. അച്ഛന്റെയും അമ്മയുടെയും ATM കാർഡ് വച്ചിട്ട് ഗെയിം കളിക്കുന്ന പിള്ളേരുണ്ട്. വലിയ മാനസിക വൈകൃതമായി മാറിക്കൊണ്ടിരിക്കുകയാണ്.

അടുത്ത പ്രോജക്റ്റ്.

നമ്മുടെ ഒരു സുഹൃത്തിന്റെ സിനിമയുടെ സ്ക്രിപ്റ്റ് വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഫ്രണ്ടാണ് ഡയറക്റ്റ് ചെയുന്നത്. നമ്മളത് പാക്കേജ് ചെയുന്നു എന്നേയുള്ളൂ. നമ്മൾ സ്വന്തമായി ഇങ്ങനെ എന്തെങ്കിലും ചെയുമ്പോൾ സമൂഹത്തിനു മെസേജ് കൊടുക്കുന്ന സാധനങ്ങൾ ചെയ്യണം എന്നുണ്ട്. ഷോലെ എന്ന മൂവി നമ്മൾ പാക്കേജ് ആയി ചെയ്യുന്നതിൽ ഞാനൊരു കാരക്റ്ററും ചെയ്യുന്നുണ്ട്. അഭിനയത്തോടാണ് കൂടുതൽ പാഷൻ. അതിന്റെ കൂട്ടത്തിൽ ഡയറക്ഷനും ചെയ്യുന്നുണ്ട്.

Attam
Production Company: Ozwo Film Factoy
Short Film Description: This film reveals the the relation of father and son.Unfortunately the story end with a tragic end. Its a really story of Nandancode murder case.
Producers (,): Ozwo Film Factory
Directors (,): Ajit Soman & Nitin Nibu
Editors (,): Nitin Nibu
Music Credits (,): Josy Alappuzha
Cast Names (,): Ajith Soman
AjithRaj
Genres (,): Thriller
Year of Completion: 2021-11-01

 2,376 total views,  12 views today

Advertisement
Continue Reading
Advertisement

Comments
Advertisement
Entertainment12 hours ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment2 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment2 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education3 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment4 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment4 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment6 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized7 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement